വിഭാഗം - 18

3:172
  • ٱلَّذِينَ ٱسْتَجَابُوا۟ لِلَّهِ وَٱلرَّسُولِ مِنۢ بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ ۚ لِلَّذِينَ أَحْسَنُوا۟ مِنْهُمْ وَٱتَّقَوْا۟ أَجْرٌ عَظِيمٌ ﴾١٧٢﴿
  • തങ്ങള്‍ക്ക് മുറിവ് (പരിക്ക്) ബാധിച്ചതിനുശേഷം (പിന്നെയും) അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കിയ കൂട്ടര്‍! [പ്രശംസനീയര്‍] തന്നെ അവരില്‍ നിന്ന് നന്മ പ്രവര്‍ത്തിക്കുകയും, സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.
  • الَّذِينَ യാതൊരുകൂട്ടര്‍ اسْتَجَابُوا അവര്‍ ഉത്തരം നല്‍കി لِلَّهِ അല്ലാഹുവിന് وَالرَّسُولِ റസൂലിനും مِن بَعْدِ ശേഷമായി, പിന്നീട്مَا أَصَابَهُمُ അവര്‍ക്ക് ബാധിച്ചതിന്‍റെ الْقَرْحُ മുറിവ് (പരുക്ക്) لِلَّذِينَ യാതൊരു കൂട്ടര്‍ക്കുണ്ട് أَحْسَنُوا അവര്‍ നന്മ പ്രവര്‍ത്തിച്ചു مِنْهُمْ അവരില്‍ നിന്ന് وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയ്തു أَجْرٌ പ്രതിഫലം عَظِيمٌ മഹത്തായ
3:173
  • ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُوا۟ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَٰنًا وَقَالُوا۟ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ ﴾١٧٣﴿
  • (അതായത്) യാതൊരു കൂട്ടര്‍ക്ക്: അവരോട് മനുഷ്യന്‍മാര്‍ പറഞ്ഞു: 'നിശ്ചയമായും, നിങ്ങളോട് (നേരിടുവാന്‍ ആ) മനുഷ്യര്‍ (ആളുകളെ) ശേഖരിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ അവരെ പേടിച്ചുകൊള്ളുവിന്‍. ' അപ്പോള്‍, അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിച്ചു; അവര്‍ പറയുക യും ചെയതു: 'നമുക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപ്പെടുന്നവന്‍!'
  • الَّذِينَ യാതൊരുകൂട്ടര്‍ قَالَ لَهُمُ അവരോട് പറഞ്ഞു النَّاسُ മനുഷ്യര്‍ إِنَّ النَّاسَ നിശ്ചയമായും മനുഷ്യര്‍ قَدْ جَمَعُوا അവര്‍ ശേഖരിച്ചിട്ടുണ്ട് لَكُمْ നിങ്ങള്‍ക്ക് فَاخْشَوْهُمْ അതിനാല്‍ അവരെ പേടിക്കുവിന്‍ فَزَادَهُمْ അപ്പോള്‍ അതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു إِيمَانًا വിശ്വാസത്തെ وَقَالُوا അവര്‍ പറയുകയും ചെയ്തു حَسْبُنَا നമുക്കുമതി اللَّهُ അല്ലാഹു وَنِعْمَ അവന്‍ എത്രയോ നന്ന് الْوَكِيلُ ഭരമേല്‍പിക്കപ്പെടുന്നവന്‍
3:174
  • فَٱنقَلَبُوا۟ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ لَّمْ يَمْسَسْهُمْ سُوٓءٌ وَٱتَّبَعُوا۟ رِضْوَٰنَ ٱللَّهِ ۗ وَٱللَّهُ ذُو فَضْلٍ عَظِيمٍ ﴾١٧٤﴿
  • അങ്ങനെ, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹവും, ഔദാര്യവുമായി അവര്‍ തിരിഞ്ഞു [മടങ്ങി] വന്നു . ഒരു തിന്മയും അവരെ സ്പര്‍ശിച്ചിട്ടില്ല. (മാത്രമല്ല) അവര്‍ അല്ലാഹുവിന്‍റെ പ്രീതിയെ പിന്‍പറ്റുകയും ചെയ്തു. അല്ലാഹുവാകട്ടെ, വമ്പിച്ച ഔദാര്യവാനുമാകുന്നു.
  • فَانقَلَبُوا അങ്ങനെ അവര്‍ മറിഞ്ഞ് (തിരിഞ്ഞു- മടങ്ങി) بِنِعْمَةٍ ഒരനുഗ്രഹമായി مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്ന് وَفَضْلٍ ഔദാര്യവും لَّمْ يَمْسَسْهُمْ അവരെ സ്പര്‍ശിച്ചില്ല سُوءٌ ഒരു തിന്മയും وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു رِضْوَانَ اللَّهِ അല്ലാഹുവിന്‍റെ പ്രീതിയെ وَاللَّهُ അല്ലാഹുവാകട്ടെ ذُو فَضْلٍ ഔദാര്യമുള്ളവനാണ് عَظِيمٍ വമ്പിച്ച, മഹത്തായ

യുദ്ധാരംഭത്തില്‍ പരാജയം അനുഭവപ്പെട്ടുവെങ്കിലും മുസ്‌ലിംകളുടെ പക്കല്‍ വന്നുപോയ കൈപ്പിഴവുകള്‍ കാരണം വീണ്ടും തിരിച്ചടിച്ച് വമ്പിച്ച വിനകള്‍ വരുത്തിയശേഷം, അഹങ്കാരപൂര്‍വ്വം വേഗം സ്ഥലംവിട്ട് പോകുകയാണ് മുശ്‌രിക്കുകള്‍ ചെയ്തത്. ഒരുപക്ഷേ, അവര്‍ വീണ്ടും തിരിച്ചുവന്നു മദീനായെ ആക്രമിച്ച് നാശം വരുത്തിയേക്കുമോ എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് തോന്നി. അങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചതായും പറയപ്പെടുന്നു. അതിനാല്‍, പിറ്റേ ദിവസം തന്നെ ശത്രുക്കളെ പിന്‍തുടരുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ ക്ഷണിച്ചു. മുസ്‌ലിംകള്‍ക്ക് അവരുടെ വീര്യം നശിച്ചിട്ടില്ലെന്ന് ശത്രുക്കളെ തെര്യപ്പെടുത്തുകയും, അവരില്‍ ഭീതി ജനിപ്പിക്കുകയുമായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉദ്ദേശ്യം. ഉഹ്ദില്‍ പങ്കെടുത്തവരല്ലാതെ ആരും തന്നോടൊപ്പം വരരുതെന്നും തിരുമേനി കല്‍പിച്ചു. ഒരു സംഘം സ്വഹാബികള്‍ ക്ഷണനം സ്വീകരിച്ചു തയ്യാറായി. ഉഹ്ദില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രത്യേകാനുമതിപ്രകാരം ജാബിറും (റ) അക്കൂട്ടത്തിലുണ്ടാ യിരുന്നതായി ഇബ്‌നുഇസ്ഹാക്വും (റ) മറ്റും പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ വീട്ടില്‍ അദ്ദേഹത്തിന്‍റെ സഹോദരികളായി ഏഴ് സ്ത്രീകളുണ്ടായിരുന്നു. പുരുഷന്‍മാരായി അദ്ദേഹവും, പിതാവ് അബ്ദുല്ലാഹിബ്‌നു ഹുസാമും (റ) മാത്രമേ വീട്ടിലുള്ളൂ. അവരെ നോക്കുവാന്‍ ജാബിര്‍ (റ)നെ ഏല്‍പിച്ചുകൊണ്ടായിരുന്നു പിതാവ് യുദ്ധത്തിനു പോയത്. അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷിയാകുകയും ചെയ്തു. താന്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരിക്കുവാന്‍ കാരണമിതാണെന്നും, അതുകൊണ്ട് ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കണമെന്നും ജാബിര്‍ (റ) നബിയോടപേക്ഷിച്ചു. തിരുമേനി അനുവദിക്കുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സംഘവും എട്ട് നാഴിക അകലെ സ്ഥിതി ചെയ്യുന്ന ഹംറാഉല്‍ അസദിലെത്തി. തിരുമേനി ഊഹിച്ചത് ശരിയായിരുന്നു. യുദ്ധത്തില്‍ വിജയിച്ചതിനെത്തുടര്‍ന്ന് മദീനായില്‍ കടന്ന് ആക്രമണം നടത്താതെ വേഗം മടങ്ങിയതില്‍ വഴിമദ്ധ്യേവെച്ച് ശത്രുക്കള്‍ക്ക് ഖേദം തോന്നുകയുണ്ടായി. അങ്ങനെ, പിന്നോക്കം തിരിച്ചുവരാന്‍ അവര്‍ ഒരുങ്ങിയിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സംഘത്തിന്‍റെയും ഈ വരവ് നിമിത്തം അവര്‍ ഭയപ്പെട്ടു. ഇന്നലെ യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത പലരും ആ സംഘത്തിലുണ്ടായിരിക്കുമെന്നും, മുസ്‌ലിംകള്‍ക്ക് പുതിയ ശക്തിയും സ്വാധീനവും ലഭിച്ചിരി ക്കുമെന്നും അവര്‍ കരുതി അവര്‍ വേഗം മക്കായിലേക്ക് മടക്കയാത്ര തുടരുകയും ചെയ്തു.

ഈ സംഘത്തില്‍ പങ്കെടുത്തുപോയ സ്വഹാബികളെ പ്രശംസിച്ചുകൊണ്ടുള്ളതാണ് 172-ാം വചനം. തലേദിവസം യുദ്ധത്തില്‍ ബാധിച്ച ആപത്തുകളും പരുക്കുകളും വിലവെക്കാതെയാണല്ലോ അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ക്ഷണനം സ്വീകരിച്ചത്. ചില സ്വഹാബികള്‍ക്ക് ഏറ്റിരുന്ന പരുക്കുകള്‍ നിമിത്തം ശരിക്ക് നടക്കുവാന്‍ പോലും കഴിയാതെ അന്യോന്യം താങ്ങിയും സഹായിച്ചും കൊണ്ടായിരുന്നു അവര്‍ പോയതെന്നും ചില രിവായത്തുകളില്‍ വന്നിരിക്കുന്നു. അവരുടെ മഹത്തായ അത്തരം ത്യാഗസന്നദ്ധത എല്ലാ കാലത്തുമുള്ള സത്യവിശ്വാസികള്‍ക്കും ഒരു ഉത്തമ മാതൃകയായിത്തീരേണ്ടതിന് വേണ്ടിയാണ് അവരുടെ ഈ സ്മരണ ക്വുര്‍ആനില്‍ അല്ലാഹു നിലനിറുത്തിയിരിക്കുന്നത്. സ്വഹാബികളുടെ മാതൃകാപരമായ മറ്റൊരു സംഭവത്തെപ്പറ്റിയാണ് 173-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. എന്നത്രെ പല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. ആ സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:-

ഉഹ്ദുയുദ്ധം കഴിഞ്ഞ് വിജയഭേരി മുഴക്കിക്കൊണ്ട് ശത്രുസൈന്യം മടങ്ങിപ്പോകുമ്പോള്‍, അവരുടെ സര്‍വ്വസൈന്യാധിപനായ അബൂസുഫ്‌യാന്‍ (*) എനിയത്തെ കാഴ്ച അടുത്ത കൊല്ലം ബദ്‌റില്‍ വെച്ചായിരിക്കുമെന്ന് വിളിച്ചുപറയുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അത് സമ്മതിച്ച് കൊടുക്കുകയും ചെയ്തിരുന്നു. കൊല്ലം തോറും വമ്പിച്ച ഒരു കച്ചവടമേള നടക്കാറുള്ള സ്ഥലമായിരുന്നു ബദ്ര്‍. നിശ്ചിതകാലം വന്നപ്പോള്‍, ക്വുറൈശികള്‍ക്ക് ക്ഷാമം പിടിപെട്ടിരിക്കയായിരുന്നത് നിമിത്തം അവര്‍ക്ക് യുദ്ധ സന്നാഹം ചെയ്യാന്‍ സാധിച്ചില്ല. വാഗ്ദത്തലംഘനത്തിന്‍റെ അപമാനത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ വേണ്ടി അബൂസുഫ്‌യാന്‍ ഒരു സൂത്രം പ്രയോഗിച്ചു. ക്വുറൈശികള്‍ വമ്പിച്ച യുദ്ധസന്നാഹം നടത്തിക്കൊണ്ടിരിക്കുന്നതായി മദീനായില്‍ പ്രചാരണം നടത്തുക; അങ്ങനെ മദീനാനിവാസികളില്‍ ഭീതി ഉളവാക്കുകയും യുദ്ധത്തിന് ഒരുങ്ങാതിരിക്കത്തക്കവണ്ണം മുസ്‌ലിംകളെ അധൈര്യപ്പെടുത്തുകയും ചെയ്യുക. ഇതായിരുന്നു സൂത്രം. ഇതിനായി നുഐമുബ്നുമസ്ഊദ് എന്നൊരാളെ വമ്പിച്ച ഇനാമും നിശ്ചയിച്ചുകൊണ്ട് ശട്ടംകെട്ടി അയക്കുകയും ചെയ്തു. അപ്പോള്‍ …. قَالَ لَهُمُ النَّاسُ (മനുഷ്യന്‍മാര്‍ അവരോട് പറഞ്ഞു: ആ മനുഷ്യര്‍ നിങ്ങളോട് നേരിടുവാന്‍ ആളുകളെ ശേഖരിച്ചിരിക്കുന്നു) എന്ന് പറഞ്ഞത് നുഐമിന്‍റെ നേതൃത്വത്തില്‍ നടത്തിയ ഈ കള്ള പ്രചരണത്തെ ഉദ്ദേശിച്ചായിരിക്കുമെന്ന് മനസ്സിലാക്കാം. ഈ പ്രചാരണത്തില്‍ അബ്ദുകൈ്വസ് ഗോത്രക്കാരായ ഒരു യാത്രാസംഘത്തിനും, മദീനായിലെ കപടവിശ്വാസികള്‍ക്കും പങ്കുണ്ടായിരുന്നതായും ചില രിവായത്തുകളില്‍ നിന്ന് മനസ്സിലാകുന്നു. ഏതായാലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സത്യവിശ്വാസികളും ആ കുപ്രചരണത്തിന് വില കല്‍പിച്ചതേയില്ല. അതെ, …. فَزَادَهُمْ إِيمَانًا وَقَالُوا (അതവര്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുകയും, ഞങ്ങള്‍ക്ക് അല്ലാഹു മതി! അവന്‍ എത്രയോ നല്ല ഭരമേല്‍പിക്കപെടുന്നവന്‍! എന്ന് അവര്‍ പറയുകയും ചെയ്തു.) നബിയാകട്ടെ, വാക്ക് പാലിക്കുക തന്നെ ചെയ്തു. അതായത്:


(*) ക്വുറൈശീ പ്രമാണികളിലെ ഒരു പ്രധാനിയായിരുന്നു അബൂസുഫ്‌യാന്‍ ഇസ്‌ലാമിനെതിരില്‍ ക്വുറൈശികള്‍ നടത്തിയ പല യുദ്ധങ്ങള്‍ക്കും നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. മക്കാവിജയകാലത്ത് അദ്ദേഹം മുസ്‌ലിമായി. പിന്നീട് ഹുനൈന്‍ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശേഷം, പ്രസിദ്ധമായ യര്‍മൂക്ക് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പുത്രനാണ് അമീര്‍ മുആവിയഃ (റ).


ആയിരത്തഞ്ഞൂറ് പേരടങ്ങുന്ന ഒരു സൈന്യത്തെ നയിച്ചുകൊണ്ട് അടുത്ത കൊല്ലം ശഅ്ബാനില്‍ നബി ബദ്‌റില്‍ ചെന്നിറങ്ങി. ക്വുറൈശികള്‍ വരുകയുണ്ടായില്ല. മദീനായില്‍ നടത്തപ്പെട്ട ആ പ്രചരണം ഫലപ്പെട്ടിരിക്കുമെന്ന് അബൂസുഫ്‌യാന്‍ ധരിച്ചു. എങ്കിലും, വാക്ക് പാലിച്ചെന്ന് വരുത്തിത്തീര്‍ക്കുവാന്‍ ഒരു സൈന്യവുമായി അബൂസുഫ്‌യാന്‍ മക്കായില്‍ നിന്ന് പുറപ്പെട്ട് ഒന്നോ രണ്ടോ ദിവസത്തെ യാത്രക്ക് ശേഷം തിരിച്ചുപോകുകയും ഉണ്ടായി. ബദ്‌റിലെ കച്ചവടമേള നടക്കുന്ന കാലമായിരുന്നതുകൊണ്ട് മുശ്‌രിക്കുകളുടെ മത്സരവും ശത്രുതയും നേരിടാത്തവിധം വമ്പിച്ച കച്ചവടം നടത്തി ലാഭം നേടുവാന്‍ അങ്ങനെ മുസ്‌ലിംകള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. ഈ സംഭവം ചെറിയ ബദ്ര്‍ (بَدْر الصَغِير)’ എന്ന പേരില്‍ അറിയപ്പെടുന്നു.

മേല്‍ വിവരിച്ച പ്രകാരം 172-ാം വചനത്തില്‍ സൂചിപ്പിച്ച സംഭവം ഹംറാംഉല്‍ അസദ് സംഭവമാണെന്നും, 173-ാം വചനത്തില്‍ സൂചിപ്പിച്ചത് ചെറിയ ബദ്ര്‍ സംഭവമാണെന്നുമാണ് വ്യാഖ്യാതാക്കളില്‍ അധികപക്ഷത്തിന്‍റെയും അഭിപ്രായം. ചെറിയ ബദ്ര്‍ സംഭവമുണ്ടായത് ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ഉഹ്ദ്‌യുദ്ധവും അതും തമ്മില്‍ ബന്ധമുള്ളതുകൊണ്ട് എല്ലാം ഒന്നിച്ച് വിവരിച്ചതാണെന്നും അവര്‍ പറയുന്നു. ഈ രണ്ട് വചനങ്ങളും ചെറിയ ബദ്ര്‍ സംഭവത്തെപ്പറ്റിതന്നെയാണെന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. പക്ഷേ- ഇബ്‌നുജരീറും (റ) മറ്റും ചൂണ്ടിക്കാട്ടിയതുപോലെ- 172-ാം വച നത്തിലെ مِن بَعْدِ مَا أَصَابَهُمُ الْقَرْحُ (അവര്‍ക്ക് മുറിവ് പറ്റിയശേഷം) എന്ന വാക്യം ആദ്യം പറഞ്ഞ അഭിപ്രായത്തിനാണ് ശക്തി നല്‍കുന്നത്. ഒരു കൊല്ലം കഴിഞ്ഞാണല്ലോ ചെറിയ ബദ്ര്‍ സംഭവം. അപ്പോഴേക്കും തലേ കൊല്ലം ഉഹ്ദില്‍വെച്ച് ഏര്‍പ്പെട്ട മുറിവുകള്‍ മിക്കവാറും സുഖപ്പെട്ട് കഴിഞ്ഞിരിക്കുമല്ലോ. രണ്ട് വചനങ്ങളിലെയും പരാമര്‍ശ വിഷയങ്ങള്‍ രണ്ട് സംഭവങ്ങളോടും ഏറെക്കുറെ യോജിപ്പുള്ളതായിക്കാണുന്നതും, രണ്ടും സംബന്ധിച്ച് വന്നിട്ടുള്ള രിവായത്തുകളിലെ പ്രസ്താവനകള്‍ അന്യോന്യം ഇടകലര്‍ന്ന് കാണു ന്നതുമായിരിക്കണം ഈ അഭിപ്രായ വ്യത്യാസ ത്തിന് കാരണം. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് അവര്‍ മടങ്ങിയതെന്നും, അവര്‍ക്ക് യാതൊരു തിന്മയും ബാധിച്ചില്ലെന്നും മറ്റുമുള്ള 174-ാം വചനത്തിലെ പ്രസ്താവനകള്‍ ഈ രണ്ടഭിപ്രായത്തിനും എതിരാകുന്നില്ലതാനും. والله أعلم

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ബുഖാരി (റ) ഉദ്ധരിക്കുന്നു: حَسْبُنَاالَّله وَنِعْمَ وَكِيلُ (ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്രയോ നല്ലവനാണ്.) എന്ന് അഗ്നിയില്‍ ഇടപ്പെട്ട അവസരത്തില്‍ ഇബ്‌റാഹീം നബി (അ)യും, ….إِنَّ النَّاسَ قَدْ جَمَعُو الَكُمْ (മനുഷ്യന്‍മാര്‍ നിങ്ങളോട് നേരിടുവാന്‍ ആളുകളെ ശേഖരിച്ചിരിക്കുന്നു) എന്ന് ജനങ്ങള്‍ പറഞ്ഞപ്പോള്‍ മുഹമ്മദ് നബി യും പറയുകയുണ്ടായി.’

3:175
  • إِنَّمَا ذَٰلِكُمُ ٱلشَّيْطَٰنُ يُخَوِّفُ أَوْلِيَآءَهُۥ فَلَا تَخَافُوهُمْ وَخَافُونِ إِن كُنتُم مُّؤْمِنِينَ ﴾١٧٥﴿
  • (സത്യവിശ്വാസികളേ) നിശ്ചയമായും അത് പിശാച് തന്നെ യാണ്; അവന്‍ തന്‍റെ മിത്രങ്ങളെക്കുറിച്ച് (നിങ്ങളെ) ഭയപ്പെടുത്തുകയാ ണ്. അതിനാല്‍, അവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, എന്നെ ഭയപ്പെടു കയും ചെയ്യുവിന്‍, നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
  • إِنَّمَا ذَٰلِكُمُ നിശ്ചയമായും അത് (തന്നെ- മാത്രം) الشَّيْطَانُ പിശാച് (തന്നെയാണ്- മാത്രമാണ്) يُخَوِّفُ അവന്‍, ഭയപ്പെടുത്തുന്നു أَوْلِيَاءَهُ അവന്‍റെ മിത്രങ്ങളെക്കുറിച്ച്, ബന്ധുക്കളെപ്പറ്റി فَلَا تَخَافُوهُمْ അതിനാല്‍ നിങ്ങളവരെ ഭയപ്പെടരുത് وَخَافُونِ എന്നെ ഭയപ്പെടുകയും ചെയ്യുവിന്‍ إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍

മദീനായെ ആക്രമിക്കുവാന്‍ ക്വുറൈശികള്‍ വമ്പിച്ച സൈന്യശേഖരം നടത്തുന്നുണ്ട്, അവര്‍ ഈ രാജ്യം നശിപ്പിച്ചേക്കും. അവരെ ഭയപ്പെട്ടുകൊള്ളണം എന്നിങ്ങനെ മുകളില്‍ കണ്ടതുപോലെയുള്ള ഭീഷണികളും, കള്ള പ്രചരണങ്ങളുമൊക്കെ പിശാചിന്‍റെ വകയാണ്. അവനും അവന്‍റെ അനുയായികളുമാണ് അതിന്‍റെ വക്താക്കള്‍ അവന്‍റെ ബന്ധുക്കളായ അവിശ്വാസികളെക്കുറിച്ച് നിങ്ങളില്‍ ഭയം ജനിപ്പിച്ച് നിങ്ങളെ നിര്‍വീര്യരാക്കി മുതലെടുക്കുകയാണവന്‍റെ ലക്ഷ്യം. അത്തരം ഭീഷണിക്കൊന്നും സത്യവിശ്വാസികളായ നിങ്ങള്‍ വഴങ്ങരുത്. സത്യവിശ്വാസികളായ സ്ഥിതിക്ക് നിങ്ങള്‍ അല്ലാഹുവിനെ മാത്രമാണ് ഭയപ്പെടേണ്ടത് എന്ന് സാരം.

3:176
  • وَلَا يَحْزُنكَ ٱلَّذِينَ يُسَٰرِعُونَ فِى ٱلْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا ۗ يُرِيدُ ٱللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِى ٱلْءَاخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴾١٧٦﴿
  • (നബിയേ) അവിശ്വാസത്തില്‍ (പതിക്കുവാന്‍) ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ. നിശ്ചയമായും അവര്‍, അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയില്ല തന്നെ. പരലോകത്തില്‍ അവര്‍ക്ക് ഒരു പങ്കും ഏര്‍പെടുത്തിക്കൊടുക്കാതിരിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നു. അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ട്.
  • وَلَا يَحْزُنكَ നിന്നെ വ്യസനിപ്പിക്കാതെയുമിരിക്കട്ടെ الَّذِينَ യാതൊരുകൂട്ടര്‍ يُسَارِعُونَ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നു فِي الْكُفْرِ അവിശ്വാസത്തില്‍ إِنَّهُمْ നിശ്ചയമായും അവര്‍ لَن يَضُرُّوا അവര്‍ ഉപദ്രവം ചെയ്യുകയില്ല തന്നെ اللَّهَ അല്ലാഹുവിനെ شَيْئًا യാതൊന്നും, ഒട്ടും يُرِيدُ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു أَلَّا يَجْعَلَ ആക്കാതെ (ഏര്‍പ്പെടുത്താതെ) ഇരിക്കുവാന്‍ لَهُمْ حَظًّا അവര്‍ക്ക് ഒരു പങ്കും فِي الْآخِرَةِ പരലോകത്തില്‍ وَلَهُمْ അവര്‍ക്കുണ്ട് (താനും) عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
3:177
  • إِنَّ ٱلَّذِينَ ٱشْتَرَوُا۟ ٱلْكُفْرَ بِٱلْإِيمَٰنِ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَلَهُمْ عَذَابٌ أَلِيمٌ ﴾١٧٧﴿
  • നിശ്ചയമായും, സത്യവിശ്വാസത്തിന് (പകരം) അവിശ്വാസം വാങ്ങിയിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിന് യാതൊന്നും ഉപദ്രവം വരുത്തുകയേ ഇല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ اشْتَرَوُا അവര്‍ വാങ്ങി (വിലക്ക്) الْكُفْرَ അവിശ്വാസത്തെ, കുഫ്ര്‍ بِالْإِيمَانِ സത്യവിശ്വാസത്തിന് പകരം لَن يَضُرُّوا അവര്‍ ഉപദ്രവം ചെയ്കയില്ല തന്നെ اللَّهَ അല്ലാഹുവിന് شَيْئًا യാതൊന്നും وَلَهُمْ അവര്‍ക്കുണ്ട് (താനും) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
3:178
  • وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوٓا۟ أَنَّمَا نُمْلِى لَهُمْ خَيْرٌ لِّأَنفُسِهِمْ ۚ إِنَّمَا نُمْلِى لَهُمْ لِيَزْدَادُوٓا۟ إِثْمًا ۚ وَلَهُمْ عَذَابٌ مُّهِينٌ ﴾١٧٨﴿
  • അവിശ്വസിച്ചവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവരുടെ സ്വന്തങ്ങള്‍ക്ക് ഗുണകരമാണെന്ന് അവര്‍ നിശ്ചയമായും വിചാരിക്കേണ്ട. അവര്‍ക്ക് നാം (കാല) താമസം ചെയ്തുകൊടുക്കുന്നത് അവര്‍ക്ക് പാപം വര്‍ദ്ധിക്കുവാന്‍ വേണ്ടി മാത്രമാകുന്നു. അവര്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്.
  • وَلَا يَحْسَبَنَّ തീര്‍ച്ചയായും ഗണിക്കേണ്ട, വിചാരിക്കരുത് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَنَّمَا نُمْلِي നാം ഒഴിവ് (താമസം) നല്‍കുന്നത് لَهُمْ അവര്‍ക്ക് خَيْرٌ ഉത്തമമാണ്, ഗുണകരമാണ് (എന്ന്) لِّأَنفُسِهِمْ അവരുടെ സ്വന്തങ്ങള്‍ക്ക്, ആത്മാക്കള്‍ക്ക് إِنَّمَا نُمْلِي നിശ്ചയമായും നാം താമസം ചെയ്തു കൊടുക്കുന്നത് (മാത്രമാണ്) لَهُمْ അവര്‍ക്ക് لِيَزْدَادُوا അവര്‍ക്ക് വര്‍ദ്ധിക്കുവാന്‍ വേണ്ടി (മാത്രമാണ്) إِثْمًا പാപം, കുറ്റം وَلَهُمْ عَذَابٌ അവര്‍ക്ക് ശിക്ഷയുമുണ്ട് مُّهِينٌ അപമാനകരമായ, നിന്ദിക്കുന്ന

സത്യവിശ്വാസവും നേര്‍മാര്‍ഗവും സ്വീകരിക്കുവാന്‍ ആവശ്യവും പ്രേരകവുമായ ധാരാളം തെളിവുകളും ദൃഷ്ടാന്തങ്ങളും മുമ്പിലുണ്ടായിരുന്നിട്ടും അതൊന്നും വിലവെക്കാതെ, മല്‍സര ബുദ്ധിയോടും, ധിക്കാര മന:സ്ഥിതിയോടും കൂടി സത്യനിഷേധത്തിന്‍റെ മാര്‍ഗത്തില്‍ തന്നെ പതിക്കുവാന്‍ തിരക്കുകൂട്ടുന്ന എല്ലാവര്‍ക്കും ബാധകമാണ് ഈ വചനങ്ങള്‍. ഇതുപോലെയുള്ള പ്രസ്താവനകള്‍ ക്വുര്‍ആനില്‍ പലേടത്തും കാണാവുന്നതാണ്. (9:55,85; 23:55,56; 68:44,45 മുതലായവ നോക്കുക.) വേണ്ടത്ര വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ജനങ്ങള്‍ അവിശ്വാസത്തില്‍ ശഠിച്ച് നില്‍ക്കുന്നത് കണ്ട് നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വളരെ വ്യസനം ഉണ്ടായിരുന്നു. (18:6; 26:3 മുതലായവ നോക്കുക.) അങ്ങനെ വ്യസനിക്കേണ്ടതില്ല; അവരുടെ ധിക്കാരം നിമിത്തം അല്ലാഹുവിനോ, അവന്‍റെ മതത്തിനോ ഒരു ദോഷവും പറ്റുവാനില്ല; അവര്‍ ചെയ്യുന്നതൊക്കെ ചെയ്തുകൊള്ളട്ടെ എന്നുവെച്ച് അല്ലാഹു അവരെ അയച്ചുവിട്ടിരിക്കുകയാണ്: അതിന്‍റെ ദോഷഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരും. എന്നൊക്കെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ആശ്വസിപ്പിക്കുകയാണ്.

3:179
  • مَّا كَانَ ٱللَّهُ لِيَذَرَ ٱلْمُؤْمِنِينَ عَلَىٰ مَآ أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ ٱلْخَبِيثَ مِنَ ٱلطَّيِّبِ ۗ وَمَا كَانَ ٱللَّهُ لِيُطْلِعَكُمْ عَلَى ٱلْغَيْبِ وَلَٰكِنَّ ٱللَّهَ يَجْتَبِى مِن رُّسُلِهِۦ مَن يَشَآءُ ۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ فَلَكُمْ أَجْرٌ عَظِيمٌ ﴾١٧٩﴿
  • (സത്യവിശ്വാസികളേ) നിങ്ങള്‍ ഏതൊരു പ്രകാരത്തിലാണോ (ഉള്ളത്) അപ്രകാരം സത്യവി ശ്വാസികളെ വിട്ടേക്കുവാന്‍ അല്ലാഹു(വിന് ഉദ്ദേശ്യം) ഇല്ല; നല്ല (ശുദ്ധ മായ)തില്‍ നിന്ന് (ചീത്തപ്പെട്ട്) ദുഷിച്ചതിനെ അവന്‍ വേര്‍തിരിക്കുന്നതുവരെ. അദൃശ്യ (കാര്യ)ത്തെക്കുറിച്ച് നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാനും അല്ലാഹു (വിന് ഉദ്ദേശം) ഇല്ല; എങ്കിലും, തന്‍റെ ദൂതന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു തിരഞ്ഞെടുക്കുന്നു. അതിനാല്‍, നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദുതന്‍മാരിലും വിശ്വസിച്ചുകൊള്ളുവിന്‍. നിങ്ങള്‍ വിശ്വസിക്കു കയും, സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിലോ, നിങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലമുണ്ടായിരിക്കും.
  • مَّا كَانَ اللَّهُ അല്ലാഹു ആകുകയില്ല, (ഉദ്ദേശിക്കയില്ല) لِيَذَرَ അവന്‍ വിട്ടുകളയുവാന്‍, ഉപേക്ഷിക്കുവാന്‍ الْمُؤْمِنِينَ സത്യവിശ്വാസികളെ عَلَىٰ مَا യാതൊന്നില്‍, യാതൊരുപ്രകാരം أَنتُمْ عَلَيْهِ നിങ്ങള്‍ അതിലാണ്, അപ്രകാരമാണ് حَتَّىٰ يَمِيزَ അവന്‍ വേര്‍തിരിക്കുന്നതുവരെ الْخَبِيثَ ദുഷിച്ചതിനെ, ചീത്തയെ مِنَ الطَّيِّبِ നല്ലതില്‍ നിന്ന്, ശുദ്ധമായതില്‍നിന്ന് وَمَا كَانَ اللَّهُ അല്ലാഹു ആകുകയുമില്ല (ഉദ്ദേശിക്കയുമില്ല) لِيُطْلِعَكُمْ നിങ്ങള്‍ക്ക് വെളിവാക്കിത്തരുവാന്‍ (കാട്ടിത്തരുവാന്‍) عَلَى الْغَيْبِ അദൃശ്യ കാര്യത്തെപ്പറ്റി وَلَٰكِنَّ اللَّهَ എങ്കിലും അല്ലാഹു يَجْتَبِي അവന്‍ തിരഞ്ഞെടുക്കും, പ്രത്യേ കമായെടുക്കും مِن رُّسُلِهِ അവന്‍റെ ദൂതന്‍മാരില്‍ നിന്ന് مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ فَآمِنُوا അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍ بِاللَّهِ അല്ലാഹുവില്‍ وَرُسُلِهِ അവന്‍റെ റസൂലുകളിലും وَإِن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കിലോ وَتَتَّقُوا നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും فَلَكُمْ എന്നാല്‍ നിങ്ങള്‍ക്കുണ്ട് أَجْرٌ عَظِيمٌ വമ്പിച്ച പ്രതിഫലം

യഥാര്‍ത്ഥ വിശ്വാസികളും, കപടവിശ്വാസികളും വേര്‍തിരിച്ചറിയപ്പെടാതെയുള്ള നില പാടുമാറി ഇരുകൂട്ടരും തമ്മില്‍ ഉരുത്തിരിഞ്ഞു കാണാവുന്ന ഒരു ചുറ്റുപാടുണ്ടാകാതെ പറ്റുകയില്ല. അതുണ്ടാകുന്നതുവരെ ഉഹ്ദില്‍ ഉണ്ടായതുപോലെയുള്ള ചില പരീക്ഷണങ്ങള്‍ അല്ലാഹു നടത്തിക്കൊണ്ടിരിക്കും. ഓരോ വ്യക്തിയെ സംബന്ധിച്ചും അവന്‍റെ രഹസ്യപരസ്യങ്ങളെല്ലാം അല്ലാഹുവിന് നന്നായറിയാം. എന്നാലത് അദൃശ്യകാര്യങ്ങളില്‍ പെട്ടതാണ്. അദൃശ്യ ജ്ഞാനമാകട്ടെ, അല്ലാഹുവിന് മാത്രമാണുള്ളത്. സൃഷ്ടി കള്‍ക്കൊന്നും- പ്രവാചകന്‍മാര്‍ക്കു പോലും- അതറിയുകയില്ല ബാഹ്യവും ദൃശ്യവുമായ കാര്യങ്ങളെ സൃഷ്ടികള്‍ക്ക് അറിയുവാന്‍ കഴിയും. പക്ഷേ, അവന്‍റെ റസൂലുകള്‍ക്ക് അവന്‍ ചില അദൃശ്യ വിവരങ്ങള്‍ അറിയിച്ചു കൊടുത്തെന്നുവരും. അതും അവനുദ്ദേശിക്കുന്നവര്‍ക്കും, അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും മാത്രമായിരിക്കും. ആ കാര്യങ്ങള്‍ ആ റസൂലുകള്‍ക്കും, അവര്‍ മുഖേന അവരുടെ അനുയായികള്‍ക്കും അറിയുവാന്‍ സാധിക്കും. അത്രയേ ഉള്ളൂ. ആകയാല്‍, അദൃശ്യങ്ങ ളെല്ലാം അറിയൂന്ന അല്ലാഹുവിലും, അവന്‍റെ സന്ദേശവാഹകരായ റസൂലുകളിലും നിങ്ങള്‍ ശരിക്കും വിശ്വസിക്കേണ്ടതാവശ്യമാകുന്നു. അങ്ങനെ വിശ്വസിച്ചുകൊണ്ടും, സൂക്ഷ്മത പാലിച്ചുകൊണ്ടും വരുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമായിരിക്കും.

غَيْب (അദൃശ്യകാര്യം) എന്ന വാക്കിന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങളെക്കുറിച്ച് സൂ: അല്‍ബക്വറഃ: 3-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. അദൃശ്യകാര്യങ്ങളുടെ അറിവ് സംബന്ധിച്ചുള്ള പല വിശദീകരണങ്ങളും സൂ: അന്‍ആം: 50; നംല്: 65; ജിന്ന്: 26; മുതലായ വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും കാണാവുന്നതാണ്.

3:180
  • وَلَا يَحْسَبَنَّ ٱلَّذِينَ يَبْخَلُونَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖ سَيُطَوَّقُونَ مَا بَخِلُوا۟ بِهِۦ يَوْمَ ٱلْقِيَٰمَةِ ۗ وَلِلَّهِ مِيرَٰثُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴾١٨٠﴿
  • അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ ലുബ്ധത കാണിക്കുന്നവര്‍, നിശ്ചയമായും വിചാരിക്കേണ്ടാ, അതവര്‍ക്ക് ഗുണകരമാണെന്ന്. എന്നാല്‍, അത് അവര്‍ക്ക് ദോഷകരമാകുന്നു. അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ, അതിനെ ക്വിയാമത്തുനാളില്‍, അവര്‍ക്ക് കഴുത്താഭരണമാക്കപ്പെടുന്നതാണ് അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും അനന്തരാവ കാശം. അല്ലാഹു, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനിയുമാകുന്നു.
  • وَلَا يَحْسَبَنَّ തീര്‍ച്ചയായും വിചാരിക്കേണ്ടാ الَّذِينَ يَبْخَلُونَ ലുബ്ധത കാണി ക്കുന്നവര്‍ بِمَا യാതൊന്നില്‍ آتَاهُمُ اللَّهُ അല്ലാഹു അവര്‍ക്ക് നല്‍കിയ مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്, ഔദാര്യത്താല്‍ هُوَ خَيْرًا അത് ഗുണ(കര)മാണെന്ന് لَّهُم അവര്‍ക്ക് بَلْ هُوَ എന്നാല്‍ അത് شَرٌّ لَّهُمْ അവര്‍ക്ക് ദോഷമാകുന്നു سَيُطَوَّقُونَ അവര്‍ക്ക് വഴിയെ കഴുത്താഭരണമാക്കപ്പെടും. കണ്ഠമാല ഇടപ്പെടും مَا بَخِلُوا بِهِ അവര്‍ യാതൊന്നില്‍ ലുബ്ധത കാണിച്ചുവോ അതിനെ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ وَلِلَّهِ അല്ലാഹുവിനാണ് مِيرَاثُ അനന്തരാവകാശം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَاللَّهُ അല്ലാഹുവാകട്ടെ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷ്മജ്ഞാനിയാണ്

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ശരീരം കൊണ്ടുള്ള ത്യാഗത്തെക്കുറിച്ച് പലതും ഇതി നുമുമ്പ് പ്രസ്താവിച്ചു. ഈ വചനത്തില്‍ ധനം കൊണ്ടുള്ള ത്യാഗത്തെ പ്രോത്സാഹിപ്പിക്കുകയും, ലുബ്ധതയെക്കുറിച്ച് താക്കീത് ചെയ്യുകയും ചെയ്യുന്നു. ‘അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ നല്‍കിയതില്‍ ലുബ്ധത കാണിക്കുക’ എന്നതിന്‍റെ വിവക്ഷ പ്രധാനമായും ധനം ചിലവഴിക്കുന്നതില്‍ പിശുക്ക് പിടിക്കലാണെന്നുള്ളതില്‍ സംശയമില്ല. എങ്കിലും, അല്ലാഹു നല്‍കിയ അറിവ്, ആരോഗ്യം മുതലായ അനുഗ്രഹങ്ങളും ആവശ്യ വേളയില്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതും ആക്ഷേപകരമായ പിശുക്കില്‍ ഉള്‍പ്പെട്ടതുതന്നെ. ഇബ്‌നുകഥീറും (റ) മറ്റും സൂചിപ്പിച്ചതുപോലെ ഈ പിശുക്കായിരിക്കും ചില സന്ദര്‍ഭങ്ങളില്‍ ധനത്തിലുള്ള പിശുക്കിനെക്കാള്‍ ഗൗരവതരമായി തീരുക. അതുപോലെത്തന്നെ സക്കാത്തും അല്ലാത്തതുമായ ധനപരമായ കടമകള്‍ നിര്‍വ്വഹിക്കുന്ന തിലും, ദാനധര്‍മാദി സല്‍ക്കാര്യങ്ങള്‍ ചെയ്യുന്നതിലുമുള്ള എല്ലാതരം പിശുക്കുകളും ആക്ഷേപിക്കപ്പെട്ടതാകുന്നു. പക്ഷേ, നിര്‍ബന്ധകാര്യങ്ങളിലുള്ള പിശുക്കുകളെല്ലാം കുറ്റകരവും ശിക്ഷക്ക് വിധേയവുമായിരിക്കും. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം, സക്കാത്ത് പോലെയുള്ള നിശ്ചിത കടമകള്‍ക്ക് പുറമെ, സന്ദര്‍ഭവും അവസരവും അനുസരിച്ചും, കഴിവിന്‍റെ തോതനുസരിച്ചും വേറെയും ധനപരമായ കടമകള്‍ പലതും നിര്‍വ്വഹിക്കപ്പെടേണ്ടതായിയുണ്ട് താനും.

നല്ല മാര്‍ഗങ്ങളില്‍ ചിലവഴിക്കാതെയും, കടമകള്‍ കൊടുത്തുതീര്‍ക്കാതെയും കെട്ടിപ്പൂട്ടിവെക്കുന്ന സ്വത്തുക്കളെ, ക്വിയാമത്തുനാളില്‍ അവയുടെ ഉടമകളായ പിശുക്കന്‍മാര്‍ക്ക് കഴുത്താഭരണമായി അണിയിക്കപ്പെടുമെന്ന് അല്ലാഹു താക്കീത് ചെയ്യു ന്നു. സക്കാത്ത് കൊടുത്തുതീര്‍ക്കാത്ത സ്വത്തിനെ ഒരു കൂറ്റന്‍ സര്‍പ്പമാക്കി ക്വിയാമത്തുനാളില്‍ അതിന്‍റെ ഉടമസ്ഥനും മാലയിട്ട് ശിക്ഷിക്കുമെന്നും (ബു.) അന്യന്‍റെ ഭൂമി കയ്യേറിയവന് ആ ഭൂമി ക്വിയാമത്തുനാളില്‍ മാലയിടപ്പെടുമെന്ന്. (ബു; മു.) മറ്റു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളത് ഈ വചനത്തിന്‍റെ ചില വശങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങളാകുന്നു. അതൊന്നും കേവലം ചില ആലങ്കാരികപ്രയോഗങ്ങളോ, ഉപമകളോ അല്ല. പരലോക യാഥാര്‍ത്ഥ്യങ്ങളും, ഭൗതികാനുഭവങ്ങളും ഒരേ മാനദണ്ഡം കൊണ്ട് അളന്ന് കണക്കാക്കുന്നവര്‍ക്ക് മാത്രമെ അതൊക്കെ ആലങ്കാരികപ്രയോഗങ്ങളായി ഗണിക്കേണ്ടുന്ന ഗതികേട് വരുകയുള്ളൂ. ഓരോ കുറ്റത്തിനും പരലോകത്ത് വെച്ച് അനുഭവപ്പെടുന്ന ശിക്ഷ, ആ കുറ്റത്തോട് അനുയോജ്യമായ രൂപത്തിലായിരിക്കുമെന്നും, ഈ ലോകത്ത് സങ്കല്‍പിക്കുവാന്‍ പോലും സാധ്യമല്ലാത്ത പല യാഥാര്‍ത്ഥ്യങ്ങളും പരലോകത്ത് സംഭവിക്കുന്നതാണെന്നും അറിയുന്നവര്‍ക്ക് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഇത്തരം പ്രസ്താവനകളൊക്കെ അവയുടെ സ്പഷ്ടമായ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിക്കുവാന്‍ സാധിക്കുന്നതാണ്.

ധനം കൈകാര്യം ചെയ്യാനുള്ള താല്‍ക്കാലികമായ അവകാശവും അവസരവും മനുഷ്യന് അല്ലാഹു നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ അല്ലാഹു വാണ്. അവസാനം സര്‍വ്വത്തിന്‍റെയും സകലവിധ കൈകാര്യങ്ങളും അവനില്‍ മാത്രം നിക്ഷിപ്തമായിത്തീരുന്നതുമാകുന്നു. അതുകൊണ്ട് അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള കൈകാര്യങ്ങള്‍ നടത്തുവാനേ ധനത്തില്‍ മനുഷ്യന് അര്‍ഹതയുള്ളൂ. അല്ലാതെ, അത് കെട്ടിപ്പൂട്ടിവെക്കുവാനും, അവന്‍ കല്‍പിക്കുന്ന വിഷയത്തില്‍ ചിലവഴിക്കാതിരിക്കുവാനും മനുഷ്യന്നധികാരമില്ല. ധനത്തിലെന്നപോലെ അല്ലാഹു നല്‍കിയ മറ്റ് അനുഗ്രഹങ്ങളിലും അങ്ങനെത്തന്നെ. അവയെല്ലാം മനുഷ്യന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും, എന്തൊക്കെയാണവന്‍ പ്രവര്‍ത്തിക്കുന്നതെന്നും അല്ലാഹു സസൂക്ഷ്മം അറിഞ്ഞും വീക്ഷിച്ചും കൊണ്ടിരിക്കുന്നുമുണ്ട്. എന്നൊക്കെയാണ് അവസാനം അല്ലാഹു ഓര്‍മിപ്പിക്കുന്നത്.

വിഭാഗം - 19

3:181
  • لَّقَدْ سَمِعَ ٱللَّهُ قَوْلَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ ۘ سَنَكْتُبُ مَا قَالُوا۟ وَقَتْلَهُمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَنَقُولُ ذُوقُوا۟ عَذَابَ ٱلْحَرِيقِ ﴾١٨١﴿
  • 'അല്ലാഹു ദരിദ്രനും, നാം ധനികന്‍മാരുമാണ്' എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്. അവര്‍ (ആ) പറഞ്ഞതും, ഒരു ന്യായവും കൂടാതെ അവര്‍ പ്രവാചകന്‍മാരെ കൊന്നതും നാം എഴുതി (രേഖപ്പെടുത്തി)കൊള്ളാം. നാം (അവരോട്) പറയുകയും ചെയ്യും: 'കത്തിയെരിയുന്ന (നരക) ശിക്ഷ ആസ്വദിക്കുവിന്‍.
  • لَّقَدْ سَمِعَ തീര്‍ച്ചയായും കേട്ടിട്ടുണ്ട് اللَّهُ അല്ലാഹു قَوْلَ الَّذِينَ قَالُوا പറഞ്ഞവരുടെ വാക്ക് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു فَقِيرٌ ദരിദ്രനാണ് وَنَحْنُ നാം, നാമാകട്ടെ أَغْنِيَاءُ ധനികരുമാണ് سَنَكْتُبُ നാം എഴുതിക്കൊള്ളാം مَا قَالُوا അവര്‍ പറഞ്ഞത് وَقَتْلَهُمُ അവര്‍ കൊന്നതും الْأَنبِيَاءَ പ്രവാചകന്‍മാരെ بِغَيْرِ حَقٍّ ഒരു ന്യായവും (കാര്യവും- അര്‍ഹതയും) കൂടാതെ وَنَقُولُ നാം പറയുകയും ചെയ്യും ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ الْحَرِيقِ കത്തി എരിയുന്ന ശിക്ഷ
3:182
  • ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ ﴾١٨٢﴿
  • 'അത് നിങ്ങളുടെ കരങ്ങള്‍ മുന്‍ ചെയ്തുവെച്ചത് നിമിത്തവും, അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനൊന്നുമല്ലെന്നുള്ളതിനാലു മാകുന്നു.'
  • ذَٰلِكَ അത് بِمَا قَدَّمَتْ മുന്‍ ചെയ്തുവെച്ചത് നിമിത്തമാണ് أَيْدِيكُمْ നിങ്ങളുടെ കരങ്ങള്‍ وَأَنَّ اللَّهَ നിശ്ചയമായും അല്ലാഹു (ആകുന്നു) എന്നുള്ളതും لَيْسَ അല്ല بِظَلَّامٍ അനീതി ചെയ്യുന്നവനൊന്നും لِّلْعَبِيدِ അടിമകളോട്

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുവാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് مَنْ ذَاالَّذِي ييُقْرِضُ الَّله قَرْضًاحَسَناً (ആരാണ് അല്ലാഹുവിന് നല്ലതായ കടം കൊടുക്കുന്നവര്‍?! (2: 245; 57: 11) എന്ന് ക്വുര്‍ആനില്‍ അവതരിച്ചപ്പോള്‍, യഹൂദികള്‍ അതൊരു പരിഹാസത്തിന് ആയുധമാക്കി. ‘അങ്ങനെയാണെങ്കില്‍ അല്ലാഹു ദരിദ്രനും, നാം ധനികരുമാണല്ലോ; അല്ലാഹു ദരിദ്രനായതുകൊണ്ടാണല്ലോ അവന്‍ കടം ചോദിക്കുന്നതും, ലാഭം കൊടുക്കാമെന്ന് പറയുന്നതും.’ എന്നൊക്കെ അവര്‍ ജല്‍പിച്ചുകൊണ്ടിരുന്നു. അതിനെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. ആ വാക്കുകളൊക്കെ അല്ലാഹു ശരിക്കും കേട്ടുകൊണ്ടിരിക്കുന്നുണ്ട്.’ അതെല്ലാം അവന്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്യും. ഇതുപോലെയുള്ള കടുത്ത വാക്കുകള്‍ അല്ലാഹുവിനെക്കുറിച്ച് പറയുക മാത്രമല്ല അവര്‍ ചെയ്തിട്ടുള്ളത്. യാതൊരു ന്യായവും കൂടാതെ അല്ലാഹുവിന്‍റെ പ്രവാചകന്‍മാരെ വധിക്കുകപോലുള്ള കടുംകൃത്യങ്ങളും ചെയ്തവരാണവര്‍. അതെല്ലാം അവരുടെ കര്‍മരേ ഖകളില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതിനൊക്കെ അവര്‍ക്ക് കണക്കു തീര്‍ത്ത് ശിക്ഷ നല്‍കാതിരിക്കയില്ല എന്ന് സാരം. നീതി മാത്രമെ അല്ലാഹു ചെയ്കയുള്ളൂ, കുറ്റത്തില്‍ കവിഞ്ഞ ശിക്ഷ ആര്‍ക്കും നല്‍കുകയില്ല, അക്രമത്തിന് വിധേയരായവര്‍ക്ക് അവന്‍ നഷ്ടപരിഹാരം ഈടാക്കിക്കൊടുക്കുക തന്നെ ചെയ്യും. നല്ലത് പ്രവര്‍ത്തിച്ചവരുടെ പ്രതിഫലത്തില്‍ അവന്‍ ഒരു കുറവും വരുത്തുകയില്ല, ഓരോരുത്തന്‍റെയും കഴിവിനനുസരിച്ചല്ലാതെ ആരോടും അവന്‍ നിര്‍ബന്ധിക്കുകയില്ല. എന്നിങ്ങനെയുള്ള പല യാഥാര്‍ത്ഥ്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാണ്وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ (അല്ലാഹു അടിമകളോട് അനീതി ചെയ്യുന്നവനേയല്ല) എന്ന അവസാനത്തെ വാക്യം.

3:183
  • ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ عَهِدَ إِلَيْنَآ أَلَّا نُؤْمِنَ لِرَسُولٍ حَتَّىٰ يَأْتِيَنَا بِقُرْبَانٍ تَأْكُلُهُ ٱلنَّارُ ۗ قُلْ قَدْ جَآءَكُمْ رُسُلٌ مِّن قَبْلِى بِٱلْبَيِّنَٰتِ وَبِٱلَّذِى قُلْتُمْ فَلِمَ قَتَلْتُمُوهُمْ إِن كُنتُمْ صَٰدِقِينَ ﴾١٨٣﴿
  • (ഇങ്ങനെ) പറഞ്ഞവരാണ് (അവര്‍): 'അഗ്നി തിന്നു (ദഹിപ്പിക്കു) മാറുള്ള ഒരു ബലി [യാഗ] കര്‍മവുമായി ഞങ്ങളുടെ അടുക്കല്‍ വരുന്നതുവരെ, ഒരു റസൂലിനെയും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് നിശ്ചയമായും അല്ലാഹു ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു.' (നബിയേ) പറയുക: 'എന്‍റെ മുമ്പ് പല റസൂലുകളും വ്യക്തമായ തെളിവുകള്‍ സഹിതവും നിങ്ങള്‍ (ഈ) പറഞ്ഞത് സഹിതവും നിങ്ങള്‍ക്ക് വരുകയുണ്ടായിട്ടുണ്ട്; എന്നിട്ട് എന്തിനാണ് നിങ്ങളവരെ കൊല ചെയ്തത്- നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!'
  • الَّذِينَ قَالُوا പറഞ്ഞവരാണ് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَهِدَ إِلَيْنَا ഞങ്ങള്‍ക്ക് ആജ്ഞ നല്‍കിയിരിക്കുന്നു أَلَّا نُؤْمِنَ ഞങ്ങള്‍ വിശ്വസിക്കരുതെന്ന്, വിശ്വസിക്കാതിരിക്കുവാന്‍ لِرَسُولٍ ഒരു റസൂലിനേയും حَتَّىٰ يَأْتِيَنَا അദ്ദേഹം ഞങ്ങള്‍ക്ക് (ഞങ്ങളില്‍) വരുന്നതുവരെ بِقُرْبَانٍ ഒരു ബലി കര്‍മവുമായി, യാഗകര്‍മവും കൊണ്ട് تَأْكُلُهُ അതിനെ തിന്നും النَّارُ അഗ്നി قُلْ നീ പറയുക قَدْ جَاءَكُمْ നിങ്ങള്‍ക്ക് വന്നിട്ടുണ്ട് رُسُلٌ പല റസൂലുകള്‍ مِّن قَبْلِي എന്‍റെ മുമ്പ് بِالْبَيِّنَاتِ തെളിവുകളുമായി وَبِالَّذِي قُلْتُمْ നിങ്ങള്‍ പറഞ്ഞത് സഹിതവും فَلِمَ എന്നാല്‍ എന്തിന് قَتَلْتُمُوهُمْ നിങ്ങളവരെ കൊന്നു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
3:184
  • فَإِن كَذَّبُوكَ فَقَدْ كُذِّبَ رُسُلٌ مِّن قَبْلِكَ جَآءُو بِٱلْبَيِّنَٰتِ وَٱلزُّبُرِ وَٱلْكِتَٰبِ ٱلْمُنِيرِ ﴾١٨٤﴿
  • എനി (പിന്നെയും), അവര്‍ നിന്നെ വ്യാജമാക്കുകയാണെങ്കില്‍ (അതില്‍ പരിഭവിക്കാനില്ല;) കാരണം, നിനക്കുമുമ്പ് പല റസൂലു കളും വ്യാജമാക്കപ്പെടുകയുണ്ടായി; അവര്‍, വ്യക്തമായ തെളിവുകളും, ഏടുകളും, വെളിച്ചം നല്‍കുന്ന വേദഗ്രന്ഥവും, കൊണ്ടു വന്നിരിക്കുന്നു. [എന്നിട്ടും വ്യാജമാക്കപ്പെടുകയാണ് ചെയ്തത്.]
  • فَإِن كَذَّبُوكَ എനി അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം فَقَدْ كُذِّبَ എന്നാല്‍ (കാരണം) വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ പല റസൂലുകള്‍ مِّن قَبْلِكَ നിന്‍റെ മുമ്പ് جَاءُوا അവര്‍ വന്നിരിക്കുന്നു, വന്ന بِالْبَيِّنَاتِ (വ്യക്തമായ) തെളിവുകള്‍ കൊണ്ട് (സഹിതം) وَالزُّبُرِ ഏടുകളും وَالْكِتَابِ ഗ്രന്ഥവും, വേദപുസ്തകവും الْمُنِيرِ പ്രകാശം (വെളിച്ചം) നല്‍കുന്നതായ

യഹൂദികള്‍ കെട്ടിച്ചമച്ച ഒരു കള്ളവാദത്തെ ചൂണ്ടിക്കാട്ടി ആക്ഷേപിക്കുകയാണ്. ഒരു ബലികര്‍മം നടത്തുകയും അതിനെ ദിവ്യമായ അഗ്നി വന്ന് ദഹിപ്പിക്കുകയും ചെയ്ത് കാണിച്ചാലല്ലാതെ ഒരു ദൈവദൂതനെയും വിശ്വസിക്കരുതെന്നാണ് ഞങ്ങളോട് അല്ലാഹു കല്‍പിച്ചിരിക്കുന്നത്. അതുകൊണ്ട് അങ്ങനെ ഒരു ബലികര്‍മം നടത്തിയല്ലാതെ ഞങ്ങള്‍ക്ക് മുഹമ്മദിനെ വിശ്വസിക്കുവാന്‍ നിവൃത്തിയില്ലെന്നായിരുന്നു അവരുടെ ജല്‍പനം. ശരി, അങ്ങനെയാണെങ്കില്‍, വ്യക്തമായ പല ദൃഷ്ടാന്തങ്ങളോടുകൂടിയും, നിങ്ങള്‍ ജല്‍പിക്കുന്ന അതേ ബലി ദൃഷ്ടാന്തം കാണിച്ചുകൊണ്ടും മുമ്പ് നിങ്ങളില്‍ കഴിഞ്ഞുപോയ പല റസൂലുകളെയും നിങ്ങള്‍ വ്യാജമാക്കുകയും, കൊലപ്പെടുത്തുകയും ചെയതിണ്ടട്ടുല്ലോ. നിങ്ങളുടെ വാദം ശരിയാണെങ്കില്‍ അങ്ങനെ ചെയ്യാന്‍ കാരണമെന്ത്?! ഈ വാദം തനി കള്ളമാണെന്നുള്ളതിന് നിങ്ങളുടെ ചരിത്രം തന്നെ സാക്ഷിയാണല്ലോ. എന്ന് അവരോട് മറുപടി പറയുവാന്‍ അല്ലാഹു നബിയെ ഉപദേശിക്കുന്നു. അവരുടെ ഇത്തരം വാദങ്ങളെല്ലാം തട്ടിപ്പുമാത്രമാണെന്ന് വെളിവായിട്ട് പിന്നെയും അവര്‍ സത്യം സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതില്‍ പരിഭവിക്കുകയോ വ്യസനിക്കുകയോ ചെയ്യേണ്ടതില്ല. വേണ്ടത്ര തെളിവുകളും, ദൈവികമായ രേഖകളും സത്യാസത്യങ്ങള്‍ വ്യക്തമായി വിവരിക്കുന്ന വേദഗ്രന്ഥവും കൊണ്ടുവന്ന പല റസൂലുകളും ഇതിനുമുമ്പ് നിഷേധിക്കപ്പെട്ടിട്ടുണ്ട്. ഈ നിഷേധം നടാടെയൊന്നുമുള്ളതല്ല എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാ ധാനിപ്പിക്കുകയും ചെയ്യുന്നു.

യാഗം, ഹോമം, പ്രായശ്ചിത്തം എന്നിങ്ങനെയുള്ള പേരുകളില്‍ പലതരം ബലികര്‍മങ്ങളും ബൈബ്‌ളില്‍ കാണാം. (ന്യായാധിപന്‍മാര്‍: 6ല്‍ 21; 13ല്‍ 20; ലേവ്യര്‍: 9ല്‍ 24 മുതലായവ നോക്കുക.) കാള മുതലായ മൃഗങ്ങള്‍, അവയുടെ അംശങ്ങള്‍, ധാന്യം മുതലായ ഭോജ്യവസ്തുക്കള്‍ ഇവയൊക്കെ അതിനായി ഉപയോഗിക്കപ്പെടുമായിരുന്നു. മിക്കവാറും അവയെല്ലാം നിശ്ചിത വിധികള്‍ക്കനുസരിച്ച് യാഗപീഠങ്ങളില്‍ വെച്ച് തീയിട്ട് ദഹിക്കപ്പെടുകയായിരുന്നു പതിവ്. ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്ക ളും ബൈബ്‌ളും ചൂണ്ടിക്കാട്ടുന്നതുപോലെ, അദൃശ്യമായ ദിവ്യാഗ്നി വന്ന് യാഗവസ്തുക്കളെ നശിപ്പിക്കുന്ന ചില തരം ബലികര്‍മങ്ങളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. (*) ഇങ്ങനെയുള്ള യാഗകര്‍മങ്ങളില്‍ പലതും പ്രവാചകന്‍മാരുടെ കൈക്ക് വെളിപ്പെടുന്ന ‘മുഅ്ജിസത്ത്’ (അമാനുഷിക സംഭവം)കളായി ഗണിക്കപ്പെടാറുണ്ടെങ്കിലും ഒരു പ്രവാചകന്‍റെ പ്രവാചകത്വത്തെയൊ, ദിവ്യദൗത്യത്തെയോ സ്ഥാപിക്കുന്നതിനുള്ള ഉപാധിയായി അത് ബൈബ്‌ളില്‍ പ്രസ്താവിക്കുന്നില്ല. അപ്പോള്‍, യഹൂദികളുടെ പ്രസ്തുത വാദം കള്ളമാണെന്ന് ബൈബ്‌ളില്‍ നിന്ന് തന്നെ തെളിയുന്നു. എന്നാലും, അല്ലാഹു പ്രസ്താവിച്ചതുപോലെ, ഒരു പ്രവാചകന്‍ നടത്തിയ യാഗകര്‍മം ദിവ്യാഗ്നികൊണ്ട് ദഹിക്കപ്പെടുകയെന്ന ആ ദൃഷ്ടാന്തം കണ്ടിട്ട് പിന്നെയും ആ പ്രവാചകനെ നിഷേധിക്കുകയും കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തതിന് ബൈബളില്‍ തന്നെ ഉദാഹരണം കാണാം. അല്ലാഹുവിന്‍റെ പ്രസ്താവനക്ക് ബൈബ്‌ളിന്‍റെ സാക്ഷ്യം ആവശ്യമില്ല. എന്നാലും, യഹൂദികളുടെ വാദം പൊള്ളയാണെന്ന് വേദക്കാരുടെ കൈവശമുള്ള അവരുടെ വേദഗ്രന്ഥം തന്നെ സാക്ഷ്യം വഹി ക്കുന്നുവെന്ന് മനസ്സിലാക്കുവാന്‍ അത് ഉതകുമല്ലോ. അതിന്‍റെ ചുരുക്കം ഇതാണ് :-

(*) ദിവ്യാഗ്നി വന്ന് ദഹിപ്പിക്കുക എന്നത് തങ്ങളുടെ യുക്തിക്കും ശാസ്ത്രത്തിനും മനസ്സിലാക്കുവാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം ചില ആധുനിക വ്യാഖ്യാതാക്കള്‍ ഇവിടെ ജനങ്ങള്‍ തീയിട്ട് ദഹിപ്പിക്കുന്ന സമ്പ്രദായം മാത്രം പ്രസ്താവിച്ചു കാണുന്നത്.
‘ഇസ്രായേലിലെ രാജാവായ ആഹാബ് ഏലിയാവിനോട് (ഇല്‍യാസ് നബിയോട്) ചോദിച്ചു: നീ ഇസ്രാഈലിനെ കഷ്ടപ്പെടുത്തുന്നവനോ? ഞാനല്ല, നീയും നിന്‍റെ പിതൃ ഭവനവുമാണ്. നിങ്ങള്‍ യഹോവയെ (അല്ലാഹുവിനെ) ഉപേക്ഷിച്ച് ബാല്‍ ( بعل ) വിഗ്രഹങ്ങളെ സേവിക്കുന്നതുകൊണ്ടാണത് എന്ന് ഏലിയാവ് ഉത്തരം പറഞ്ഞു… അങ്ങനെ, അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം ബാല്‍ വിഗ്രഹങ്ങളെ സേവിക്കുന്ന (കളള) പ്രവാചകന്‍മാരെയും, ഇസ്രാഈല്യരെ ഒക്കെയും കര്‍മേല്‍ പര്‍വതത്തില്‍ ഒരുമിച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ എത്രത്തോളം രണ്ട് തോണിയില്‍ കാല്‍വെക്കും. യഹോവയാണ് ദൈവമെങ്കില്‍ അവനെ അനുഗമിക്കുവിന്‍, ബാല്‍ ആണ് ദൈവമെങ്കില്‍ അവനെ അനുഗമിക്കുവിന്‍… യഹോവയുടെ പ്രവാചകനായി ഞാന്‍ ഒരുവന്‍ മാത്രം. ബാലിന്‍റെ പ്രവാചകന്‍മാരോ നാനൂറ്റി അന്‍പതും. ആഹാബ് രണ്ട് കാള കൊണ്ടുവരട്ടെ. ഒരു കാളയെ അവരും ഒരു കാളയെ ഞാനും ഖണ്ഡം ഖണ്ഡമാക്കി വിറകിന്‍മേല്‍ വെക്കുക. നിങ്ങളുടെ ദൈവത്തിന്‍റെ നാമത്തില്‍ നിങ്ങളും, യഹോവയുടെ നാമത്തില്‍ ഞാനും വിളിച്ചപേക്ഷിക്കുക. അങ്ങനെ തീ കൊണ്ട് ഉത്തരമരുളുന്ന ദൈവം തന്നെ ദൈവമെന്ന് വെക്കുക. ആദ്യം ബാലയുടെ പ്രവാചകന്‍മാര്‍ അവരുടെ കാളയെ ഒരുക്കി. ബാലയെ വിളിച്ചപേക്ഷിച്ചു. ഉത്തരമുണ്ടായില്ല. ഏലിയാവ് അവരെ പരിഹസിച്ചു. അനന്തരം ഏലിയാവിന്‍റെ കാളയെ യാഗപീഠത്തില്‍ ഒരുക്കിവെച്ച് യഹോവയെ വിളിച്ചപേക്ഷിച്ചു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു. തോട്ടിലെ വെള്ളവും വറ്റി. ജനങ്ങള്‍ അത് കണ്ടു. ബാലിന്‍റെ പ്രവാചകന്‍മാരെ അവര്‍ വെട്ടിക്കൊന്നു. പക്ഷേ, പിന്നീട് ബാലിന്‍റെ ആരാധകയായിരുന്ന ഈസബെല്‍ രാജ്ഞിയുടെ ആവശ്യപ്ര കാരം ഏലിയാവിനെ കൊലപ്പെടുത്തുവാന്‍ ആഹാബി രാജാവ് ശ്രമങ്ങള്‍ നടത്തി. അതില്‍ നിന്ന് രക്ഷപ്പെടുവാന്‍വേണ്ടി ഏലിയാവ് സ്ഥലം വിട്ടു. ദെമ്മെശേക്കി (ദിമശ്ഖ്)ന്‍റെ ഭാഗത്തേക്ക് പോയിക്കൊള്ളുവാന്‍ യഹോവയുടെ കല്‍പനയുണ്ടാവുകയും ചെയ്തു. (1. രാജാക്കള്‍: അ: 18, 19), ആഹാബ് ഒരു ഇസ്‌റാഈല്‍ രാജാവും, യഹോവയില്‍ വിശ്വസിക്കുന്നവനുമായിരുന്നു. എന്നിട്ടും അവന്‍ വിഗ്രഹാരാധകയായിരുന്ന ഭാര്യയുടെ ഇഷ്ടം സമ്പാദിക്കുവാന്‍ വേണ്ടിയാണ് ഇല്‍യാസ് (അ)നെ കൊലപ്പെടുത്തുവാ ന്‍ ശ്രമം നടത്തിയത്. (*)


(*) വേദപുസ്തക നിഘണ്ടുവില്‍ പറയുന്നു:- ഏകദേശം ക്രി. മു 875-853 വരെ രാജ്യം ഭരിച്ച യിസ്രേയല്‍ രാജാവായ ആഹാബ് ഈസബേലിനെ വിവാഹം ചെയ്തു… ഇവന്‍ സമര്‍ത്ഥനും ധീരനുമായിരുന്നു. എങ്കിലും ഭാര്യയായ ഈസാബേല്‍ ബാലിനെ വന്ദിച്ചതു കൊണ്ടും, അവള്‍ അവനെക്കൂടെ അതിന്ന് അനുകൂലിയാക്കിയതുകൊണ്ടും ജനങ്ങള്‍ക്ക് വളരെ നഷ്ടം ഭവിച്ചു. തന്‍ നിമിത്തം യഹോവയുടെ മതത്തിനും ബാലിന്‍റെ മതത്തിനും തമ്മില്‍ ശത്രുതയുണ്ടായി. ബാലിന്‍റെ പക്ഷത്തില്‍ ഈസാബേലും, ആ ഹാബിന്‍റെ കൂട്ടുകാരും, യഹോവയുടെ പക്ഷത്തില്‍ ഏലിയാ പ്രവാചകനും ചില ഭക്തന്‍മാരുമായിരുന്നു.’ (പേജ്: 43)

3:185
  • كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ ﴾١٨٥﴿
  • എല്ലാ ദേഹവും [ആളും] മരണത്തെ രുചിനോക്കുന്നതാകുന്നു. നിങ്ങളുടെ കൂലി [കര്‍മഫലം]കള്‍ ക്വിയാമ ത്തുനാളിലേ നിങ്ങള്‍ക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ. അപ്പോള്‍, ആര്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും, സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെടുകയും ചെയ്തുവോ അവന്‍ ഭാഗ്യം പ്രാപിച്ചു. ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ (മറ്റൊന്നും) അല്ല.
  • كُلُّ نَفْسٍ എല്ലാ ദേഹവും, ആളും ذَائِقَةُ രുചി നോക്കുന്നതാണ് الْمَوْتِ മരണത്തെ وَإِنَّمَا تُوَفَّوْنَ നിങ്ങള്‍ക്ക് നിറവേറ്റി (പൂര്‍ത്തിയാക്കി) തരപ്പെടുകയുള്ളൂ أُجُورَكُمْ നിങ്ങളുടെ പ്രതിഫലങ്ങള്‍ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ (മാത്രം) فَمَن അപ്പോള്‍ ആര്‍ زُحْزِحَ അവന്‍ അകറ്റപ്പെട്ടു عَنِ النَّارِ നരകത്തില്‍ നിന്ന് وَأُدْخِلَ അവന്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു الْجَنَّةَ സ്വര്‍ഗത്തില്‍ فَقَدْ فَازَ എന്നാല്‍ തീര്‍ച്ചയായും അവര്‍ ഭാഗ്യം പ്രാപിച്ചു وَمَا الْحَيَاةُ ജീവിതമല്ല الدُّنْيَا ഐഹിക إِلَّا مَتَاعُ വിഭവം (സാമഗ്രികള്‍) അല്ലാതെ الْغُرُورِ വഞ്ചനയുടെ, കൃത്രിമത്തിന്‍റെ
3:186
  • ۞ لَتُبْلَوُنَّ فِىٓ أَمْوَٰلِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلِكُمْ وَمِنَ ٱلَّذِينَ أَشْرَكُوٓا۟ أَذًى كَثِيرًا ۚ وَإِن تَصْبِرُوا۟ وَتَتَّقُوا۟ فَإِنَّ ذَٰلِكَ مِنْ عَزْمِ ٱلْأُمُورِ ﴾١٨٦﴿
  • നിങ്ങളുടെ സ്വത്തുക്കളിലും നിങ്ങളുടെ ദേഹങ്ങളിലും നിങ്ങള്‍ നിശ്ചയമായും പരീക്ഷണം ചെയ്യപ്പടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദ ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്നും, 'ശിര്‍ക്ക്' [ബഹുദൈവവിശ്വാസം] സ്വീകരിച്ചവരില്‍ നിന്നും നിങ്ങള്‍ ധാരാളം പീഡനം [പീഡന വാക്കുകള്‍] കേള്‍ക്കുകയും തന്നെ ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍, നിശ്ചയമായും അത് (ഒഴിച്ചുകൂടാത്ത) ദൃഢകാര്യങ്ങളില്‍ പെട്ടതാകുന്നു.
  • لَتُبْلَوُنَّ നിശ്ചയമായും നിങ്ങള്‍ പരീക്ഷിക്കപ്പെടും فِي أَمْوَالِكُمْ നിങ്ങളുടെ സ്വത്തുകളില്‍ وَأَنفُسِكُمْ നിങ്ങളുടെ ദേഹ(സ്വന്ത)ങ്ങളിലും وَلَتَسْمَعُنَّ നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും مِنَ الَّذِينَ യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ നിങ്ങളുടെ മുമ്പ് وَمِنَ الَّذِينَ യാതൊരു കൂട്ടരില്‍ നിന്ന് أَشْرَكُوا അവര്‍ ബഹുദൈവ വിശ്വാസം സ്വീകരിച്ച أَذًى പീഡനം, സ്വൈരക്കേട്, ഉപ ദ്രവം كَثِيرًا വളരെ, ധാരാളം وَإِن تَصْبِرُوا നിങ്ങള്‍ ക്ഷമിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും فَإِنَّ ذَٰلِكَ എന്നാല്‍ നിശ്ചയമായും അത് مِنْ عَزْمِ الْأُمُورِ ദൃഢ (ഉറച്ച- ധീര- ഒഴിച്ചുകൂടാത്ത) കാര്യങ്ങളില്‍ പെട്ടതാണ്

സജ്ജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയും, ദുര്‍ജ്ജനങ്ങള്‍ക്ക് വമ്പിച്ച താക്കീതും ഉള്‍ക്കൊള്ളുന്ന രണ്ട് വചനങ്ങളാണിത്. എല്ലാവരും മരണം ആസ്വദിക്കുന്നവരാണ്. ആര്‍ക്കും അതില്‍ നിന്നൊഴിവില്ല. എല്ലാവരുടെയും കര്‍മഫലങ്ങള്‍ കണക്കുതീര്‍ത്ത് കൊടുക്കപ്പെടുന്നത് ക്വിയാമത്തുനാളില്‍ മാത്രമായിരിക്കും. സജ്ജനങ്ങള്‍ക്ക് സ്വര്‍ഗവും ദുര്‍ജ്ജനങ്ങള്‍ക്ക് നരകവുമായിരിക്കും ലഭിക്കുക. മൂന്നാമതൊരു സ്ഥാനം ലഭിക്കുവാനില്ല. നരകത്തില്‍ നിന്ന് ഒഴിവായി കിട്ടുകയും സ്വര്‍ഗത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്താല്‍ അതില്‍പരം സൗഭാഗ്യം മറ്റൊന്നില്ല. മറിച്ചാണ് ലഭിക്കുന്നതെങ്കില്‍ അതില്‍പരം ദൗര്‍ഭാഗ്യവും വേറെയില്ല. അപ്പോള്‍, സജ്ജനങ്ങള്‍ ഈ ലോകത്ത് വെച്ച് എന്തെല്ലാം കഷ്ടനഷ്ടങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയരായിരുന്നാലും അതെല്ലാം ആ മഹാഭാഗ്യത്തിലേക്കുള്ള വഴി സുഗമമാക്കുക മാത്രമായിരിക്കും. നേരെ മറിച്ച് ദുര്‍ജ്ജനങ്ങള്‍ക്ക് ഇവിടെ വച്ച് എത്ര തന്നെ സുഖ സൗകര്യങ്ങള്‍ ലഭിച്ചിരുന്നാലും അത് നരകത്തിലേക്കുള്ള മാര്‍ഗം തെളിയിക്കുന്നവയുമായിരിക്കും. അഥവാ, ഈ ജീവിതത്തിലെ സുഖദുഃഖങ്ങള്‍ സാക്ഷാല്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ മാനദണ്ഡങ്ങളല്ല. ഐഹിക ജീവിതം ആകപ്പാടെ നോക്കിയാല്‍ കൃത്രിമ വിഭവങ്ങളുടെ സമുച്ചയമാകുന്നു. ഒന്നും ശാശ്വതമല്ല. നല്ലതെന്ന് തോന്നിക്കുന്നത് പലതും യഥാര്‍ത്ഥത്തില്‍ ദോഷകരമായിരിക്കും. മറിച്ചുമുണ്ടായിരിക്കും. അതുകൊണ്ട് ആരും അതില്‍ വഞ്ചിതരാകരുത്. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ ഇഷ്ടത്തിന് പാത്രമാകുന്നവരാണെന്ന് വച്ച് അവര്‍ക്ക് ഈ ജീവിതത്തില്‍ വിഷമങ്ങളൊന്നും അനുഭവിക്കേണ്ടിവരികയില്ലെന്ന് ധരിച്ചുകൂടാ. അവരുടെ സ്വന്തം ദേഹങ്ങളിലും സ്വത്തുക്കളിലുമെല്ലാം തന്നെ അവര്‍ പല പരീക്ഷണത്തിനും വിധേയരാകുക തന്നെ ചെയ്‌തേക്കും. വേദക്കാരെന്നോ മറ്റോ ഉള്ള വ്യത്യാസം കൂടാതെ എല്ലാതരം അവിശ്വാസികളില്‍ നിന്നും പലതരം ഉപദ്രവവും സ്വൈരക്കേടും അവര്‍ നേരിടേണ്ടി വരികയും ചെയ്യും. അതിലൊക്കെ ക്ഷമ കൈക്കൊള്ളുകയും, അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാതെ സൂക്ഷ്മത പാലിച്ചുപോരുകയുമാണവര്‍ ചെയ്യേണ്ടത്. അതാകട്ടെ കേവലം നിസ്സാരമായ ഒരു വിഷയവുമല്ല. ഗൗരവ പ്പെട്ടതും അനുപേക്ഷണിയമായതുമാകുന്നു. എന്നൊക്കെയാണ് ഈ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍.

മഴയില്ലായ്മ, വെള്ളപ്പൊക്കം, വിളനാശം, ഉല്‍പാദനകുറവ്, വരവില്‍ കവിഞ്ഞ ചിലവിന്‍റെ ആവശ്യകത, വ്യാപാരനഷ്ടം ആദിയായവയെല്ലാം സ്വത്തുക്കളില്‍ നേരിടുന്ന പരീക്ഷണങ്ങളാകുന്നു. യുദ്ധം, ശത്രുക്കളുടെ ആക്രമണം, രോഗം, ബന്ധനം, മരണം, മുറിവ്, ഭയം, വ്യസനം പോലെയുള്ളവ ദേഹങ്ങളിലുള്ള പരീക്ഷണങ്ങളുമത്രെ. വേദ ക്കാരില്‍ നിന്നും മുശ്‌രിക്കുകളില്‍ നിന്നും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുകയെ ന്നത് പലതരത്തിലുമാവാം. ഇസ്‌ലാമിനെയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയോ, മുസ്‌ലിംകളെയോ, ക്വുര്‍ആനെയോ, മത ചിഹ്നങ്ങളെയോ, ധാര്‍മിക മൂല്യങ്ങളെയോ, ശരീഅത്ത് നിയമ ങ്ങളെയോ ബാധിക്കുന്ന എല്ലാ ആക്ഷേപങ്ങളും, പരിഹാസങ്ങളും, ഭീഷണികളും, എതിര്‍ പ്രചാരണങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടും. ഇബ്‌നുകഥീര്‍ (റ) ചൂണ്ടിക്കാട്ടിയതുപോലെ, മത പ്രബോധനം, സത്യപ്രചാരണം, അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള സമരം ആദിയായ തുറകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പല പ്രതികൂല സാഹചര്യങ്ങളെയും, എതിര്‍ശക്തികളെയും നേരിടേണ്ടി വരുന്നത് സ്വാഭാവികമാണ്. അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ക്ഷമയും സൂക്ഷ്മതയും പാലിക്കല്‍ തന്നെയാണ് അതിനും പ്രധാന പ്രതിവിധിയായുള്ളത്. والله المفق

3:187
  • وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ ﴾١٨٧﴿
  • വേദഗ്രന്ഥം നല്‍കപ്പെട്ടവരുടെ ഉറപ്പ് അല്ലാഹു (അവരില്‍ നിന്ന്) വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക): നിശ്ചയമായും, നിങ്ങള്‍ അത് [വേദഗ്രന്ഥം] മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കുകയും, അത് മൂടിവെക്കാതിരിക്കുകയും, ചെയ്യുമെന്ന്. എന്നിട്ട്, അവരതിനെ തങ്ങളുടെ പിന്‍പുറത്തേക്ക് ഇട്ടുകളഞ്ഞു; അതിന് (പകരം) തുച്ഛമായ വില വാങ്ങുകയും ചെയ്തു. അപ്പോള്‍, അവര്‍ വാങ്ങി ക്കൊണ്ടിരുന്നത് എത്രയോ ചീത്ത!
  • وَإِذْ أَخَذَ വാങ്ങിയ സന്ദര്‍ഭം اللَّهُ അല്ലാഹു مِيثَاقَ الَّذِينَ യാതൊരു കൂട്ടരുടെ ഉറപ്പ് (കരാറ്) أُوتُوا الْكِتَابَ വേദഗ്രന്ഥം നല്‍കപ്പെട്ട لَتُبَيِّنُنَّهُ തീര്‍ച്ചയായും നിങ്ങളതിനെ വിവരിച്ചു കൊടുക്കും لِلنَّاسِ ജനങ്ങള്‍ക്ക് وَلَا تَكْتُمُونَهُ നിങ്ങളതിനെ മറച്ചുവെക്കാതെയുമിരിക്കും فَنَبَذُوهُ എന്നിട്ട് അവരതിനെ ഇട്ടു, എറിഞ്ഞു وَرَاءَ ظُهُورِهِمْ അവരുടെ മുതുകുകളുടെ പിന്നില്‍, പിന്‍പുറത്തേക്ക് وَاشْتَرَوْا അവര്‍ വാങ്ങുകയും ചെയ്തു بِهِ അതിന് (പകരം) ثَمَنًا വില قَلِيلًا തുച്ഛമായ فَبِئْسَ അപ്പോള്‍, എത്രയോ ചീത്ത مَا يَشْتَرُونَ അവര്‍ വാങ്ങിക്കൊണ്ടിരുന്നത്
3:188
  • لَا تَحْسَبَنَّ ٱلَّذِينَ يَفْرَحُونَ بِمَآ أَتَوا۟ وَّيُحِبُّونَ أَن يُحْمَدُوا۟ بِمَا لَمْ يَفْعَلُوا۟ فَلَا تَحْسَبَنَّهُم بِمَفَازَةٍ مِّنَ ٱلْعَذَابِ ۖ وَلَهُمْ عَذَابٌ أَلِيمٌ ﴾١٨٨﴿
  • തങ്ങള്‍ കൊണ്ടു വന്ന [ചെയ്ത]തിനെപ്പറ്റി സന്തോഷം കൊള്ളുകയും, തങ്ങള്‍ ചെയ്തിട്ടില്ലാ ത്തതിനെപ്പറ്റി തങ്ങള്‍ സ്തുതിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന വരെ തീര്‍ച്ചയായും നീ വിചാരിക്കേണ്ടാ. (അതെ) അവര്‍ ശിക്ഷയില്‍ നിന്ന് (രക്ഷപ്പെട്ട്) ഭാഗ്യത്തിലാണെന്ന് തീര്‍ച്ചയായും നീ വിചാരിക്കേണ്ട . അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്താനും.
  • لَا تَحْسَبَنَّ തീര്‍ച്ചയായും നീ വിചാരിക്കേണ്ട الَّذِينَ യാതൊരു കൂട്ടരെ يَفْرَحُونَ അവര്‍ സന്തോഷം കൊള്ളും, ആഹ്‌ളാദിക്കുന്നു بِمَا أَتَوا അവര്‍ കൊണ്ടുവന്ന (ചെയ്ത- കാട്ടിയ)തിനെപ്പറ്റി وَّيُحِبُّونَ അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു أَن يُحْمَدُوا അവര്‍ സ്തുതിക്കപ്പെടുവാന്‍ بِمَا لَمْ يَفْعَلُوا അവര്‍ ചെയ്യാത്തതിനെപ്പറ്റി فَلَا تَحْسَبَنَّهُم എന്നാല്‍ (അതായത്) നീ വിചാരിക്കേണ്ട بِمَفَازَةٍ ഭാഗ്യത്തിലാണെന്ന്, രക്ഷയിലാണെന്ന് مِّنَ الْعَذَابِ ശിക്ഷയില്‍ നിന്ന് وَلَهُمْ അവര്‍ക്കുണ്ട് താനും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
3:189
  • وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٨٩﴿
  • അല്ലാഹുവിനാണ് ആകാശങ്ങളുടെയും, ഭൂമിയുടെയും രാജാ ധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും, കഴിവുള്ളവനുമാകുന്നു.
  • وَلِلَّهِ അല്ലാഹുവിനാണ് مُلْكُ രാജാധിപത്യം السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَاللَّهُ അല്ലാഹുവാകട്ടെ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാകുന്നു

വേദഗ്രന്ഥത്തിന്‍റെ ഉള്ളടക്കങ്ങളൊന്നും മൂടിവെക്കാതെ യഥാരൂപത്തില്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേദക്കാര്‍ പൊതുവിലും, അവരിലെ പണ്ഡിതന്‍മാര്‍ പ്രത്യേകിച്ചും ബാധ്യസ്ഥരാണ്. അവരുടെ പ്രവാചകന്‍മാര്‍ മുഖേന അതവരെ ചുമതലപ്പെടുത്തുകയും, അവരത് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതാണ് അവരുടെ ഉറപ്പ്- കരാര്‍- അല്ലാഹു മേടിച്ചു എന്ന് പറഞ്ഞത്. ഈ കരാര്‍ അവര്‍ പാലിച്ചില്ല. വേദഗ്രന്ഥം തന്നെ പുറം തള്ളിക്കളയുകയാണവര്‍ ചെയ്തത്. (*) അതിന്‍റെ പല ഭാഗങ്ങളും- വിശേഷിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തെ സ്ഥിരീകരിക്കുന്നതും, തങ്ങളുടെ മാമൂലാചാരങ്ങള്‍ക്ക് നിരക്കാത്തതും- അവര്‍ വിട്ടുകളഞ്ഞു. അഥവാ പുറത്തുപറയാതെയും, അന്യഥാ വ്യാഖ്യാനിച്ചും, മാറ്റി മറിച്ചും യഥാര്‍ത്ഥം മൂടിവെച്ച് കളഞ്ഞു. ഐഹികമായ കാര്യലാഭങ്ങളും സ്വാര്‍ത്ഥമോഹങ്ങളും മാത്രമാണ് ഇതിന് അവരെ പ്രേരിപ്പിച്ചതും. അങ്ങനെ, തങ്ങളുടെ ശാശ്വതമായ രക്ഷക്കും മോക്ഷത്തിനുമുള്ള മാര്‍ഗങ്ങള്‍ അവര്‍ കൊട്ടി അടക്കുകയും, പകരം താത്കാലികവും നശ്വരവുമായ തുച്ഛം നേട്ടങ്ങള്‍ കൊണ്ട് തൃപ്തി അടയുകയും ചെയ്തു. ഈ കച്ചവടവും, അതില്‍ നിന്നുള്ള ലാഭവും അങ്ങേഅറ്റം മോശപ്പെട്ടത് തന്നെ! എന്നിങ്ങനെയാണ് ആദ്യത്തെ വചനത്തിന്‍റെ സാരം.


(*) ക്രി. മു. 639- 608ല്‍ ഭരിച്ച യോശിയാവ് എന്ന യഹൂദ രാജാവിന്‍റെ വാഴ്ച കാലത്ത് യരൂശലേമി (ബൈത്തുല്‍ മുക്വദ്ദസി)ലെ മഹാ പുരോഹിതനായ തില്‍കിയാവ് അവിടെ തൗറാത്തിന്‍റെ പ്രതി കണ്ടെത്തിയെന്നും, നമുക്ക് വേണ്ടി എഴുതപ്പെട്ട ഈ ഗ്രന്ഥത്തിലെ വാക്യങ്ങള്‍ നമ്മുടെ പിതാക്കന്‍മാര്‍ കേള്‍ക്കായ്ക കൊണ്ട് നമ്മുടെ മേല്‍ യഹോവയുടെ കോപം ഇറങ്ങിയെന്ന് രാജാവ് പറഞ്ഞുവെന്നും, അവസാനം അന്യ ദേവന്‍മാര്‍ക്കുള്ള പൂജാഗിരികളില്‍ ആരാധന നടത്തുന്ന പതിവ് രാജാവ് നിര്‍ത്തലാക്കിയെന്നും, യെരുശലേമില്‍ മാത്രം ആരാധന നടത്തുവാനുള്ള ഏര്‍പ്പാട് ചെയ്തുവെന്നും (രാജാക്കള്‍, 2-ാം പുസ്തകം 22ഉം 23ഉം അദ്ധ്യായങ്ങ ളില്‍) ബൈബ്ള്‍ വിവരിച്ചിട്ടുണ്ട്. തൗറാത്താകുന്ന വേദഗ്രന്ഥം പോലും കുറേ കാലമെങ്കിലും ഇസ്‌റാഈല്യരില്‍ വിസ്മരിക്കപ്പെട്ടുപോയിരുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. മുസ്‌ലിം സമുദായത്തില്‍ എന്തുതന്നെ മാറ്റങ്ങള്‍ കഴിഞ്ഞുപോയി ട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരനുഭവം ഉണ്ടായിട്ടില്ലെന്നത് തീര്‍ച്ചയാണ്.

വേദഗ്രന്ഥത്തിന്‍റെ അദ്ധ്യാപനങ്ങള്‍ യഥാരൂപത്തില്‍ ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കുവാന്‍ വേദക്കാര്‍ കല്‍പിക്കപ്പെട്ടിരുന്നതിനുള്ള തെളിവുകള്‍ ബൈബ്ളിന്‍റെ വാക്യ ങ്ങളില്‍ തന്നെ കാണാം. മൂസാ (അ) എല്ലാ ഇസ്‌റാഈല്യരോടും വിളിച്ചു പറഞ്ഞ ഉപദേശങ്ങളും നിയമങ്ങളും വിവരിക്കുന്ന മദ്ധ്യേ ആവര്‍ത്തന പുസ്തകത്തില്‍ പറയുന്നു: ‘…..യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്‍റെ (യിസ്രായേലിന്‍റെ) ദൈവമായ യഹോവയെ നീ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണ മനസ്സോടും, പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കണം. ഇന്ന് ഞാന്‍ നിന്നോട് കല്‍പിക്കുന്ന വചനങ്ങള്‍ നിന്‍റെ ഹൃദയത്തില്‍ ഇരിക്കേണം. നീ അവയെ നിന്‍റെ മക്കള്‍ക്ക് ഉപദേശിച്ച് കൊടുക്കുകയും, നീ വീട്ടില്‍ ഇരിക്കുമ്പോഴും, വഴി നടക്കുമ്പോഴും, കിടക്കുമ്പോഴും, എഴുനേല്‍ക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം…….’ (ആവ; 6ല്‍ 4- 7) നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്‍മാരെയും ഇസ്രായീല്‍ മൂപ്പന്‍മാരെയും തൗറാത്തിന്‍റെ പകര്‍പ്പ് ഏല്‍പിച്ചുകൊണ്ട് മൂസാ (അ) ചെയ്ത വസ്വിയ്യത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ ചുരുക്കം ഇതാണ്: ‘ഏഴേഴ് ദിവസം കൂടുമ്പോള്‍ കൂടാരപ്പെരുന്നാളില്‍ എല്ലാ ഇസ്രാഈല്യരും വരുമ്പോള്‍ ഈ ന്യായപ്രമാണം (തൗറാത്ത്) എല്ലാവരും കേള്‍ക്കെ വായിക്കണം. പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും, പരദേശിയും കേട്ട് പഠിച്ച് യഹോവയെ ഭയപ്പെട്ട് ഇതിലെ വചനങ്ങള്‍ പ്രമാണിച്ച് നടക്കേണ്ട തിനും, നിങ്ങള്‍ യോര്‍ഡാന്‍ കടന്ന് ചെല്ലുന്ന ദേശത്ത് (ഫലസ്തീനില്‍) യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിനും ജനങ്ങളെ വിളിച്ച് കൂട്ടണം.’ (ആവ: 31ല്‍ 9- 13)

വേദഗ്രന്ഥത്തിന്‍റെ അദ്ധ്യാപനങ്ങളെ ജനങ്ങള്‍ക്ക് വിവരിച്ചു കൊടുക്കാതെ മൂടിവെക്കുന്ന യഹൂദികളെക്കുറിച്ച് വന്ന ഈ താക്കീതും ആക്ഷേപവും അതുപോലെ ക്വുര്‍ആന്‍റെ അദ്ധ്യാപനങ്ങളെ മൂടിവെക്കുന്ന മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. അതുപോലെത്തന്നെ, സന്ദര്‍ഭം നോക്കുമ്പോള്‍ രണ്ടാമത്തെ വചനത്തില്‍ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വേദക്കാരായ ആളുകളാണെന്ന് തോന്നാമെങ്കിലും, അതിലെ വാക്കുകള്‍ നോക്കുമ്പോള്‍ സത്യവിശ്വാസികളെന്നോ, അവിശ്വാസികളെന്നോ, കപടവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ എല്ലാതരം ആളുകളെയും ഉള്‍പ്പെടുത്തുന്നതാണ് ആ വചനമെന്നും കാണാവുന്നതാണ്. പ്രവര്‍ത്തിച്ചതിനെപ്പറ്റി സന്തോഷം കൊള്ളുകയും, പ്രവര്‍ത്തിക്കാത്തതിനെപ്പറ്റി സ്തുതിക്കപ്പെടേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെന്ന് അല്ലാഹു വിശേഷിപ്പിച്ച കൂട്ടര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉദ്ധരിച്ചശേഷം ഇമാം റാസീ (റ) പറയുകയാണ്: ‘അറിയുക, എല്ലാവരും തന്നെയാണ് ഉദ്ദേശ്യമെന്ന് വെക്കുന്നതാണ് കൂടുതല്‍ ന്യായമായത്. കാരണം, മേല്‍പറഞ്ഞ അഭിപ്രായങ്ങളെല്ലാം ഒരേ കാര്യത്തിലാണ് കേന്ദ്രീകൃതമാകുന്നത്. മനുഷ്യര്‍ വേണ്ടാത്ത കാര്യങ്ങള്‍ ചെയ്ത് അതില്‍ സന്തോഷം കൊള്ളുകയും, പിന്നീട് താന്‍ നേരായ വഴിയിലും അല്ലാഹുവിന്‍റെ വഴിപാടിലും നിലകൊള്ളുന്നവ നാണെന്ന് മറ്റുള്ളവര്‍ തന്നെ വിശേഷിപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.’ റാസീ (റ) ഉദ്ധരിച്ച അഭിപ്രായങ്ങള്‍ക്ക് ആസ്പദമായ ഏതാനും രിവായത്തുകള്‍ ഉദ്ധരിച്ചശേഷം, ഇമാം ഇബ്‌നു കഥീര്‍ (റ) പറയുന്നു: ‘ഇതൊന്നും തമ്മില്‍ വൈരുദ്ധ്യമില്ല. കാരണം, ഈ വചനം ഇതിലെല്ലാം പൊതുവായിട്ടുള്ളതാകുന്നു. ചുരുക്കിപറഞ്ഞാല്‍, കൊള്ളരുതാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും അതില്‍ സന്തോഷം കൊള്ളുകയും ചെയ്യുക, അല്ലെങ്കില്‍ വേണ്ടപ്പെട്ട കാര്യം ചെയ്തശേഷം അതില്‍ ദുരഭിമാനം കൊള്ളുക, പ്രവര്‍ത്തനത്തില്‍ കൊണ്ടുവന്നിട്ടില്ലാത്ത കാര്യത്തിന്‍റെ പേരില്‍ സല്‍പേര്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും, അതിന് ശ്രമം നടത്തുകയും ചെയ്യുക. ഈ സ്വഭാവം ആരിലെല്ലാം ഉണ്ടോ അവര്‍ക്കെല്ലാം ബാധകമാണ് 188-ാം വചനം. അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ- ആമീന്‍.

വിഭാഗം - 20

3:190
  • إِنَّ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ لَءَايَٰتٍ لِّأُو۟لِى ٱلْأَلْبَٰبِ ﴾١٩٠﴿
  • നിശ്ചയമായും, ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിലും, രാവും പകലും വ്യത്യാസപ്പെ ടുന്നതിലും (സല്‍) ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്.
  • إِنَّ فِي خَلْقِ നിശ്ചയമായും സൃഷ്ടിപ്പിലുണ്ട് السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും وَاخْتِلَافِ വ്യത്യാസത്തിലും, വ്യത്യാസപ്പെടുന്നതിലും اللَّيْلِ രാത്രിയുടെ, രാത്രി وَالنَّهَارِ പകലിന്‍റെയും, പകലും لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّأُولِي الْأَلْبَابِ ബുദ്ധിമാന്‍മാര്‍ക്ക്, സല്‍ബുദ്ധിയുള്ളവര്‍ക്ക്

أولوا الألْبَابِ (ഉലുല്‍ അല്‍ബാബ്) എന്നാല്‍ ‘ബുദ്ധിമാന്‍മാര്‍, സല്‍ബുദ്ധിയുള്ളവര്‍’ എന്നൊക്കെ വാക്കര്‍ത്ഥം പറയപ്പെടാമെങ്കിലും, ഒരു പ്രത്യേകതരം ബുദ്ധിമാന്‍മാരെ യാണ് ക്വുര്‍ആന്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന വസ്തുത അല്‍ബക്വറഃ : 269-ാം വചനത്തിന്‍റെയും, ഈ സൂറത്തിലെ 7-9 വചനങ്ങളുടെയും വ്യഖ്യാനത്തില്‍ മുമ്പ് വിവരിക്കുകയുണ്ടായല്ലോ. വേണ്ടാ, അടുത്ത വചനത്തില്‍ നിന്ന് തന്നെ അവര്‍ എങ്ങനെയുള്ളവരാണെന്ന് മനസ്സിലാക്കാം:-

3:191
  • ٱلَّذِينَ يَذْكُرُونَ ٱللَّهَ قِيَٰمًا وَقُعُودًا وَعَلَىٰ جُنُوبِهِمْ وَيَتَفَكَّرُونَ فِى خَلْقِ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبَّنَا مَا خَلَقْتَ هَٰذَا بَٰطِلًا سُبْحَٰنَكَ فَقِنَا عَذَابَ ٱلنَّارِ ﴾١٩١﴿
  • അതായത്, നിന്നുകൊണ്ടും, ഇരുന്നുകൊണ്ടും, തങ്ങളുടെ പാര്‍ശ്വങ്ങളിലായി (കിടന്ന്) കൊണ്ടും അല്ലാഹുവിനെ ഓര്‍മിക്കുന്നവര്‍. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി അവര്‍ ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യും. 'ഞങ്ങളുടെ റബ്ബേ, ഇത് (ഒക്കെ) നീ നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല; നീ മഹാ പരിശുദ്ധന്‍! [നിനക്ക് സ്‌ത്രോത്രം]. അതിനാല്‍, നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാ(ത്തുരക്ഷി)ക്കണേ!
  • الَّذِينَ يَذْكُرُونَ اللَّهَ അല്ലാഹുവിനെ ഓര്‍ക്കുന്നവര്‍ قِيَامًا നില്‍ക്കുന്നവരായിട്ട്, നിന്നുകൊണ്ട് وَقُعُودًا ഇരുന്നവരായും, ഇരുന്നുകൊണ്ടും وَعَلَىٰ جُنُوبِهِمْ അവരുടെ പാര്‍ശ്വങ്ങളിലായും (കിടന്നുകൊണ്ടും) وَيَتَفَكَّرُونَ അവര്‍ ചിന്തിക്കുകയും ചെയ്യും فِي خَلْقِ സൃഷ്ടിപ്പില്‍ السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും رَبَّنَا ഞങ്ങളുടെ റബ്ബേ مَا خَلَقْتَ നീ സൃഷ്ടിച്ചില്ല, സൃഷ്ടിച്ചതല്ല هَٰذَا ഇത്, ഇതിനെ بَاطِلًا നിരര്‍ത്ഥമായി سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിന്നെ പരിശുദ്ധപ്പെടുത്തുന്നു (കീര്‍ത്തനം ചെയ്യുന്നു) فَقِنَا അതിനാല്‍ ഞങ്ങളെ കാത്തുതരണേ عَذَابَ النَّارِ നരക ശിക്ഷ (യില്‍ നിന്ന്)
3:192
  • رَبَّنَآ إِنَّكَ مَن تُدْخِلِ ٱلنَّارَ فَقَدْ أَخْزَيْتَهُۥ ۖ وَمَا لِلظَّٰلِمِينَ مِنْ أَنصَارٍ ﴾١٩٢﴿
  • 'ഞങ്ങളുടെ റബ്ബേ, യാതൊരുവനെ നീ നരകത്തില്‍ പ്രവേശിപ്പിച്ചുവോ അവനെ തീര്‍ച്ചയായും നീ അപമാനത്തിലാക്കി. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
  • رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ مَن تُدْخِلِ ആരെ നീ പ്രവേശിപ്പിക്കുന്നുവോ النَّارَ നരകത്തില്‍ فَقَدْ أَخْزَيْتَهُ നീ അവരെ അപമാനത്തിലാക്കി وَمَا لِلظَّالِمِينَ അക്രമികള്‍ക്കില്ല مِنْ أَنصَارٍ സഹായികളായി (ആരും)
3:193
  • رَّبَّنَآ إِنَّنَا سَمِعْنَا مُنَادِيًا يُنَادِى لِلْإِيمَٰنِ أَنْ ءَامِنُوا۟ بِرَبِّكُمْ فَـَٔامَنَّا ۚ رَبَّنَا فَٱغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّـَٔاتِنَا وَتَوَفَّنَا مَعَ ٱلْأَبْرَارِ ﴾١٩٣﴿
  • 'ഞങ്ങളുടെ റബ്ബേ, സത്യവിശ്വാസത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) ഒരാള്‍ വിളിച്ചുപറ യുന്നതായി ഞങ്ങള്‍ കേട്ടു: 'നിങ്ങള്‍, നിങ്ങളുടെ റബ്ബില്‍ വിശ്വസിക്കുവിന്‍' എന്ന്: അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, അതിനാല്‍, ഞങ്ങളുടെ പാപങ്ങളെ ഞങ്ങള്‍ക്ക് നീ പൊറുത്തു തരേണമേ! ഞങ്ങളുടെ തിന്മകളെ ഞങ്ങളില്‍ നിന്ന് നീ മൂടിവെച്ച് (മാപ്പാക്കി) തരുകയും ചെയ്യേണമേ! പുണ്യവാന്‍മാരുടെ കൂടെ [അവരുടെ കൂട്ടത്തിലായി] ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ!
  • رَّبَّنَا إِنَّنَا ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ سَمِعْنَا ഞങ്ങള്‍ കേട്ടു مُنَادِيًا ഒരു വിളിച്ചുപറയുന്നവനെ (ഒരാളെ) يُنَادِي വിളിക്കുന്നതായി, വിളിച്ചുപറയുന്ന لِلْإِيمَانِ സത്യവിശ്വാസത്തിലേക്ക് أَنْ آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ എന്ന് بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ فَآمَنَّا എന്നിട്ട് ഞങ്ങള്‍ വിശ്വസിച്ചു رَبَّنَا ഞങ്ങളുടെ റബ്ബേ فَاغْفِرْ لَنَا അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്ത് തരണേ ذُنُوبَنَا ഞങ്ങളുടെ പാപങ്ങള്‍ وَكَفِّرْ ഞങ്ങളില്‍ നിന്ന് മൂടിവെച്ച് (മാപ്പാക്കി) عَنَّا തരുകയും വേണമേ سَيِّئَاتِنَا ഞങ്ങളുടെ തിന്മകളെ وَتَوَفَّنَا ഞങ്ങളെ മരിപ്പിക്കുക (പിടിച്ചെടുക്കുക)യും വേണമേ مَعَ الْأَبْرَارِ പുണ്യവാന്‍മാരോടുകൂടി, സജ്ജനങ്ങളോടൊപ്പം
3:194
  • رَبَّنَا وَءَاتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ ٱلْقِيَٰمَةِ ۗ إِنَّكَ لَا تُخْلِفُ ٱلْمِيعَادَ ﴾١٩٤﴿
  • 'ഞങ്ങളുടെ റബ്ബേ, നിന്‍റെ റസൂലുകളിലൂടെ നീ ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് നീ ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യേണമേ! ക്വിയാമത്തു നാളില്‍, ഞങ്ങളെ നീ അപമാനപ്പെടുത്തു കയും ചെയ്യരുതേ! നിശ്ചയമായും നീ, വാഗ്ദത്തം ലംഘിക്കുകയില്ല.'
  • رَبَّنَا وَآتِنَا ഞങ്ങളുടെ റബ്ബേ ഞങ്ങള്‍ക്ക് നീ നല്‍കുകയും വേണമേ مَا وَعَدتَّنَا നീ ഞങ്ങളോട് വാഗ്ദാനം ചെയ്തത് عَلَىٰ رُسُلِكَ നിന്‍റെ റസൂലുകളിലൂടെ وَلَا تُخْزِنَا നീ ഞങ്ങളെ അപമാനത്തിലാക്കുക (നിന്ദ്യമാക്കുക- വഷളാക്കുക)യും ചെയ്യരുതേ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ إِنَّكَ നിശ്ചയമായും നീ لَا تُخْلِفُ നീ എതിര് (വ്യത്യാസം) പ്രവര്‍ത്തിക്കുകയില്ല, ലംഘിക്കുകയില്ല الْمِيعَادَ കരാര്‍ വാഗ്ദത്തം

ഉപരിഭാഗത്ത് സ്ഥിതിചെയ്യുന്ന അനന്തവിശാലമായ ആകാശം, എണ്ണമറ്റ നക്ഷത്ര മഹാഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, അവയുടെ വ്യവസ്ഥാപിതവും വ്യത്യസ്തവു മായ ഗതിവിഗതികള്‍, അതി വിദൂരമായ സഞ്ചാരമാര്‍ഗങ്ങള്‍, അങ്ങനെ പലതും. പലതും; ഈ ഭൂമി, അതിലെ സമുദ്രങ്ങള്‍, വന്‍കരകള്‍ ദ്വീപുകള്‍, പര്‍വ്വതങ്ങള്‍, മരുഭൂമി കള്‍, കാടുകള്‍, നാടുകള്‍ പക്ഷി മൃഗാദി ജീവജാലങ്ങള്‍, ഉല്‍പന്നങ്ങള്‍ ഘനനങ്ങള്‍, ആദിയായി പലതും പലതും രാവും പകലും ഒന്നിനൊന്ന് പിന്നാലെയായി മാറിക്കൊണ്ടും, ഒന്ന് കുറയുമ്പോള്‍ മറ്റേത് വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നത്. സൂര്യന്‍റെ ചലന ഗതിയും അതും തമ്മിലുള്ള ബന്ധം (*) മുതലായവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് സൃഷ്ടി കര്‍ത്താവും സര്‍വ്വ നിയന്താവുമായ അല്ലാഹുവിന്‍റെ ഏകത്വം, സര്‍വ്വജ്ഞത, സര്‍വ്വശക്തി, സൃഷ്ടിവൈഭവം തുടങ്ങിയ അത്യുല്‍കൃഷ്ടങ്ങളായ മഹല്‍ ഗുണങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയുന്നു. മനുഷ്യനടക്കമുള്ള ഈ സൃഷ്ടികള്‍ എങ്ങനെയുണ്ടായി, എവിടെനിന്ന് വന്നു, എങ്ങോട്ട് പോകുന്നു, മനുഷ്യന്‍റെ ജീവിതലക്ഷ്യമെ ന്തായിരിക്കണം, തനിക്കിവിടെയുള്ള സ്ഥാനമെന്ത്, തന്‍റെ ഭാവി എന്തായിരിക്കും എന്നിത്യാദി വിഷയങ്ങളിലേക്ക് അതവന് ശരിക്കും വെളിച്ചം നല്‍കുകയും ചെയ്യും.


(*) ഇതിനെപ്പറ്റി സൂ: അന്‍ബിയാഉ്: 33-ന്‍റെ വ്യാഖ്യാനത്തില്‍ വിവരിക്കുന്നുണ്ട്.


പക്ഷേ, നില്‍ക്കുമ്പോഴും, ഇരിക്കുമ്പോഴും, കിടക്കുമ്പോഴുമെന്ന വ്യത്യാസം കൂടാതെ എല്ലാ അവസരങ്ങളിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും, ബോധവും ഉള്ളവര്‍ക്കേ അവ യഥാര്‍ത്ഥ ദൃഷ്ടാന്തങ്ങളായിത്തീരുന്നുള്ളൂ. അല്ലാഹുവിന്‍റെ സ്മരണയും അവനെക്കുറിച്ചുള്ള ബോധവും ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം അവയെല്ലാം കേവലം പ്രകൃതിയുടെ വികൃതികളായേ കാണുവാന്‍ സാധിക്കൂ. അവരുടെ ചിന്താഫലമായി ലോകത്തെ ഞെട്ടിപ്പിക്കുന്ന ചില അത്ഭുത വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനോ, ഗോളാന്തര യാത്രകള്‍ നടത്തി ഉപരിഗോളങ്ങളില്‍ വല്ല കൈകാര്യവും നടത്തുവാനോ അവര്‍ക്ക് സാധിച്ചേക്കാം. പക്ഷേ, മേല്‍ ചൂണ്ടിക്കാട്ടിയ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി അവര്‍ക്ക് ഒരു എത്തും പിടിയും കിട്ടുവാനില്ല. അല്ലാഹുവിന്‍റെ സ്മരണയില്‍ അധിഷ്ഠിതമായ ചിന്താമണ്ഡലങ്ങളിലൂടെ ഉറ്റാലോചിക്കുന്ന സല്‍ബുദ്ധികളുടെ മനസ്സിലും, നാവിലും ആ ദൃഷ്ടാന്തങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന പ്രതികരണമാണ് ‘ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ റബ്ബേ എന്ന് വിളിച്ചുകൊണ്ടുള്ള ആ പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങള്‍. അതെ അല്ലാഹുവിലും, പ്രവാചകന്‍മാരിലും, അവരുടെ പ്രബോധനങ്ങളിലുമുള്ള അവരുടെ വിശ്വാസം അവരുടെ ചിന്ത നിമിത്തം കൂടുതല്‍ ശക്തിപ്പെട്ട് വര്‍ദ്ധിക്കുന്നു. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യത്തിലും അനുഗ്രഹത്തിലും അതവര്‍ക്ക് ആവേശം വര്‍ദ്ധിപ്പിക്കയും ചെയ്യുന്നു. അവന്‍റെ കോപത്തെയും ശിക്ഷയെയും കുറിച്ച് കൂടുതല്‍ ഭയപ്പാടും ഉണ്ടാക്കിത്തീര്‍ക്കുന്നു. തങ്ങള്‍ നല്ല മനുഷ്യരായി ജീവിച്ച് നല്ല മനുഷ്യരായി മരണപ്പെട്ട് പരലോക ജീവിതം സുഖകരമാക്കി കലാശിപ്പിക്കുവാന്‍ അല്ലാഹുവിനോട് അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ആള്‍ എന്ന് പറഞ്ഞത് റസൂലിനെ ഉദ്ദേശിച്ചാകുന്നു. റസൂലുകളിലൂടെ വാഗ്ദാനം ചെയ്തകാര്യം കൊണ്ടുദ്ദേശ്യം. സജ്ജനങ്ങള്‍ക്ക് പരലോകത്ത് ലഭിക്കുമെന്ന് വേദഗ്രന്ഥങ്ങള്‍ വഴിയോ ഉപദേശങ്ങള്‍ വഴിയോ അവര്‍ അറിയിച്ച പ്രതിഫലങ്ങളും അനുഗ്രഹങ്ങളുമാകുന്നു. ബുഖാരീ, മുസ്‌ലിം (റ) തുടങ്ങിയ പലരും ഇബ്‌നു അബ്ബാസ് (റ) പറഞ്ഞതായി ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇപ്രകാര മാകുന്നു: ‘എന്‍റെ മാതൃസഹോദരിയും, നബിയുടെ പത്‌നിയുമായ മൈമൂന (റ) യുടെ വീട്ടില്‍ ഒരു രാത്രി ഞാന്‍ താമസിച്ചു. തിരുമേനിയും വീട്ടുകാരും തലയിണയുടെ നീളത്തിലും, ഞാന്‍ അതിന്‍റെ വിലങ്ങിലും കിടന്നു. പാതിരാവായപ്പോള്‍ തിരുമേനി എഴുന്നേറ്റു. ഉറക്കിന്‍റെ മയക്കം നീക്കുവാന്‍ അവിടുന്ന് കൈകൊണ്ട് മുഖം തടവുകയായി. എന്നിട്ട് തിരുമേനി ….إِنَّ فِي خَلْقِ السَّمَاوَاتِ മുതല്‍ക്കുള്ള ഈ വചനങ്ങള്‍ അവസാനംവരെ (190- 194) ഓതി. പിന്നീട് തിരുമേനി വുദ്വൂ എടുത്ത് നമസ്‌കരിക്കുവാന്‍ നിന്നു. ഞാനും അങ്ങനെ ചെയ്തുകൊണ്ട് അടുത്ത് ചെന്നുനിന്നു. അവിടുന്ന് എന്‍റെ വലത്തെ ചെവിപിടിച്ച് അവിടുത്തെ വലഭാഗത്തേക്ക് നിറുത്തി. പിന്നീട് ഈ രണ്ടു വീതമായി പത്തുറക്അത്തും, പിന്നീട് ഒരൊറ്റ റക്അത്തും (വിത്‌റും) നമസ്‌കരിച്ചു. അപ്പോഴേക്കും സുബ്ഹ് ബാങ്ക് വിളിച്ചു. അതോടെ , ലഘുവായ രണ്ട് റക്അത്തും (സുബ്ഹിയുടെ സുന്നത്തും) നമസ്‌കരിച്ച് പള്ളിയില്‍ പോയി സുബ്ഹ് നമസ്‌കാരം നിര്‍വ്വഹിച്ചു; ഇബ്‌നു അബ്ബാസ് (റ) അന്ന് കുട്ടിയായിരുന്നു. തിരുമേനിയുടെ രാത്രി നമസ്‌കാരം മുതലായവ പഠിച്ചറിയാന്‍ വേണ്ടി അദ്ദേഹത്തിന്‍റെ പിതാവ് അബ്ബാസ് (റ) അദ്ദേഹത്തെ പറഞ്ഞയച്ചതായിരുന്നുവെന്നും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്.

സല്‍ബുദ്ധികളും, സത്യവിശ്വാസികളുമായ ചിന്തകന്‍മാര്‍ക്ക് ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അവര്‍ക്ക് കണ്ടെത്തുവാന്‍ കഴിയുന്ന ദൃഷ്ടാന്തങ്ങള്‍ നിമിത്തം അവരില്‍ പ്രകടമാകുന്ന ഫലമാണല്ലോ മേല്‍കണ്ട അവരുടെ പ്രാര്‍ത്ഥനകള്‍. ആ പ്രാര്‍ത്ഥനകളെ അല്ലാഹു വിലയിരുത്തുന്നത് എങ്ങനെയാണെന്ന് അടുത്ത വചനത്തില്‍ കാണുക. അല്ലാഹു പറയുന്നു:-

3:195
  • فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَٰمِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍ ۖ فَٱلَّذِينَ هَاجَرُوا۟ وَأُخْرِجُوا۟ مِن دِيَٰرِهِمْ وَأُوذُوا۟ فِى سَبِيلِى وَقَٰتَلُوا۟ وَقُتِلُوا۟ لَأُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَأُدْخِلَنَّهُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ثَوَابًا مِّنْ عِندِ ٱللَّهِ ۗ وَٱللَّهُ عِندَهُۥ حُسْنُ ٱلثَّوَابِ ﴾١٩٥﴿
  • അപ്പോള്‍, അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കുകയായി: 'ആണോ, പെണ്ണോ ആകട്ടെ, നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവൃത്തി ഞാന്‍ പാഴാക്കി ക്കളയുകയില്ല:- നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുള്ളവരാകുന്നു [എല്ലാവരും ഒരുപോലെത്തന്നെയാണ്]:- എന്നാല്‍, (സ്വരാജ്യം വിട്ട്) ഹിജ്‌റഃ പോകുകയും, തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ ഉപദ്രവിക്കപ്പെടുകയും, യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവര്‍. തീര്‍ച്ചയായും അവര്‍ക്ക് അവരുടെ തിന്മകളെ ഞാന്‍ മൂടിവെച്ച് (മാ പ്പാക്കി) കൊടുക്കുകയും, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗങ്ങളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള പ്രതിഫലം. അല്ലാഹുവാകട്ടെ, അവന്‍റെ പക്കല്‍ നല്ല പ്രതിഫലം ഉണ്ടുതാനും
  • فَاسْتَجَابَ അപ്പോള്‍ (ഉടനെ) ഉത്തരം നല്‍കി (നല്‍കുകയായി), നല്‍കും لَهُمْ അവര്‍ക്ക് رَبُّهُمْ അവരുടെ റബ്ബ് أَنِّي لَا أُضِيعُ ഞാന്‍ പാഴാക്കുകയില്ലെന്ന് عَمَلَ عَامِلٍ ഒരു പ്രവര്‍ത്തിക്കുന്നവന്‍റെയും പ്രവൃത്തി (കര്‍മം) مِّنكُم നിങ്ങളില്‍ നിന്ന് مِّن ذَكَرٍ ആണായിട്ടുള്ള أَوْ أُنثَىٰ അല്ലെങ്കില്‍ പെണ്ണായിട്ടുള്ള بَعْضُكُم നിങ്ങളില്‍ ചിലര്‍ مِّن بَعْضٍ ചിലരില്‍ നിന്നാകുന്നു فَالَّذِينَ എന്നാല്‍ യാതൊരു കൂട്ടര്‍ هَاجَرُوا അവര്‍ ഹിജ്‌റഃപോയി وَأُخْرِجُوا അവര്‍ പുറത്താക്ക (ബഹിഷ്‌കരിക്ക)പ്പെടുകയും ചെയ്തു مِن دِيَارِهِمْ തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് وَأُوذُوا അവര്‍ ഉപദ്രവിക്ക (ദ്രോഹിക്ക)പ്പെടുകയും ചെയ്തുفِي سَبِيلِي എന്‍റെ മാര്‍ഗത്തില്‍ وَقَاتَلُوا അവര്‍ യുദ്ധം ചെയ്കയും وَقُتِلُوا അവര്‍ കൊല്ലപ്പെടുകയും ചെയ്തു لَأُكَفِّرَنَّ തീര്‍ച്ചയായും ഞാന്‍ മൂടിവെക്കും (മാപ്പാക്കും) عَنْهُمْ അവര്‍ക്ക് سَيِّئَاتِهِمْ അവരുടെ തിന്മകളെ وَلَأُدْخِلَنَّهُمْ അവരെ ഞാന്‍ പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتٍ ചില സ്വര്‍ഗങ്ങളില്‍ تَجْرِي നടക്കും, ഒഴുകും مِن تَحْتِهَا അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ അരുവികള്‍ ثَوَابًا പ്രതിഫലം, കൂലിയായിട്ട് مِّنْ عِندِ اللَّهِ അല്ലാഹുവിന്‍റെ പക്കല്‍നിന്ന് وَاللَّهُ അല്ലാഹുവാകട്ടെ عِندَهُ അവന്‍റെ അടുക്കലുണ്ട് حُسْنُ الثَّوَابِ നല്ല കൂലി (പ്രതിഫലം)

അതെ, താമസമന്യെ അല്ലാഹു അവരുടെ പ്രാര്‍ത്ഥന സ്വീകരിക്കും. ‘എന്‍റെ അടിയാ ന്‍മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍ (പറഞ്ഞേക്കുക): ഞാന്‍ സമീപത്തുള്ളവ നാണ്. പ്രാര്‍ത്ഥിച്ചവന്‍റെ പ്രാര്‍ത്ഥനക്ക് ഞാന്‍ ഉത്തരം നല്‍കും.’ (2: 186) എന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. ഓരോ ആളും ചെയ്ത നല്ല കര്‍മങ്ങള്‍ക്ക് ഏറ്റവും നല്ല പ്രതിഫലം ഞാന്‍ നല്‍കും. ഒന്നും വൃഥാ പാഴാക്കിക്കളയുകയില്ല. ആണും പെണ്ണുമെന്ന വ്യത്യാസം അതിലില്ല. ആണും പെണ്ണും ചേര്‍ന്നതാണല്ലോ മനുഷ്യവര്‍ഗം കര്‍മങ്ങള്‍ക്ക് ഫലം ലഭിക്കുന്നതില്‍ സ്ത്രീപുരുഷ വ്യത്യാസത്തിന് സ്ഥാനമില്ല. എന്നാല്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍- അഥവാ അവന്‍റെ ദീനിന്‍റെ വിഷയത്തില്‍- സ്വരാജ്യവും മറ്റും ത്യജിച്ച് പോകേണ്ടി വരുക, സ്വന്തം നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ബഹിഷ്‌കരിക്കപ്പെടുക, അക്രമ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടി വരുക, യുദ്ധം നടത്തുക, കൊല്ലപ്പെടുക മുതലായ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക് പ്രത്യേക പദവികള്‍ ലഭിക്കുക തന്നെ ചെയ്യും. അവരുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും ഞാന്‍ വിട്ട് പൊറുത്തുകൊടുക്കും. അത്യാനന്ദകരമായ സ്വര്‍ഗീയജീവിതം നല്‍കി അവരെ ഞാന്‍ ആദരിക്കുകയും ചെയ്യും. എന്നൊക്കെയാണ് അവര്‍ക്ക് നല്‍കുന്ന ഉത്തരത്തിന്‍റെ താല്‍പര്യം. ഏറ്റവും നല്ലതും ഉന്നതവുമായ പ്രതിഫലങ്ങള്‍ തയ്യാറുള്ളത് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാണല്ലോ. (وَالَّله عِنْدَه حُسْن الثَّوَابِ)

3:196
  • لَا يَغُرَّنَّكَ تَقَلُّبُ ٱلَّذِينَ كَفَرُوا۟ فِى ٱلْبِلَٰدِ ﴾١٩٦﴿
  • (നബിയേ) അവിശ്വസിച്ചവര്‍ രാജ്യങ്ങളില്‍ സ്വൈര വിഹാരം കൊള്ളുന്നത് നിന്നെ വഞ്ചിച്ചു കളയരുത്.
  • لَا يَغُرَّنَّكَ തീര്‍ച്ചയായും നിന്നെ വഞ്ചിക്കരുത്, ചതിപ്പെടുത്താതിരിക്കട്ടെ تَقَلُّبُ തിരിഞ്ഞുമറിഞ്ഞ് കൊണ്ടിരിക്കല്‍ (സ്വൈര്യവിഹാരം കൊള്ളല്‍) الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ فِي الْبِلَادِ രാജ്യങ്ങളില്‍ (നാട്ടിലൂടെ)
3:197
  • مَتَٰعٌ قَلِيلٌ ثُمَّ مَأْوَىٰهُمْ جَهَنَّمُ ۚ وَبِئْسَ ٱلْمِهَادُ ﴾١٩٧﴿
  • തുച്ഛമായ ഒരു സുഖാനുഭവമത്രെ (അത്). പിന്നെ, അവരുടെ സങ്കേതം 'ജഹന്നം' [നരകം] ആകുന്നു. അതെത്രയോ ചീത്ത വിരിപ്പ്!
  • مَتَاعٌ അനുഭവ (സുഖഭോഗ- ഉപയോഗ- (സാധന) മാണ് قَلِيلٌ തുച്ഛമായ ثُمَّ പിന്നീട് مَأْوَاهُمْ അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം جَهَنَّمُ ജഹന്നമാകുന്നു وَبِئْسَ എത്രയോ ചീത്ത الْمِهَادُ (ആ) വിരിപ്പ്, വിതാനം
3:198
  • لَٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ ﴾١٩٨﴿
  • എന്നാല്‍, തങ്ങളുടെ റബ്ബിനെ സൂക്ഷിച്ചുവന്നവരാകട്ടെ, അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ ങ്ങളുണ്ട്; അതില്‍ (അവര്‍) നിത്യവാസികളായിക്കൊണ്ട്. (അതെ) അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കല്‍ ഉള്ളതാവട്ടെ, പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമമാകുന്നു.
  • لَٰكِنِ എന്നാല്‍, എങ്കിലും الَّذِينَ اتَّقَوْا സൂക്ഷിച്ചവര്‍ رَبَّهُمْ തങ്ങളുടെ റബ്ബിനെ لَهُمْ അവര്‍ക്കുണ്ട് جَنَّاتٌ സ്വര്‍ഗങ്ങള്‍ تَجْرِي നടക്കും, ഒഴുകും مِن تَحْتِهَا അതിന്‍റെ അടിഭാഗത്തിലൂടെ الْأَنْهَارُ നദികള്‍ خَالِدِينَ നിത്യവാസികളായിട്ട് فِيهَا അതില്‍ نُزُلًا (വിരുന്ന്) സല്‍ക്കാരം مِّنْ عِندِ اللَّهِ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള وَمَا عِندَ اللَّهِ അല്ലാഹുവിന്‍റെ പക്കലുള്ളത് خَيْرٌ ഉത്തമമാണ് لِّلْأَبْرَارِ പുണ്യവാന്‍മാര്‍ക്ക്

സത്യനിഷേധികളായ അവിശ്വാസികള്‍ അവരുടെ ഇഷ്ടാനുസരണം ഈ ലോകത്ത് സ്വൈരവിഹാരം കൊള്ളുന്നതും, സുഖജീവിതം നയിക്കുന്നതും കണ്ട് ആരും വഞ്ചിതരാകേണ്ടതില്ല. ഐഹിക ജീവിതത്തിലെ സുഖസൗകര്യങ്ങളൊന്നും അല്ലാഹുവിന്‍റെ പ്രീതിയുടെയും സ്‌നേഹത്തിന്‍റെയും ലക്ഷണമോ മാനദണ്ഡമോ അല്ല. അതെല്ലാം കേവലം തുച്ഛവും താല്‍ക്കാലികവുമായ ഒരനുഭവം മാത്രമാകുന്നു. പിന്നീടവര്‍ക്ക് ലഭിക്കുവാനിരിക്കുന്നത് അങ്ങേഅറ്റം വഷളായ നരക ശിക്ഷയായിരിക്കും. നേരെമറിച്ച് അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ചുകൊണ്ട് സുക്ഷ്മത പാലിക്കുന്ന ആളുകള്‍ക്കാ കട്ടെ- ഈ ജീവിതത്തില്‍ അവരുടെ സ്ഥിതി എങ്ങനെയായിരുന്നാലും ശരി- സുഖസ മ്പൂര്‍ണവും അനുഗ്രഹീതവുമായ സ്വര്‍ഗമായിരിക്കും. അല്ലാഹുവിന്‍റെ സന്നിധിയില്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന സല്‍ക്കാരമത്രെ അത്. അതാകട്ടെ, ശാശ്വതവുമാകുന്നു. പുണ്യവാളന്‍മാരായ ആളുകള്‍ക്ക് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ള പ്രതിഫലത്തെ ക്കാള്‍ നന്നായ ഒരു പ്രതിഫലം വേറെയില്ല.

3:199
  • وَإِنَّ مِنْ أَهْلِ ٱلْكِتَٰبِ لَمَن يُؤْمِنُ بِٱللَّهِ وَمَآ أُنزِلَ إِلَيْكُمْ وَمَآ أُنزِلَ إِلَيْهِمْ خَٰشِعِينَ لِلَّهِ لَا يَشْتَرُونَ بِـَٔايَٰتِ ٱللَّهِ ثَمَنًا قَلِيلًا ۗ أُو۟لَٰٓئِكَ لَهُمْ أَجْرُهُمْ عِندَ رَبِّهِمْ ۗ إِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ ﴾١٩٩﴿
  • നിശ്ചയമായും വേദക്കാരില്‍ (തന്നെ) ഉണ്ട് ചിലര്‍; അല്ലാഹുവിന് താഴ്മ ചെയ്തുകൊണ്ട് അല്ലാഹുവിലും, നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും അവരിലേക്ക് ഇറക്കപ്പെട്ടതിലും അവര്‍ വിശ്വസിക്കുന്നു: അല്ലാഹുവിന്‍റെ 'ആയത്ത് ' [വചനം]കള്‍ക്ക് അവര്‍ അല്‍പമായ വില വാങ്ങുകയില്ല. അക്കൂട്ടര്‍ അവര്‍ക്ക് അവരുടെ റബ്ബിന്‍റെ അടുക്കല്‍ അവരുടെതായ കൂലിയുണ്ട്. നിശ്ചയമായും, അല്ലാഹു വിചാരണ വേഗം നടത്തുന്നവനാകുന്നു.
  • وَإِنَّ നിശ്ചയമായും مِنْ أَهْلِ الْكِتَابِ വേദക്കാരില്‍ നിന്നുണ്ട് لَمَن يُؤْمِنُ വിശ്വസിക്കുന്ന ചിലര്‍ بِاللَّهِ അല്ലാഹുവില്‍ وَمَا أُنزِلَ ഇറക്കപ്പെട്ടതിലും إِلَيْكُمْ നിങ്ങളിലേക്ക് وَمَا أُنزِلَ ഇറക്കപ്പെട്ടതിലും إِلَيْهِمْ അവരിലേക്ക് خَاشِعِينَ താഴ്മ (ഭക്തി) കാണിക്കുന്നവരായിക്കൊണ്ട് لِلَّهِ അല്ലാഹുവിന്, അല്ലാഹുവിനോട് لَا يَشْتَرُونَ അവര്‍ വാങ്ങുകയില്ല بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകള്‍ക്ക് (പകരം) ثَمَنًا വില قَلِيلًا തുച്ഛമായ أُولَٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് أَجْرُهُمْ അവരുടെ പ്രതിഫലം عِندَ رَبِّهِمْ അവരുടെ റബ്ബിന്‍റെ അടുക്കല്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു سَرِيعُ വേഗമുള്ളവനാണ് الْحِسَابِ വിചാരണ, കണക്ക് നോക്കല്‍

വേദക്കാരെയും, കപടവിശ്വാസികളെ (മുനാഫിക്വുകളെ)യും സംബന്ധിച്ച് ഈ സൂറത്തില്‍ ഇതിനുമുമ്പ് പല പരാമര്‍ശങ്ങളും ആക്ഷേപങ്ങളും കഴിഞ്ഞു. കപടവിശ്വാസികളില്‍ പെട്ട ഏതോ ചില വ്യക്തികളെയെങ്കിലും ആ ആക്ഷേപങ്ങളില്‍ നിന്ന് അല്ലാഹു ഒഴിവാക്കി പ്രസ്താവിക്കുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല. കാരണം കപടന്‍മാര്‍ എപ്പോഴും കപടന്‍മാര്‍ തന്നെ. എന്നാല്‍, വേദക്കാരെ സംബന്ധിച്ചിടത്തോളം അവര്‍ പൊതുവെ അല്ലാഹുവിന്‍റെ ആക്ഷേപങ്ങള്‍ക്കെല്ലാം വിധേയരാണെങ്കിലും- അതേ സമയത്ത് -ചുരുക്കം ചില നല്ല വ്യക്തികളും യഥാര്‍ത്ഥത്തില്‍ അവരില്‍ ഇല്ലാതില്ല. അവരെപ്പറ്റിയാണ് ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അവര്‍ തങ്ങളുടെ വേദഗ്രന്ഥത്തില്‍ മാത്രമേ വിശ്വസിക്കുകയുള്ളൂവെന്ന ശാഠ്യക്കാരല്ല. അവര്‍ അല്ലാഹുവിലും, ക്വുര്‍ആനിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും വിശ്വസിക്കുന്നവരും, അല്ലാഹുവിനോട് ഭയഭക്തിയുള്ളവരുമാകുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ, ഐഹികമായ കാര്യലാഭങ്ങള്‍ക്കുവേണ്ടി സത്യത്തെ മൂടിവെക്കുകയോ, മാറ്റി മറിക്കുകയോ, ദുര്‍വ്യാഖ്യാനം നടത്തുകയോ അവര്‍ ചെയ്യാറില്ല. അങ്ങനെയുള്ള വ്യക്തികള്‍ക്ക് അല്ലാഹുവിങ്കല്‍ പ്രത്യേകമായ പ്രതിഫലം ഉണ്ടായിരിക്കുമെന്നും, അവര്‍ പുണ്യവാന്‍മാരാണെന്നും. അവരുടെ വിചാരണവേഗം തീര്‍ത്ത് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കുവാന്‍ അല്ലാഹുവിന് ഒട്ടും പ്രയാസമില്ലെന്നും അവര്‍ക്ക് സന്തോഷമറിയിക്കുന്നു.

നിങ്ങളിലേക്ക് ഇറക്കപ്പെട്ടതിലും- അഥവാ ക്വുര്‍ആനിലും- അവര്‍ വിശ്വസിക്കുന്നുവെ ന്ന് പറഞ്ഞിരിക്കകൊണ്ട് വേദക്കാരില്‍ നിന്ന് ഇസ്‌ലാമിനെ അംഗീകരിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിക്കുകയും ചെയ്തവ്യക്തികളാണ് ഇതുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. ചില ക്രിസ്തീയ പാതിരിമാര്‍, ഇതുപോലെയുള്ള ചില ക്വുര്‍ആന്‍ വാക്യങ്ങളുടെ മുമ്പും പിമ്പും ഒഴിവാക്കി ഉദ്ധരിച്ചുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ വിശ്വസിക്കാത്ത ക്രിസ്ത്യാനികള്‍ക്കും രക്ഷയുണ്ടെന്ന് ക്വുര്‍ആനില്‍ പ്രസ്താവിക്കുന്നതായി തട്ടിമൂളിക്കാറുള്ളതിന്‍റെ പൊള്ളത്തരം, ഇതില്‍ നിന്ന് മനസ്സിലാക്കാം. അബൂമൂസല്‍ അശ്അരീ (റ) ഉദ്ധരിച്ച ഒരു നബി വചനത്തിന്‍റെ സാരം: ‘മൂന്ന് കൂട്ടര്‍ക്ക് അല്ലാഹു അവരുടെ കൂലി രണ്ടുമടങ്ങ് നല്‍കുന്നതാണ്. അതായത്, വേദക്കാരില്‍ നിന്ന് തന്‍റെ പ്രവാചകനിലും, എന്നിലും വിശ്വസിച്ചവനും; അല്ലാഹുവിനോടുള്ള കടമയും തന്‍റെ യജമാനനോടുള്ള കടമയും നിര്‍വ്വഹിച്ച അടിമയും; സ്വന്തം അടിമസ്ത്രീക്ക് നല്ലപോലെ അറിവും മര്യാദയും ശീലിപ്പിച്ചശേഷം അവളെ സ്വതന്ത്രയാക്കി വിടുകയും, പിന്നീടവളെ വിവാഹം ചെയ്യുകയും ചെയ്തവനും.’ (ബു; മു.)

3:200
  • يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ ﴾٢٠٠﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ക്ഷമിക്കുവിന്‍, ക്ഷമയില്‍ മികവ് കാണിക്കുകയും ചെയ്യുവിന്‍, കെട്ടിക്കാത്ത് (തയ്യാറെടുത്ത്) കൊണ്ടിരിക്കുകയും ചെയ്യുവിന്‍; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ اصْبِرُوا നിങ്ങള്‍ ക്ഷമിക്കുവിന്‍, സഹിക്കുവിന്‍ وَصَابِرُوا നിങ്ങള്‍ ക്ഷമയില്‍ മുന്നിടുക (മികവ്- മല്‍സരം കാട്ടുക)യും ചെയ്യുവിന്‍ وَرَابِطُوا നിങ്ങള്‍ കെട്ടിക്കാക്കുകയും ചെയ്യുവിന്‍ وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ لَعَلَّكُمْ നിങ്ങള്‍ ആയേക്കാം, ആകുവാന്‍വേണ്ടി تُفْلِحُونَ വിജയം പ്രാപിക്കുന്നവര്‍

സത്യവിശ്വാസികള്‍ അറിയുകയും പഠിക്കുകയും അനുഷ്ഠിക്കുകയും ചെയ്യേണ്ടുന്ന അനേകം വിഷയങ്ങള്‍ വിവരിച്ചശേഷം, അവയുടെ ഒരു രത്‌നച്ചുരുക്കമെന്നോണം, കേവലം നാല് വാക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന നാല് ഉപദേശങ്ങള്‍ നല്‍കികൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. സ്വന്തം ദേഹങ്ങളോട് ബന്ധപ്പെട്ടത്, മറ്റുള്ള വരോട് ബന്ധപ്പെട്ടത്, അല്ലാഹുവിനോട് ബന്ധപ്പെട്ടത് എന്നിങ്ങനെ മൂന്നുതരം വിഷയ ങ്ങളാണ് മനുഷ്യര്‍ക്ക് അഭിമുഖീകരിക്കുവാനുള്ളത്. ഈ മൂന്ന് തുറയിലും മനുഷ്യന്‍ കൈക്കൊള്ളേുന്ന നിലപാടിന്‍റെ ആകെസാരം ഈ ഉപദേശങ്ങളില്‍ അടങ്ങിയിരിക്കുന്നു. മറ്റൊരു വശത്തിലൂടെ പറഞ്ഞാല്‍, ഐഹികവും, പാരത്രികവുമായ വിജയ മാര്‍ഗങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളുന്ന ഒരു വചനമാണിത്. يَا أَيُّهَا الَّذِينَ آمَنُوا (വിശ്വസിച്ചവരേ) എന്ന സംബോധനയോടുകൂടി അല്ലാഹു പറയുന്നു:-

1 اصْبِرُوا (നിങ്ങള്‍ ക്ഷമിക്കുവിന്‍) അല്ലാഹുവിന്‍റെ നിയമോപദേശങ്ങള്‍ പാലിക്കുന്നതിലും, കടമകള്‍ നിര്‍വ്വഹിക്കുന്ന തിലും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലും, ആപത്തുകളും കഷ്ടപ്പാടുകളും നേരിടുന്നതിലുമെല്ലാം തന്നെ, ക്ഷമയും സഹനവും കൈക്കൊള്ളണമെന്ന് താല്‍പര്യം. വ്യക്തിപരമായ എല്ലാ തുറകളെയും ബാധിക്കുന്നതാണ് ഈ ഉപദേശം.

2 وَصَابِرُوا  (നിങ്ങള്‍ ക്ഷമയില്‍ മികവ് കാണിക്കുവിന്‍). കുടുംബങ്ങള്‍, അയല്‍ക്കാര്‍, സ്വജനങ്ങള്‍, എതിര്‍ കക്ഷികള്‍, സഖ്യകക്ഷികള്‍, മനുഷ്യരും പിശാചുക്കളും അടങ്ങുന്ന ശത്രുക്കള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളില്‍ നിന്നും നേരിട്ടേക്കാവുന്ന എല്ലാതരം ഉപദ്രവങ്ങ ളിലും, ബുദ്ധിമുട്ടുകളിലും അവരെക്കാളേറെ ക്ഷമയില്‍ മികച്ച് നില്‍ക്കുവാന്‍ നിങ്ങള്‍ ഉല്‍സാഹം കാണിക്കണം എന്ന് താല്‍പര്യം. യുദ്ധങ്ങളിലും, ശത്രുക്കളുമായുള്ള ഏറ്റുമുട്ടലുകളിലും എതിര്‍ കക്ഷിയെ ഭയപ്പെടുത്തുമാറ് സ്ഥിര ചിത്തതയും ധൈര്യവും പ്രകടമാക്കലാണ് ഈ തുറയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വശം.

3 وَرَابِطُوا (നിങ്ങള്‍ കെട്ടിക്കാത്തുകൊണ്ടിരിക്കുകയും ചെയ്യുവിന്‍). അതായത്, പുറമെനിന്ന്- വിശേഷിച്ചും ശത്രുക്കളുടെ ഭാഗത്ത് നിന്ന്- ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെക്കുറിച്ച് ജാഗരൂകരായിക്കൊണ്ടും, അവയെ നേരിടുവാന്‍ സദാ തയ്യാറെടുത്തുകൊണ്ടുമിരിക്കണം എന്ന് സാരം. رَبَاطُ (റാത്വ്) എന്ന മൂലത്തില്‍ നിന്നുള്ളതാണ് ഈ ക്രിയാരൂപം. അതിര്‍ത്തി സംരക്ഷണത്തിനും, ശത്രുക്കളുടെ ആക്രമണങ്ങളെ നിരീ ക്ഷിച്ചറിയുന്നതിനും വേണ്ടി കുതിരപ്പടയുമായി അതിര്‍ത്തിപ്രദേശങ്ങളില്‍ കെട്ടിക്കാത്ത് കൊണ്ടിരിക്കുകയെന്ന ഒരു സാങ്കേതികാര്‍ത്ഥത്തിലാണ് ഈ വാക്ക് അധികവും ഉപ യോഗിക്കപ്പെടാറുള്ളത്. ഒരു പ്രധാന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പുറം കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്ന ഉദ്ദേശ്യത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടുമെന്ന് താഴെ കാണുന്ന ഹദീഥുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഈ ഉപ ദേശം ഒരു കണക്കിന് രണ്ടാമത്തെ ഉപദേശത്തില്‍ ഉള്‍പെടുത്താവുന്നതാണെങ്കിലും ഇതിന്‍റെ പ്രാധാന്യത്തെ മുന്‍നിറുത്തി പ്രത്യേകം എടുത്ത് പറഞ്ഞിരിക്കയാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ഉപദേശങ്ങള്‍ പുറമെനിന്നുണ്ടാകുന്ന എല്ലാ ഉപദ്രവങ്ങളിലും കരണീയം തന്നെ.

നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:

1. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ദിവസത്തെ ‘രിബാത്വ്’ (കെട്ടിക്കാത്തിരിപ്പ്) ഇഹലോ കത്തെയും, അതില്‍ സ്ഥിതിചെയ്യുന്നവയെയുംകാള്‍ ഉത്തമമായതാകുന്നു.’ (ബു)

2. ഒരു രാവും പകലും ‘രിബാത്വ്’ നടത്തുന്നത് ഒരു മാസത്തെ നോമ്പിനെയും, (രാത്രി) നമസ്‌കാരത്തെയുംകാള്‍ ഉത്തമമായതാകുന്നു. അവന്‍ അതില്‍ മരണപ്പെട്ടാല്‍, അവന്‍ ചെയ്തിരുന്ന പ്രവൃത്തി (യുടെ ഫലം) അവന് തുടര്‍ന്നുലഭിച്ചുകൊണ്ടിരിക്കുന്നതുമാണ്…. (മു) മേല്‍ വിവരിച്ച സങ്കേതികാര്‍ത്ഥത്തിലുള്ള ‘രിബാത്വാ’ണ് ഈ നബി വചനങ്ങളില്‍ ഉദ്ദേശിക്കപ്പെടുന്നത്. الله أعلم
3. പാപങ്ങള്‍ പൊറുക്കപ്പെടുകയും, പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? (തണുപ്പുപോലുള്ള) അസുഖകര മായ അവസ്ഥകളിലും ‘വുദ്വൂ’ നന്നാക്കി ചെയ്യുക, പള്ളികളിലേക്ക് കാലടികള്‍ (പോക്കുവരവ്) വര്‍ദ്ധിപ്പിക്കുക. ഒരു നമസ്‌കാരത്തിനുശേഷം മറ്റൊരു നമസ്‌കാരം കാത്തുകൊണ്ടിരിക്കുക, ഇതത്രെ ‘രിബാത്വ്’ (മു; തി) പൊതുവായ അര്‍ത്ഥത്തിലുള്ള രിബാത്വാണ് ഈ ഹദീഥില്‍ പറഞ്ഞത്.

4 وَاتَّقُواالَّلهَ (നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍) അല്ലാഹുവിന്‍റെ വിധി വിലക്കുകള്‍ അനുസരിക്കുക വഴി അവനോട് ഭയഭക്തി ഉണ്ടായിരിക്കുക എന്നാണല്ലോ അല്ലാഹുവിനെ സൂക്ഷിക്കല്‍ കൊണ്ടു വിവക്ഷ. അപ്പോള്‍ അല്ലാഹുവിനോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ വാക്കില്‍ അടങ്ങിയിരിക്കുന്നു. ഈ നാല് ഉപദേശങ്ങള്‍ യഥാവിധി സ്വീകരിക്കുന്നവര്‍ക്ക് വിജയം- എവിടെയും എപ്പോഴും- സുനിശ്ചിതം തന്നെ. അതാണ് അവസാനത്തെ വാക്കായി അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. لَعَلَّكُمْ تُفْلِحُونَ (നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം). അതെ, അതിന് വേണ്ടിയാണ് നിങ്ങള്‍ക്ക് ഈ ഉപദേശങ്ങള്‍ നല്‍കുന്നതെന്ന് സാരം. والله الموفق والمعين