സൂറത്തു ഹൂദ് : 28-49
- قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى رَحْمَةً مِّنْ عِندِهِۦ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَـٰرِهُونَ ﴾٢٨﴿
- അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവോടെ ആയിരിക്കുകയും, അവന്‍റെ പക്കല്‍നിന്നുള്ള ഒരു കാരുണ്യം എനിക്കു അവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍,- എന്നിട്ട്, നിങ്ങള്‍ക്കതു (കണ്ടറിയുവാന്‍ കഴി യാതെ) അന്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു (വെങ്കില്‍ എന്തു ചെയ്യും)?! നിങ്ങള്‍ അതിനെ വെ റുക്കുന്നവരായിരിക്കെ, അതിനു നിങ്ങളെ ഞങ്ങള്‍ നിര്‍ബ്ബന്ധം ചെലുത്തുകയോ?!'
- قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِن كُنتُ ഞാനാകുന്നുവെങ്കില്‍ عَلَىٰ بَيِّنَةٍ തെളിവിന്‍മേല്‍, തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍നിന്നു وَآتَانِي അവന്‍ എനിക്കു നല്‍കുകയും ചെയ്തു رَحْمَةً കാരുണ്യം مِّنْ عِندِهِ അവന്‍റെ പക്കല്‍നിന്നു فَعُمِّيَتْ എന്നി ട്ടു അതു അന്ധമാക്കപ്പെട്ടു (കാണാന്‍ കഴിയാതായി) عَلَيْكُمْ നിങ്ങള്‍ക്കു أَنُلْزِمُكُمُوهَا അതിനു നിങ്ങളെ (നിങ്ങളോടു) ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമോ وَأَنتُمْ നിങ്ങളായിരിക്കെ لَهَا അതിനെ, അതിനോടു كَارِهُونَ വെറുക്കുന്നവര്‍, അതൃപ്തര്‍.
തെളിവ് വളരെ വ്യക്തമായിരുന്നിട്ടും നിങ്ങള്‍ക്കതുകണ്ട് മനസ്സിലാക്കുവാന്‍ കഴിയാതെ വരുക യാണെങ്കില്‍ വേണ്ടാ, നിങ്ങള്‍ വിശ്വസിച്ചേ തീരൂ എന്നു ഞങ്ങള്‍ നിങ്ങളെ നിര്‍ബ്ബന്ധിക്കുന്നില്ല. നിര്‍ബ്ബന്ധത്തിന്‍റെ പ്രശ്നമേ ഇതിലില്ല എന്നു സാരം. കാരുണ്യം (رَحْمَة) കൊണ്ടുദ്ദേശ്യം അദ്ദേഹത്തി നു ലഭിച്ച പ്രവാചകത്വവും ദിവ്യസന്ദേശങ്ങളുമാകുന്നു. ഇതു രണ്ടും അല്ലാഹുവിന്‍റെ കാരുണ്യം കൊണ്ടുമാത്രം സിദ്ധിക്കുന്നതാണല്ലോ. അദ്ദേഹം തുടരുന്നു:-
- وَيَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ مَالًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۚ وَمَآ أَنَا۠ بِطَارِدِ ٱلَّذِينَ ءَامَنُوٓا۟ ۚ إِنَّهُم مُّلَـٰقُوا۟ رَبِّهِمْ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ ﴾٢٩﴿
- 'എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ ഞാന്‍ നിങ്ങളോടു (പ്രതിഫലമാ യി) യാതൊരു ധനവും ചോദിക്കുന്നില്ല.
എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ മേലല്ലാതെ (ബാധ്യത) ഇല്ല. ഞാന്‍ വിശ്വസിച്ചവരെ ആട്ടിക്കളയു ന്നവനല്ല താനും. (കാരണം) അവര്‍ തങ്ങളുടെ റബ്ബുമായി കണ്ടുമുട്ടുന്നവരാകുന്നു. എങ്കിലും ഞാന്‍, നിങ്ങളെ അറിഞ്ഞുകൂടാത്ത ഒരു (മൂഢ) ജനതയായി കാണുന്നു. - وَيَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ ഞാന്‍ നിങ്ങളോടു ചോദിക്കു (ആവശ്യപ്പെടു)ന്നില്ല عَلَيْهِ ഇതി ന്‍റെ പേരില്‍, ഇതിനു مَالًا ഒരു ധനവും إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا അല്ലാതെ, ഒഴികെ عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَمَا أَنَا ഞാനല്ലതാനും بِطَارِدِ ആട്ടിക്കളയുന്നവനേ الَّذِينَ آمَنُوا വിശ്വസിച്ചവരെ إِنَّهُم നിശ്ചയമായും അവര്‍ مُّلَاقُو കണ്ടുമുട്ടുന്നവരാകുന്നു رَبِّهِمْ അവരുടെ റബ്ബുമായി وَلَـٰكِنِّي എങ്കിലും ഞാന്‍ أَرَاكُمْ നിങ്ങളെ ഞാന്‍ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത (വിഡ്ഢികളായ).
- وَيَـٰقَوْمِ مَن يَنصُرُنِى مِنَ ٱللَّهِ إِن طَرَدتُّهُمْ ۚ أَفَلَا تَذَكَّرُونَ ﴾٣٠﴿
- 'എന്‍റെ ജനങ്ങളേ, ഞാനവരെ ആട്ടിവിട്ടാല്‍, ആരാണ് അല്ലാഹുവില്‍ നിന്ന് എന്നെ സഹായി(ച്ചു രക്ഷി)ക്കുന്നതു?! അപ്പോള്‍, നിങ്ങള്‍ (ഒട്ടും) ആലോചിച്ചു നോക്കുന്നില്ലേ?!
- وَيَا قَوْمِ എന്‍റെ ജനങ്ങളേ مَن يَنصُرُنِي എന്നെ ആര്‍ സഹായിക്കും مِنَ اللَّـهِ അല്ലാഹുവില്‍നിന്നും إِن طَرَدتُّهُمْ അവരെ ഞാന്‍ ആട്ടിവിട്ടെങ്കില്‍ أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ആലോചിച്ചു (ഓര്‍ത്തു) നോക്കുന്നില്ലേ.
- وَلَآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ إِنِّى مَلَكٌ وَلَآ أَقُولُ لِلَّذِينَ تَزْدَرِىٓ أَعْيُنُكُمْ لَن يُؤْتِيَهُمُ ٱللَّهُ خَيْرًا ۖ ٱللَّهُ أَعْلَمُ بِمَا فِىٓ أَنفُسِهِمْ ۖ إِنِّىٓ إِذًا لَّمِنَ ٱلظَّـٰلِمِينَ ﴾٣١﴿
- '(ജനങ്ങളേ) അല്ലാഹുവിന്‍റെ ഖജനാക്കള്‍ എന്‍റെ പക്കലുണ്ടെന്നു ഞാന്‍ നിങ്ങളോടു പറയുന്നുമി ല്ല; ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല; ഞാന്‍ ഒരു മലക്കാണെന്നു ഞാന്‍ പറയുന്നുമില്ല; നിങ്ങ ളുടെ കണ്ണുകള്‍ അവഗണിച്ചു (നിസ്സാരമാക്കി) കൊണ്ടിരിക്കുന്നവരെക്കുറിച്ച് 'അവര്‍ക്കു അല്ലാഹു ഒരു ഗുണവും നല്‍കുന്നതേയല്ല' എന്നും ഞാന്‍ പറയുന്നില്ല.
അവരുടെ സ്വന്തങ്ങളില്‍ (അഥവാ മനസ്സുകളില്‍) ഉള്ളതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്ന വനാണു. നിശ്ചയമായും ഞാന്‍ (അങ്ങിനെ പറഞ്ഞാല്‍) അപ്പോള്‍ അക്രമികളില്‍ പെട്ടവന്‍ തന്നെ യായിരിക്കും.' - وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لَكُمْ നിങ്ങളോടു عِندِي എന്‍റെ പക്കലുണ്ടെന്നു خَزَائِنُ ഖജനാക്കള്‍, ഭണ്ഡാരങ്ങള്‍ اللَّـهِ അല്ലാഹുവിന്‍റെ وَلَا أَعْلَمُ ഞാന്‍ അറിയുന്നുമില്ല الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല إِنِّي مَلَكٌ ഞാന്‍ മലക്കാണെന്നു وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لِلَّذِينَ تَزْدَرِي അവഗണിക്കുന്ന (നിസ്സാരമാക്കുന്ന)വരെപ്പറ്റി أَعْيُنُكُمْ നിങ്ങളുടെ കണ്ണുകള്‍ لَن يُؤْتِيَهُمُ അവര്‍ക്കു നല്‍ കുകയേ ഇല്ലെന്നു اللَّـهُ അല്ലാഹു خَيْرًا ഗുണം, ഒരു നന്മയും اللَّـهُ أَعْلَمُ അല്ലാഹു നല്ലവണ്ണം (ഏറ്റം) അറി യുന്നവനാണു بِمَا യാതൊന്നിനെപ്പറ്റി فِي أَنفُسِهِمْ അവരുടെ സ്വന്തങ്ങളിലുള്ള (മനസ്സിലുള്ള) إِنِّي നിശ്ച യമായും ഞാന്‍ إِذًا അപ്പോള്‍, എന്നാല്‍, എങ്കില്‍ لَّمِنَ الظَّالِمِينَ അക്രമികളില്‍പെട്ടവന്‍ തന്നെ.
ആ ജനതയുടെ ആരോപണങ്ങള്‍ക്കും കുതര്‍ക്കങ്ങള്‍ക്കും നൂഹ് (അ) നബി നല്‍കിയ മറുപടിയാ ണിതെല്ലാം. യാതൊരു വ്യാഖ്യാനത്തിന്‍റെയും സഹായം കൂടാതെ തന്നെ അതിലടങ്ങിയ ആശയ ങ്ങള്‍ വ്യക്തമാണ്. അതില്‍ നിന്നു നാം പലതും പഠിച്ചു മനസ്സിലാക്കേണ്ടതുള്ളതു കൊണ്ടാണു ആ മറുപടി ഇത്ര വിശദമായി ഇവിടെ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നതെന്നു പറയേണ്ടതില്ല. അതുകൊ ണ്ട് ഈ വചനങ്ങളിലടങ്ങിയ പാഠങ്ങളില്‍ ചിലതു ഇവിടെ ചൂണ്ടിക്കാട്ടുന്നതു ഉപകാരപ്രദമായിരി ക്കും. ഉദാഹരണമായി:-
(1). മതോപദേശം നല്‍കുന്നവരും, സന്‍മാര്‍ഗ്ഗത്തിലേക്കു ജനങ്ങളെ ക്ഷണിക്കുന്നവരും അല്ലാഹു വിങ്കല്‍നിന്നുള്ള പ്രതിഫലമല്ലാതെ, ജനങ്ങളില്‍നിന്നു യാതൊരു പ്രതിഫലവും ആവശ്യപ്പെടുക യോ പ്രതീക്ഷിക്കുകയോ ചെയ്യരുത്. (2). ജനങ്ങള്‍ ഉന്നതവര്‍ഗ്ഗത്തിലോ പ്രമാണിവര്‍ഗ്ഗത്തിലോപെട്ട വരാണോ അല്ലേ എന്നുള്ളതിന്‍റെ അടിസ്ഥാനത്തില്‍ സത്യവിശ്വാസത്തെയും സാന്മാര്‍ഗ്ഗിക കാര്യ ങ്ങളെയും വിലയിരുത്തിക്കൂടാത്തതാണ്. (3). ദുര്‍ബ്ബലരും സാധുക്കളുമായ ആളുകളായിരിക്കും നല്ല കാര്യങ്ങളിലേക്ക് അധികം മുന്നോട്ടുവരുക. (4). ഒരു നല്ല കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്നവ ര്‍ കേവലം താഴെ കിടയിലുള്ളവരായതിന്‍റെ പേരില്‍, മേലേകിടയിലുള്ളവര്‍ അറച്ചു നില്‍ക്കുന്ന പക്ഷം അതവരുടെ വിഡ്ഢിത്തമാണെന്നു അവരെ ബോധപ്പെടുത്തുകയല്ലാതെ, താഴേകിടക്കാ രെ അവഗണിച്ചു കളയുവാന്‍ പാടില്ല. (5). പ്രാവചകന്‍മാര്‍ക്കുപോലും അദൃശ്യമായ കഴിവുകളോ, അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള അറിവോ ഇല്ല. എന്നിരിക്കെ, പ്രവാചകത്വംപോലുമില്ലാത്ത മഹാത്മാക്കളോ, സജ്ജനങ്ങളോ ആയതിന്‍റെ പേരില്‍ ആര്‍ക്കും അതു രണ്ടും ഒരിക്കലും ഉണ്ടാകാ വതല്ല.
നൂഹ് (അ) നബിയുടെ ഹൃദയസ്പൃക്കായ ഈ നീണ്ട പ്രസ്താവനകള്‍ക്കു ആ ജനതയില്‍ നിന്നുണ്ടായ പ്രതികരണം നോക്കുക:-
- قَالُوا۟ يَـٰنُوحُ قَدْ جَـٰدَلْتَنَا فَأَكْثَرْتَ جِدَٰلَنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٣٢﴿
- അവര്‍ പറഞ്ഞു: 'നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. അങ്ങനെ ഞങ്ങളോടുള്ള തര്‍ക്കം നീ (വള രെ) വര്‍ദ്ധിപ്പിച്ചു. എനി നീ ഞങ്ങളോട് താക്കീത് ചെയ്യുന്ന കാര്യം [ആ ശിക്ഷ] ഞങ്ങള്‍ക്കു കൊ ണ്ടുവരുക; നീ സത്യം പറയുന്നവനാണെങ്കില്‍! [അതൊന്നു കാണാമല്ലോ].
- قَالُوا അവര്‍ പറഞ്ഞു يَا نُوحُ നൂഹേ قَدْ جَادَلْتَنَا ഞങ്ങളോടു നീ തര്‍ക്കം നടത്തിക്കഴിഞ്ഞു, തര്‍ക്കി ച്ചിട്ടുണ്ട് فَأَكْثَرْتَ അങ്ങിനെ നീ വര്‍ദ്ധിപ്പിച്ചു جِدَالَنَا ഞങ്ങളോടുള്ള തര്‍ക്കം فَأْتِنَا എനി നീ ഞങ്ങള്‍ക്കു വാ, കൊണ്ടുവാ بِمَا تَعِدُنَا നീ ഞങ്ങളെ താക്കീതു ചെയ്യുന്നതുമായി, വാഗ്ദത്തം ചെയ്യുന്നതു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍പെട്ട (വന്‍).
ഇതായിരുന്നു ആ ധിക്കാരികളുടെ പ്രതികരണം! അവരുടെ അഹന്തയും, ഔദ്ധത്യവും, പരിഹാസ വും അതികഠിനം തന്നെ! ആ മഹാനുഭാവന്‍ അവസാനമായി പറയുന്നത് നോക്കുക:-
- قَالَ إِنَّمَا يَأْتِيكُم بِهِ ٱللَّهُ إِن شَآءَ وَمَآ أَنتُم بِمُعْجِزِينَ ﴾٣٣﴿
- അദ്ദേഹം പറഞ്ഞു: 'അല്ലാഹു മാത്രമാണതു നിങ്ങള്‍ക്കു കൊണ്ടുവരുക. അവന്‍ ഉദ്ദേശിച്ചെങ്കി ല്‍, നിങ്ങള്‍ (അവനെ) അശക്തരാ(ക്കി തോല്‍പി)ക്കുന്നവരല്ലതാനും.
- قَالَ അദ്ദേഹം പറഞ്ഞു إِنَّمَا يَأْتِيكُم നിങ്ങള്‍ക്കു വരും, കൊണ്ടുവരും بِهِ അതും കൊണ്ടു, അതിനെ اللَّـهُ അല്ലാഹു (മാത്രം) إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَمَا أَنتُم നിങ്ങളല്ല താനും بِمُعْجِزِينَ അശക്തരാക്കു ന്നവര്‍ (തോല്‍പിക്കുന്നവര്‍).
- وَلَا يَنفَعُكُمْ نُصْحِىٓ إِنْ أَرَدتُّ أَنْ أَنصَحَ لَكُمْ إِن كَانَ ٱللَّهُ يُرِيدُ أَن يُغْوِيَكُمْ ۚ هُوَ رَبُّكُمْ وَإِلَيْهِ تُرْجَعُونَ ﴾٣٤﴿
- 'നിങ്ങള്‍ക്കു ഉപദേശം നല്‍കുവാന്‍ ഞാന്‍ ഉദ്ദേശിച്ചാല്‍, എന്‍റെ ഉപദേശം നിങ്ങള്‍ക്ക് ഉപകരി ക്കുകയുമില്ല; നിങ്ങളെ വഴിപിഴവിലാക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിരിക്കുകയാണെങ്കില്‍. അവന്‍ നിങ്ങളുടെ റബ്ബത്രെ. അവനിലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.'
- وَلَا يَنفَعُكُمْ നിങ്ങള്‍ക്കു ഉപയോഗം ചെയ്കയുമില്ല نُصْحِي എന്‍റെ ഉപദേശം, ഗുണകാംക്ഷ إِنْ أَرَدتُّ ഞാന്‍ ഉദ്ദേശിച്ചാല്‍ أَنْ أَنصَحَ ഞാന്‍ ഉപദേശിക്കുവാന്‍, ഗുണം കാംക്ഷിക്കുവാന്‍ لَكُمْ നിങ്ങളെ, നിങ്ങള്‍ക്കു إِن كَانَ ആണെങ്കില്‍ اللَّـهُ അല്ലാഹു يُرِيدُ ഉദ്ദേശിക്കുന്നു (വെങ്കില്‍) أَن يُغْوِيَكُمْ നിങ്ങളെ വഴിപിഴവിലാക്കുവാന്‍ هُوَ അവന്‍ رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു.
നിങ്ങളോടു താക്കീതു ചെയ്യപ്പെടുന്ന ശിക്ഷ ഇറക്കുന്ന കാര്യത്തില്‍ എനിക്ക് യാതൊരു പങ്കോ, സ്വാധീനമോ ഇല്ല. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ അവന്‍ അത് നടപ്പില്‍ വരുത്തുമെന്നു മാത്രമേ എനി ക്കു പറയുവാനുള്ളു. എന്നാല്‍ ഒരു കാര്യം നിങ്ങളുടെ ഓര്‍മ്മയിലിരിക്കട്ടെ: ശിക്ഷ വരുന്നപക്ഷം, അവനെ തോല്‍പ്പിച്ച് നിങ്ങള്‍ക്കു രക്ഷപ്പെടാമെന്നു നിങ്ങള്‍ ധരിക്കേണ്ട, നിങ്ങളുടെ സ്ഥിതിഗതി കളില്‍ നിങ്ങള്‍ മാറ്റം വരുത്താതെ ശഠിച്ചു നില്‍ക്കുന്ന സ്ഥിതിക്ക് നിങ്ങളെ വഴിപിഴച്ച ദുര്‍മ്മാ൪ഗ് ഗികളാക്കി സ്ഥിരപ്പെടുത്തുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാകുന്നു. ആക യാല്‍, നിങ്ങളെ ഉപദേശിക്കുവാന്‍ എനിയും ഞാന്‍ ഒരുങ്ങിയിട്ട് അതുകൊണ്ടു ഫലം ഉണ്ടാവാന്‍ വഴി കാണുന്നില്ല. നിങ്ങള്‍ എന്തു തന്നെ പറഞ്ഞാലും ശരി, നിങ്ങളുടെ റബ്ബ് അല്ലാഹുവാണ്. അവ ങ്കലേക്കു തന്നെ നിങ്ങള്‍ മടങ്ങുകയും ചെയ്യും. ഈ ധിക്കാരത്തിന്‍റെ ഫലം അപ്പോള്‍ നിങ്ങള്‍ക്കു കാണാം. എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞതിന്‍റെ സാരം. എത്ര മനോവേദനയോടുകൂടിയായി രിക്കും അദ്ദേഹം ഇതെല്ലാം പറയുന്നതെന്നു ആലോചിച്ചു നോക്കുക! അല്ലാഹു പറയുന്നു:-
- أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَعَلَىَّ إِجْرَامِى وَأَنَا۠ بَرِىٓءٌ مِّمَّا تُجْرِمُونَ ﴾٣٥﴿
- അഥവാ അവര്‍ പറയുന്നുവോ: 'അതദ്ദേഹം കെട്ടിച്ചമച്ചിരിക്കുകയാണെന്ന്?! പറയുക: 'ഞാന തു കെട്ടിച്ചമച്ചുവെങ്കില്‍, ഞാന്‍ ചെയ്ത കുറ്റം എന്‍റെ മേലായിരിക്കും. നിങ്ങള്‍ കുറ്റം ചെയ്തു കൊണ്ടി രിക്കുന്നതില്‍നിന്ന് ഞാന്‍ (ബാധ്യത) ഒഴിവായവനുമാണ്.'
- أَمْ അതല്ല, അഥവാ, അതോ يَقُولُونَ അവര്‍ പറയുന്നു(വോ) افْتَرَاهُ അദ്ദേഹം അതു കെട്ടിച്ചമച്ചു വെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാനതു കെട്ടിച്ചമച്ചുവെങ്കില്‍ فَعَلَيَّ എന്നാല്‍ എന്‍റെ മേലാണു إِجْرَامِي എന്‍റെ കുറ്റം ചെയ്യല്‍ (ഞാന്‍ ചെയ്ത കുറ്റം) وَأَنَا ഞാനാകട്ടെ, ഞാനും (തന്നെ) بَرِيءٌ (ബാധ്യത) ഒഴിവാ യവനാണ് مِّمَّا تُجْرِمُونَ നിങ്ങള്‍ കുറ്റം ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്നു.
ഈ വചനം, നൂഹ് (അ) നബിയെയും ജനതയെയും സംബന്ധിച്ചു തന്നെയാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പലരും പറഞ്ഞുകാണുന്നത്. ഇതൊക്കെ നൂഹ് (അ) വ്യഥാ കെട്ടിപ്പറഞ്ഞുണ്ടാക്കു കയാണെന്നാണ് ആ ജനത പറയുന്നതെങ്കില്‍ – വാസ്തവത്തില്‍ അതാണവരുടെ വാദവും -അവരോ ടു ഇന്നിന്നപ്രകാരം മറുപടി പറയണമെന്ന് നൂഹ്(അ) നോടുള്ള കല്‍പനയായിരിക്കും അപ്പോള്‍ ഇത്. ഞാന്‍ ഇതൊക്കെ എന്‍റെ സ്വന്തം വകയായി പറഞ്ഞുണ്ടാക്കുന്നതായാല്‍ അതിന്‍റെ ശിക്ഷയും ബാധ്യതയും നിങ്ങള്‍ക്കില്ല. എനിക്കു മാത്രമായിരിക്കുന്നതാണ്. എന്നാല്‍, നിങ്ങള്‍ അനേകം കുറ്റ ങ്ങളും തോന്നിയവാസങ്ങളും ചെയ്തുകൊണ്ടേയിരിക്കുകയാണ്. അതിന്‍റെയെല്ലാം ബാധ്യതയും ശിക്ഷയും നിങ്ങളും പേറേണ്ടിവരും. അതില്‍ നിന്നു ഞാന്‍ ശുദ്ധനുമായിരിക്കും. ഇക്കാര്യം നിങ്ങ ള്‍ ഓര്‍മ്മിച്ചിരിക്കണമെന്നു സാരം.
ഖത്താദഃ (റ) മുതലായവരുടെ അഭിപ്രായത്തില്‍ ഈ വചനം, നൂഹ് (അ) നെയും ജനതയെയും കുറി ച്ചുള്ള സംസാരത്തിന്നിടയില്‍, ആ ജനത ചെയ്തതുപോലെ നബി (സ്വ) തിരുമേനിയുടെ പേരില്‍ കള്ളവാദം നടത്തിക്കൊണ്ടിരുന്ന മക്കാ മുശ്രിക്കുകളെപ്പറ്റി നബി (സ്വ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ള ഒരു ഇടവാക്യല (جملة معترضة)മാണിത്. ഈ അഭിപ്രായമാണ് ഇബ്നുകഥീറും, ഇമാം റാസീ (റ) മറ്റു ചിലരും സ്വീകരിച്ചു കാണുന്നതും. കൂടുതല്‍ നന്നായി തോന്നുന്നതും ഇതുതന്നെ. الله اعلم .
വിഭാഗം - 4
- وَأُوحِىَ إِلَىٰ نُوحٍ أَنَّهُۥ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ ءَامَنَ فَلَا تَبْتَئِسْ بِمَا كَانُوا۟ يَفْعَلُونَ ﴾٣٦﴿
- നൂഹിനു 'വഹ്-യു' [ദിവ്യസന്ദേശം] നല്‍കപ്പെട്ടു: 'നിന്‍റെ ജനങ്ങളില്‍നിന്നു വിശ്വസിച്ചു കഴി ഞ്ഞവരല്ലാതെ (എനി ആരും) വിശ്വസിക്കുന്നതേയല്ല. ആകയാല്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന തിനെപ്പറ്റി നീ സങ്കടപ്പെടരുത്.
- وَأُوحِيَ വഹ്-യു നല്‍കപ്പെട്ടു إِلَىٰ نُوحٍ നൂഹിലേക്ക്, നൂഹിനു أَنَّهُ അതു (കാര്യം ആണ്) എന്നു لَن يُؤْمِنَ വിശ്വസിക്കുകയേ ഇല്ല مِن قَوْمِكَ നിന്‍റെ ജനതയില്‍ നിന്നു إِلَّا مَن യാതൊരുവരല്ലാതെ قَدْ آمَنَ വിശ്വസിച്ചുകഴിഞ്ഞ فَلَا تَبْتَئِسْ അതിനാല്‍ നീ സങ്കടപ്പേടേണ്ടാ, വിഷമപ്പെടരുത് بِمَا كَانُوا അവരായി രിക്കുന്നതുകൊണ്ടു يَفْعَلُونَ അവര്‍ ചെയ്യുക, പ്രവര്‍ത്തിക്കുക.
- وَٱصْنَعِ ٱلْفُلْكَ بِأَعْيُنِنَا وَوَحْيِنَا وَلَا تُخَـٰطِبْنِى فِى ٱلَّذِينَ ظَلَمُوٓا۟ ۚ إِنَّهُم مُّغْرَقُونَ ﴾٣٧﴿
- നമ്മുടെ ദൃഷ്ടിയിലായും, നമ്മുടെ 'വഹ്-യു' അനുസരിച്ചും നീ കപ്പല്‍ നിര്‍മ്മിക്കുകയും ചെയ്യു ക. (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ കാര്യത്തില്‍ നീ എന്നെ അഭിമുഖീകരിക്കുക [എന്നോടപേ ക്ഷിക്കുക]യും ചെയ്യരുത്.
നിശ്ചയമായും അവര്‍ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു.' - وَاصْنَعِ ഉണ്ടാക്കുക (നിര്‍മ്മിക്കുക)യും ചെയ്യുക الْفُلْكَ കപ്പല്‍ بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയിലായി وَوَحْيِنَا നമ്മുടെ വഹ്-യിലായും (വഹ്-യു പ്രകാരവും) وَلَا تُخَاطِبْنِي എന്നെ അഭിമുഖീകരിക്കുകയും ചെയ്യരുതു فِي الَّذِينَ യാതൊരുവരില്‍, ഒരു കൂട്ടരുടെ കാര്യത്തില്‍ ظَلَمُوا അക്രം പ്രവര്‍ത്തിച്ച إِنَّهُم നിശ്ചയമായും അവര്‍ مُّغْرَقُونَ മുക്ക (മുക്കി നശിപ്പിക്ക) പ്പെടുന്നവരാകുന്നു.
തൊള്ളായിരത്തിഅമ്പതു കൊല്ലക്കാലം നൂഹ് (അ) ആ ജനങ്ങളില്‍ കഴിഞ്ഞുകൂടി. (29:14). ഇക്കാലമത്രയും രാപ്പകല്‍ ഭേദമന്യെ ആ ജനതയെ അദ്ദേഹം സത്യവിശ്വാസത്തിലേക്കും, തൗഹീ ദിലേക്കും ക്ഷണിച്ചുകൊണ്ടിരുന്നു. അവരുടെ ധിക്കാരവും നിഷേധവും വര്‍ദ്ധിച്ചതേയുള്ളു.(കൂടു തല്‍ വിവരം സൂ: നൂഹില്‍ കാണാം). നേരത്തെ വിശ്വസിച്ചുകഴിഞ്ഞ ആളുകളല്ലാതെ – അവര്‍ അല്‍പം സാധുക്കളായിരുന്നുതാനും – എനി ആരും വിശ്വസിക്കുവാന്‍ പോകുന്നില്ല. അതുകൊ ണ്ടു അവരെ ഉന്മൂലനം ചെയ്യത്തക്ക ഒരു ശിക്ഷ – ജലപ്രളയം – വരുവാന്‍ പോകുന്നു. അതില്‍ നിന്നു നിങ്ങള്‍ക്കു രക്ഷപ്പെടുവാനായി ഒരു കപ്പല്‍ നിര്‍മ്മിച്ചുകൊള്ളണം. അതിന്‍റെ നിര്‍മ്മാണം എന്‍റെ മേല്‍നോട്ടത്തിലും, നിര്‍ദ്ദേശമനുസരിച്ചും ആയിരിക്കുകയും വേണം എന്നൊക്കെ നൂഹ് (അ) നബിക്ക് അല്ലാഹു വഹ്-യു നല്‍കി. വിശ്വസിക്കാത്ത ആ അക്രമികളുടെ കാര്യത്തില്‍ യാതൊരു അപേക്ഷയും, അനുതാപവും നടത്തരുതെന്ന് അദ്ദേഹത്തെ പ്രത്യേകം ഉണര്‍ത്തുകയും ചെയ്തു.
കപ്പല്‍ നിര്‍മ്മാണത്തെപ്പറ്റി മുമ്പ് മനുഷ്യസമുദായത്തിനു പരിചയമില്ല. അതുകൊണ്ടു കപ്പലിന്‍റെ ആകൃതിയും, നിര്‍മ്മിക്കേണ്ട രീതിയുമെല്ലാം അല്ലാഹുവില്‍നിന്നു ലഭിക്കേണ്ടിയിരുന്നു. അതാണ് നമ്മുടെ ദൃഷ്ടിയിലും നമ്മുടെ വഹ്-യനുസരിച്ചും (بِأَعْيُنِنَا وَوَحْيِنَا) എന്ന വാക്ക് സൂചിപ്പിക്കുന്നത്. പല കകളും, ആണികളുമുള്ളതു (ذَاتِ أَلْوَاحٍ وَدُسُرٍ) എന്നു സൂറത്തുല്‍ ഖമറില്‍ അതിനെ വിശേഷിപ്പിച്ചി ട്ടുള്ളതും പ്രസ്താവ്യമത്രെ. കപ്പല്‍ കേവലം വളരെ ചെറുതൊന്നുമല്ലായിരുന്നുവെന്ന് 40-ാം വചന ത്തില്‍ നിന്നു മനസ്സിലാക്കാം. അതിന്‍റെ വലുപ്പത്തെയും സ്വഭാവത്തെയും പറ്റി പലരും പല പ്രകാ രത്തില്‍ പറഞ്ഞുകാണാമെങ്കിലും മിക്കവാറും അവ ഇസ്രാഈലീ വാര്‍ത്തകളില്‍പെട്ടവയാകു ന്നു. ബൈബ്ലില്‍ അതിന്‍റെ നീളം മുന്നൂറുമുഴവും, വീതി അമ്പതുമുഴവും, ഉയരം മുപ്പതുമുഴവുമാ യിരുന്നുവെന്നും, അതു മൂന്നു തട്ടുള്ളതായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. (ഉല്പത്തി 6ല്‍ 14- 16). വാസ്തവം അല്ലാഹുവിന്നറിയാം. വലുപ്പവും ആകൃതിയും അറിയുന്നതില്‍ പ്രത്യേക പ്രയോജ നമൊന്നുമില്ലല്ലോ.
- وَيَصْنَعُ ٱلْفُلْكَ وَكُلَّمَا مَرَّ عَلَيْهِ مَلَأٌ مِّن قَوْمِهِۦ سَخِرُوا۟ مِنْهُ ۚ قَالَ إِن تَسْخَرُوا۟ مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ ﴾٣٨﴿
- അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജനങ്ങളില്‍നിന്നു ഓരോ (പ്രമാണി) സംഘവും അദ്ദേഹത്തിന്‍റെ അടുക്കലൂടെ നടക്കുമ്പോഴൊക്കെയും അവര്‍ അദ്ദേഹ ത്തെപ്പറ്റി പരിഹസിക്കും,
അദ്ദേഹം പറഞ്ഞു: 'ഞങ്ങളെപ്പറ്റി നിങ്ങള്‍ പരിഹസിക്കുന്നുവെങ്കില്‍, നിങ്ങള്‍ പരിഹസിക്കുന്ന തുപോലെ നിശ്ചയമായും, ഞങ്ങള്‍ നിങ്ങളെക്കുറിച്ചും (വഴിയെ) പരിഹസിക്കുന്നതാണ്. - وَيَصْنَعُ അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു, നിര്‍മ്മിക്കുകയാണു الْفُلْكَ കപ്പല്‍ وَكُلَّمَا مَرَّ നട ക്കു (നടന്നു പോകു)മ്പോഴെല്ലാം عَلَيْهِ അദ്ദേഹത്തിലൂടെ (അടുക്കല്‍കൂടി) مَلَأٌ ഒരു സംഘം, കൂട്ടക്കാ ര്‍ مِّن قَوْمِهِ അദ്ദേഹത്തിന്‍റെ ജനങ്ങളില്‍ നിന്നു سَخِرُوا അവര്‍ പരിഹസി (കളിയാ)ക്കുന്നതാണു مِنْهُ അദ്ദേഹത്തെപ്പറ്റി قَالَ അദ്ദേഹം പറഞ്ഞു إِن تَسْخَرُوا നിങ്ങള്‍ പരിഹസിക്കുന്ന പക്ഷം مِنَّا ഞങ്ങളെപ്പ റ്റി فَإِنَّا എന്നാല്‍ നിശ്ചയമായും ഞങ്ങള്‍, നാം نَسْخَرُ ഞങ്ങള്‍ പരിഹസിക്കും مِنكُمْ നിങ്ങളെപ്പറ്റി كَمَا تَسْخَرُونَ നിങ്ങള്‍ പരിഹസിക്കുന്നതുപോലെ.
- فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ ﴾٣٩﴿
- 'എന്നാല്‍, വഴിയെ നിങ്ങള്‍ക്കറിയാം: ആര്‍ക്കാണ് അപമാനപ്പെടുത്തുന്ന ശിക്ഷ വരുകയെന്നു, ആരുടെ മേലാണ് നിലനില്‍ക്കുന്ന ശിക്ഷ ഇറങ്ങുകയെന്നും!'
- فَسَوْفَ എന്നാല്‍ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും مَن ആര്‍, ആരാണു يَأْتِيهِ അവന്നു വ രും, തനിക്കു വരുന്നതു عَذَابٌ ശിക്ഷ, വല്ല ശിക്ഷയും يُخْزِيهِ അവനെ അപമാനിക്കുന്ന, വഷളാക്കുന്ന وَيَحِلُّ ഇറങ്ങി വരുകയും عَلَيْهِ തന്‍റെ മേല്‍ عَذَابٌ ശിക്ഷ مُّقِيمٌ നിലനില്‍ക്കുന്ന (മുറിയാത്ത).
‘പ്രവാചകപ്രവര്‍ത്തനം വിട്ടേച്ച് ഇപ്പോള്‍ ആശാരിപ്പണിയാണോ’ എന്നും മറ്റുമൊക്കെ അവര്‍ നൂഹ് (അ) നെ പരിഹസിച്ചിരുന്നതായി രിവായത്തുകള്‍ കാണാം. രിവായത്തുകളില്ലെങ്കില്‍ പോലും ഊഹിക്കാവുന്നതത്രെ അത്.
- حَتَّىٰٓ إِذَا جَآءَ أَمْرُنَا وَفَارَ ٱلتَّنُّورُ قُلْنَا ٱحْمِلْ فِيهَا مِن كُلٍّ زَوْجَيْنِ ٱثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ ٱلْقَوْلُ وَمَنْ ءَامَنَ ۚ وَمَآ ءَامَنَ مَعَهُۥٓ إِلَّا قَلِيلٌ ﴾٤٠﴿
- അങ്ങനെ (അവസാനം) നമ്മുടെ കല്‍പന വരുകയും, അടുപ്പ് (ഉറവ് പൊട്ടി) തിളച്ചുമറിയുക യും ചെയ്തപ്പോള്‍, നാം പറഞ്ഞു: 'എല്ലാ വസ്തുക്കളില്‍നിന്നും രണ്ടു (വീതം) ഇണകളെയും, നിന്‍റെ വീട്ടുകാരെ (അഥവാ സ്വന്തക്കാരെ)യും നീ അതില്‍ കയറ്റിക്കൊള്ളുക; ആര്‍ക്കെതിരില്‍ (ശിക്ഷ യുടെ) വാക്കു മുന്‍കഴിഞ്ഞിട്ടുണ്ടോ അവരോഴികെ. വിശ്വസിച്ചവരെയും (കയറ്റിക്കൊള്ളുക)
അദ്ദേഹത്തോടൊപ്പം അല്‍പം ആളുകളല്ലാതെ വിശ്വസിച്ചിട്ടില്ലതാനും. - حَتَّىٰ അങ്ങനെ إِذَا جَاءَ വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന, കാര്യം وَفَارَ പൊട്ടി ഒഴുകുകയും,തിള ച്ചു മറിയുകയും التَّنُّورُ അടുപ്പു, തീക്കൂടു قُلْنَا നാം പറഞ്ഞു احْمِلْ വഹിക്കുക (കയറ്റുക) فِيهَا അതില്‍ مِن كُلٍّ എല്ലാറ്റില്‍ നിന്നും زَوْجَيْنِ രണ്ടിണകളെ اثْنَيْنِ (ഈ) രണ്ടു وَأَهْلَكَ നിന്‍റെ ആള്‍ക്കാരെ (കുടുംബ ത്തെ - സ്വന്തക്കാരെ - വീട്ടുകാരെ)യും إِلَّا مَن യാതൊരുവരൊഴികെ سَبَقَ عَلَيْهِ അവരുടെമേല്‍ മുന്‍ കഴിഞ്ഞിരിക്കുന്നു الْقَوْلُ വാക്കു, വാര്‍ത്ത وَمَنْ آمَنَ വിശ്വസിച്ചവരെയും وَمَا آمَنَ വിശ്വസിച്ചിട്ടുമില്ല, വിശ്വസിച്ചിട്ടില്ലതാനും مَعَهُ അദ്ദേഹമൊന്നിച്ചു إِلَّا قَلِيلٌ അല്‍പം (ആളുകള്‍) അല്ലാതെ.
- وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ ﴾٤١﴿
- അദ്ദേഹം (അവരോടു) പറയുകയും ചെയ്തു: 'നിങ്ങള്‍ അതില്‍ കയറിക്കൊള്ളുവിന്‍; അല്ലാഹു വിന്‍റെ നാമത്തിലാണ് അതിന്‍റെ സഞ്ചാരവും, അതിന്‍റെ നിറുത്തവും [നങ്കൂരമിടലും]. നിശ്ചയമാ യും എന്‍റെ റബ്ബ് വളരെ പൊറുക്കുന്നവനും, കരുണാനിധിയും തന്നെയാണ്.'
- وَقَالَ അദ്ദേഹം പറയുകയും ചെയ്തു ارْكَبُوا കയറുവിന്‍, സവാരി ചെയ്യുവിന്‍, വാഹനമേറുവിന്‍ فِيهَا അതില്‍ بِسْمِ اللَّـهِ അല്ലാഹുവിന്‍റെ നാമത്തിലാണു مَجْرِيهَا അതിന്‍റെ നടത്തം, സഞ്ചാരം وَمُرْسَاهَا അതിന്‍റെ നങ്കൂരമിടലും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു لَغَفُورٌ വളരെ പൊറുക്കുന്നവന്‍ തന്നെ رَّحِيمٌ കരുണാനിധിയാണു.
جَاءَ أَمْرُنَا (നമ്മുടെ കല്‍പനവന്നു) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം അവരെ ശിക്ഷിക്കുന്നതു സംബന് ധിച്ച കല്‍പന വന്നു എന്നത്രെ, وَفَارَ التَّنُّورُ (അടുപ്പു തിളച്ചുമറിഞ്ഞു) എന്ന വാക്കിന്‍റെ അര്‍ത്ഥവും ഉദ്ദേശ്യവും പല പ്രകാരത്തില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. تَّنُّور (തന്നൂര്‍) എന്ന പദത്തിനു ‘അടുപ്പ്, റൊട്ടി ചുടാനുള്ള അപ്പക്കൂട്’ എന്നീ അര്‍ത്ഥങ്ങളാണ് അധികമാളും നല്‍കിയിരിക്കുന്നത്. ‘ഭൂകമ്പം’ എന്നൊരര്‍ത്ഥം ഇബ്നു അബ്ബാസ് (റ)ല്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വേറെയും അര്‍ത്ഥങ്ങളും പറയപ്പെടാതില്ല. ആ അര്‍ത്ഥങ്ങളെ ആധാരമാക്കി ചില കഥകളും പറയപ്പെട്ടിട്ടുണ്ട്. അടുപ്പ്, തീക്കുണ്ട്’ എന്നീ അര്‍ത്ഥങ്ങളുള്ള ഒരു പദമാണ് وطيس (വത്വീസു). യുദ്ധം പോലെയുള്ള ആപത്തുകള്‍ മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ حمى الوطيس (അടുപ്പു പതച്ചു) എന്ന് അലങ്കാരരൂപത്തില്‍ അതിനെപ്പറ്റി പറയാറുണ്ട്. അതുപോലെ, കാര്യം ‘ഗൗരവത്തിലെത്തി’ എന്ന അര്‍ത്ഥത്തിലുള്ള ഒരു അലങ്കാര പ്രയോഗമാണ് وَفَارَ التَّنُّورُ എന്നത്രെ ചിലരുടെ അഭിപ്രായം. ഇബ്നുകഥീര്‍ (റ) പറയുകയാണ്: ‘അതായതു തീയിന്‍റെ സ്ഥാനമായ അടുപ്പുകളില്‍ നിന്നു വെള്ളം പൊട്ടിഒഴുകി മറിയുമാറ് ഭൂമിയിലാകെ ഉറവുപൊടിഞ്ഞുകൊണ്ടിരുന്നു. മുന്‍ഗാമികളിലും പില്‍ക്കാല പണ്ഡിതന്‍മാരിലുമുള്ള ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം ഇതാണ്.’ تَّنُّور എന്ന പദത്തിന്‍റെ മറ്റു ചില അര്‍ത്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അതെല്ലാം ഒറ്റപ്പെട്ട അഭിപ്രായങ്ങളാണെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു.
احْمِلْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ (അതില്‍ എല്ലാറ്റില്‍നിന്നും ഈരണ്ടു ഇണകള്‍ കയറ്റുക) എന്നു പറഞ്ഞ തിന്‍റെ താല്‍പര്യം എല്ലാ ജീവികളില്‍നിന്നും ആണും പെണ്ണുമായി രണ്ടെണ്ണമെന്നാണു അധിക വ്യാഖ്യാതാക്കളും പറയുന്നത്. ജീവികളും ജീവികളല്ലാത്തവായുമായ എല്ലാ വസ്തുക്കളില്‍നിന്നും ഈരണ്ടെണ്ണമെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. ഇതു കുറേ വിദൂരമായി തോന്നുന്നു. ഒരുപക്ഷേ, ജീവി കളില്‍നിന്നും മറ്റുള്ള ഉപകരണവസ്തുക്കളില്‍നിന്നും ആവശ്യമായതും, സൗകര്യപ്പെട്ടതുമൊക്കെ ഈരണ്ടെണ്ണം എന്നും ഉദ്ദേശ്യമാകാവുന്നതാണ്. അല്ലാഹുവിനറിയാം. ഏതായാലും നൂഹ് (അ) നബി യും അദ്ദേഹത്തിന്‍റെ വീട്ടുകാരും, അദ്ദേഹത്തില്‍ വിശ്വസിച്ച സത്യവിശ്വാസികളും അതില്‍ കയറി രക്ഷപ്പെട്ടിരുന്നുവെന്നുള്ളതു തീര്‍ച്ചതന്നെ. പക്ഷേ, വീട്ടുകാരില്‍നിന്നും അദ്ദേഹത്തിന്‍റെ ഒരു മകന്‍ ഒഴിവാണെന്നു അടുത്ത വചനത്തില്‍ നിന്നു വ്യക്തമാണ്. അദ്ദേഹത്തിന്‍റെ ഒരു ഭാര്യയും ഒഴിവായിരുന്നുവെന്നും, അവള്‍ അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നുവെന്നും സൂ: തഹ്‌രീം : 10-ാം വചനത്തില്‍നിന്നും മനസ്സിലാക്കാം. അവിശ്വാസികളില്‍ പെട്ട ആരെയും കപ്പലില്‍ കയറ്റിയിരിക്കുകയില്ലെന്നു إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ (ആര്‍ക്കെതിരില്‍ വാക്കു മുന്‍ കഴിഞ്ഞിരിക്കുന്നുവോ അവരൊഴികെ) എന്നു പറഞ്ഞതില്‍ നിന്നു സ്പഷ്ടവുമാണ്. നൂഹ് (അ) നബിയില്‍ വിശ്വസിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നുവെന്നു അല്ലാഹു തന്നെ അറിയിച്ചിരിക്കുന്നു. എണ്ണം നിര്‍ണ്ണയിച്ചു കൊണ്ടുള്ള ചില രിവായത്തുകളും കാണാം. ഒന്നിലും എണ്‍പതിലധികമുള്ളതായി വന്നിട്ടില്ല.
مجريها (മജ്രീഹാ) എന്നതിന്‍റെ സ്ഥാനത്ത് مَجْرَاهَا (മജ്റാഹാ) എന്നും വായനയുണ്ട്. അര്‍ത്ഥത്തില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലതാനും. ارْكَبُوا فِيهَا (നിങ്ങള്‍ അതില്‍ കയറിക്കൊളളുവിന്‍) എന്ന വാചകവും بِسْمِ اللَّـهِ (അല്ലാഹുവിന്‍റെ നാമത്തിലാണു) എന്നു തുടങ്ങിയ വാചകവും കൂടി ഒരേ വാചകമായിട്ടാണ് പല വ്യാഖ്യാതാക്കളും അര്‍ത്ഥവ്യാഖ്യാനം നല്‍കിക്കാണുന്നത്. അതനുസരിച്ച് ആ വാചകത്തിന്‍റെ സാരം, അതു സഞ്ചരിക്കുകയും, നിറുത്തുകയും ചെയ്യുമ്പോള്‍, ‘അല്ലാഹുവിന്‍റെ നാമത്തില്‍’ എന്നു പറഞ്ഞുകൊണ്ടായിരിക്കണം നിങ്ങള്‍ അതില്‍ കയറിയിരിക്കുന്നത് എന്നായിരി ക്കും. വാഹനം കയറുമ്പോഴും ഇറങ്ങുമ്പോഴും ‘ബിസ്മി’ ചൊല്ലുകയും, സന്ദര്‍ഭോചിതമായ സ്തുതികീര്‍ത്തനവും, പ്രാര്‍ത്ഥനയും നടത്തുകയും വേണ്ടതുണ്ടെന്നു ഖുര്‍ആന്‍ കൊണ്ടും ഹദീസുകൊണ്ടും സ്ഥാപിതമായതാണുതാനും.
- وَهِىَ تَجْرِى بِهِمْ فِى مَوْجٍ كَٱلْجِبَالِ وَنَادَىٰ نُوحٌ ٱبْنَهُۥ وَكَانَ فِى مَعْزِلٍ يَـٰبُنَىَّ ٱرْكَب مَّعَنَا وَلَا تَكُن مَّعَ ٱلْكَـٰفِرِينَ ﴾٤٢﴿
- അതു [കപ്പല്‍] അവരെയും കൊണ്ടു മലകളെപ്പോലുള്ള (വമ്പിച്ച) തിരമാലയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്; നൂഹ് തന്‍റെ മകനെ - അവന്‍ ഒരു അകന്ന സ്ഥലത്തായിരുന്നു- വിളിച്ചു (പ റഞ്ഞു): 'എന്‍റെ കുഞ്ഞുമകനേ! ഞങ്ങളോടൊപ്പം (കപ്പലില്‍) കയറിക്കൊള്ളുക; നീ അവിശ്വാസി കളുടെ കൂടെ ആയിരിക്കരുത്.'
- وَهِيَ അതു تَجْرِي സഞ്ചരിക്കുന്നു, നടക്കുകയാണു بِهِمْ അവരെയും കൊണ്ട് فِي مَوْجٍ തിരമാലയി ല്‍ كَالْجِبَالِ മലകളെപ്പോലെയുള്ള وَنَادَىٰ വിളിക്കുകയും ചെയ്തു نُوحٌ നൂഹ് ابْنَهُ തന്‍റെ മകനെ, പുത്രനെ وَكَانَ അവനായിരുന്നു فِي مَعْزِلٍ ഒരു അകന്ന (വിട്ട) സ്ഥലത്തില്‍ يَا بُنَيَّ എന്‍റെ കുഞ്ഞുമോനെ (പ്രിയമ കനെ) ارْكَب കയറിക്കൊള്ളുക مَّعَنَا ഞങ്ങളൊന്നിച്ചു, കൂടെ وَلَا تَكُن നീ ആയിരിക്കരുത് مَّعَ الْكَافِرِينَ അവിശ്വാസികളുടെ കൂടെ.
- قَالَ سَـَٔاوِىٓ إِلَىٰ جَبَلٍ يَعْصِمُنِى مِنَ ٱلْمَآءِ ۚ قَالَ لَا عَاصِمَ ٱلْيَوْمَ مِنْ أَمْرِ ٱللَّهِ إِلَّا مَن رَّحِمَ ۚ وَحَالَ بَيْنَهُمَا ٱلْمَوْجُ فَكَانَ مِنَ ٱلْمُغْرَقِينَ ﴾٤٣﴿
- അവന്‍ പറഞ്ഞു: 'വെള്ളത്തില്‍ നിന്നും' എന്നെ രക്ഷപ്പെടുത്തുന്ന വല്ല മലയിലേക്കും (പോയി) ഞാന്‍ അഭയം പ്രാപിച്ചുകൊള്ളാം.'
അദ്ദേഹം പറഞ്ഞു; 'അല്ലാഹുവിന്‍റെ കല്‍പനയില്‍ നിന്ന് അവന്‍ കരുണചെയ്തവര്‍ക്കല്ലാതെ ഇന്നു രക്ഷ നല്‍കുന്ന ഒന്നുമില്ല. അവര്‍ രണ്ടാള്‍ക്കുമിടയില്‍ തിരമാല മറയിടുകയും ചെയ്തു; അങ്ങനെ, അവന്‍ മുക്കിനശിപ്പിക്കപ്പെട്ടവരിലായിത്തീരുകയും ചെയ്തു. - قَالَ അവന്‍ പറഞ്ഞു سَآوِي ഞാന്‍ അഭയം പ്രാപിച്ചു (ചെന്നു ചേര്‍ന്നു) കൊള്ളാം إِلَىٰ جَبَلٍ വല്ല മല യിലേക്കും يَعْصِمُنِي എന്നെ കാക്കുന്ന, രക്ഷപ്പെടുത്തുന്ന مِنَ الْمَاءِ വെള്ളത്തില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു لَا عَاصِمَ രക്ഷപ്പെടുത്തുന്ന (കാക്കുന്ന) തൊന്നുമില്ല الْيَوْمَ ഇന്നു مِنْ أَمْرِ കല്‍പനയില്‍ നിന്നു اللَّـهِ അല്ലാഹുവിന്‍റെ إِلَّا مَن رَّحِمَ അവന്‍ കരുണ ചെയ്തവര്‍ക്കല്ലാതെ وَحَالَ മറയിടുകയും ചെയ്തു بَيْنَهُمَا അവര്‍ക്കു രണ്ടാള്‍ക്കുമിടയില്‍ الْمَوْجُ തിര, തിരമാല فَكَانَ എന്നിട്ടു (അങ്ങനെ) അവനായിത്തീര്‍ന്നു مِنَ الْمُغْرَقِينَ മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍.
മകന്‍ അവിശ്വാസികളുടെ കൂട്ടത്തില്‍ പെട്ടവനായിരുന്നു. അതിനാല്‍ അവന്‍ കപ്പലില്‍ കയറിയി ല്ല. പുത്രവാത്സല്യം സ്വാഭാവികമാണല്ലോ. ആ നിലക്ക് അവന്‍ കപ്പലില്‍ കയറി രക്ഷപ്പെടുകയും, അങ്ങിനെ അവിശ്വാസം ഉപേക്ഷിക്കുവാന്‍ കാരണമാകുകയും ചെയ്‌താല്‍ കൊള്ളാമെന്ന് അദ്ദേ ഹം ആഗ്രഹിച്ചു. എങ്കിലും, പ്രവാചകപുത്രനായതുകൊണ്ടു അല്ലാഹുവിന്‍റെ കല്‍പനാ നിയമത്തി ല്‍ മാറ്റം വരുകയില്ലല്ലോ.
- وَقِيلَ يَـٰٓأَرْضُ ٱبْلَعِى مَآءَكِ وَيَـٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ ٱلظَّـٰلِمِينَ ﴾٤٤﴿
- പറയപ്പെട്ടു: 'ഭൂമിയേ, നിന്‍റെ വെള്ളം നീ വിഴുങ്ങുക; ആകാശമേ, നീ വിരമിക്കുക [നിറുത്തല്‍ ചെയ്യുക]യും ചെയ്യുക.' വെള്ളം വറ്റുകയും, കാര്യം തീരുമാനിക്കപ്പെടുകയും ചെയ്തു. അതു [കപ്പ ല്‍] 'ജൂദി' (മല)യുടെമേല്‍ (ചെന്നു) ഉറച്ചു നില്‍ക്കുകയും ചെയ്തു. 'അക്രമികളായ ജനങ്ങള്‍ക്കു വിദൂ രം! [കാരുണ്യത്തില്‍നിന്നും അവര്‍ എത്രയോ അകന്നു പോയി!]' എന്നു പറയപ്പെടുകയും ചെയ്തു.
- وَقِيلَ പറയപ്പെടുകയും ചെയ്തു يَا أَرْضُ ഭൂമിയെ ابْلَعِي നീ വിഴുങ്ങുക مَاءَكِ നിന്‍റെ വെള്ളം وَيَا سَمَاءُ ആകാശമേ أَقْلِعِي നീ വിരമിക്കുക, പിന്‍മാറുക وَغِيضَ വറ്റിപ്പോകയും ചെയ്തു الْمَاءُ വെള്ളം وَقُضِيَ തീ രുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു الْأَمْرُ കാര്യം, കല്‍പന وَاسْتَوَتْ ശരിപ്പെടുക (നിലകൊള്ളു ക - ഉറച്ചു നില്‍ക്കുക)യും ചെയ്തു عَلَى الْجُودِيِّ ജൂദിയിന്‍മേല്‍ وَقِيلَ പറയപ്പെടുകയും ചെയ്തു بُعْدًا വിദൂ രം, അകലം لِّلْقَوْمِ ജനങ്ങള്‍ക്കു الظَّالِمِينَ അക്രമികളായ.
ആകാശത്തു നിന്നു അതികഠിനമായ മഴ വര്‍ഷിച്ചുകൊണ്ടിരുന്നു. ഭൂമിയില്‍ എല്ലാ ഇടത്തുനിന്നും ഉറവും വമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ജലപ്രളയം ഉണ്ടായിത്തീര്‍ന്നത്. സൂ: ഖമറില്‍ അല്ലാ ഹു പറയുന്നു: فَفَتَحْنَا أَبْوَابَ السَّمَاءِ بِمَاءٍ مُّنْهَمِرٍ .. (സാരം: കുത്തിച്ചൊരിയുന്ന ഒരു വെള്ളവും കൊണ്ട് ആ കാശത്തിന്‍റെ കവാടങ്ങളെ നാം തുറന്നു വിട്ടു. ഭൂമിയെ നാം ഉറവുകള്‍ പൊട്ടി ഒഴുക്കുകയും ചെയ് തു. അങ്ങനെ നിര്‍ണ്ണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തില്‍ ആ വെള്ളം കൂട്ടിമുട്ടി) ധിക്കാരി വര്‍ഗ്ഗത്തെ നശിപ്പിക്കുകയെന്നുള്ള അല്ലാഹുവിന്‍റെ തീരുമാനം നടപ്പില്‍ വന്നപ്പോള്‍, ആകാശ ത്തോടു മഴ നിറുത്തുവാനും, ഭൂമിയോട് ഉറവ് നിര്‍ത്തുവാനും അവന്‍ കല്‍പന കൊടുത്തു. അങ്ങ നെ, വെള്ളം വാര്‍ന്നു. കപ്പല്‍ – അല്ലാഹു പറഞ്ഞപോലെ – ജൂദീമലയില്‍ അണഞ്ഞുനിലകൊള്ളുകയും ചെയ്തു.
ജൂദീമല അല്‍ജസീറഃ (മെസപൊത്തേമ്യ) യിലാണെന്നും, മൂസലിലാണെന്നും ഖുര്‍ആന്‍ വ്യാഖ്യാ താക്കള്‍ പറഞ്ഞു കാണാം. മുന്‍കാലത്തു രാജ്യാതിര്‍ത്തികള്‍ക്കു കൃത്യതയില്ലായിരുന്നതും, കാ ലാന്തരത്തിലുണ്ടായ അതിര്‍ത്തിമാറ്റങ്ങളും നോക്കുമ്പോള്‍ ഇതു രണ്ടും ശരിയായിരിക്കുവാന്‍ ന്യായമുണ്ട്. അല്‍ജസീറഃക്കും, മൂസലിനും കിഴക്കായി, ഇപ്പോള്‍ അ൪മീനിയായില്‍ സ്ഥിതി ചെയ്യു ന്നതും, സമതലങ്ങളും, പല മലകളും ഉള്‍കൊള്ളുന്നതുമായ അറാറാത്തു പ്രദേശങ്ങളിലെ ഒരു മലയാണു ‘ജൂദി’ മല (*). ഈ പേര്‍ ഇപ്പോള്‍ അത്ര പ്രസിദ്ധമല്ല. കപ്പല്‍ നിന്ന മലയ്ക്കു പ്രത്യേകമുള്ള പേരാണത്. ശൂദി എന്നും ചിലര്‍ അതിനു പറയാറുണ്ട്; അറാറാത്തു എന്ന പേരിലാണ് പൊതുവെ അതറിയപ്പെടുന്നത്. ബൈബ്ലിലും ഈ പേരത്രെ പറഞ്ഞിരിക്കുന്നത്. (ഉല്‍പത്തി: 8ല്‍4). ഖത്താദഃ (റ) പ്രസ്താവിച്ചതായി, ഒരു പ്രസിദ്ധ ചരിത്രകാരനും കൂടിയായ ഇബ്നു കഥീര്‍ (റ) അദ്ദേഹത്തിന്‍റെ തഫ്സീറില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ‘അല്‍ജസീറഃയില്‍ പെട്ട ജൂദീമലയില്‍ ഒരു ദൃഷ്ടാന്തമായി ക്കൊണ്ടു നൂഹ് (അ) നബിയുടെ കപ്പലിനെ അല്ലാഹു അവശേഷിപ്പിച്ചിരിക്കുന്നു. ഈ സമുദായ ത്തിലെ ആദ്യകാലക്കാര്‍ അത് കാണുകയും ചെയ്തിരിക്കുന്നു. അതിനുശേഷമുണ്ടായ എത്രയോ കപ്പലുകള്‍ നശിച്ചു ചാമ്പലായിത്തീര്‍ന്നു പോയി’ ഖത്താദഃ (റ) ഇതു പറഞ്ഞിട്ട് ആയിരത്തില്‍പരം കൊല്ലങ്ങള്‍ കഴിഞ്ഞുപോയെങ്കിലും ഇക്കാലത്തും അതിന്‍റെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പരാമ ര്‍ശങ്ങളും, അന്വേഷണങ്ങളും ചരിത്ര ഗവേഷകന്‍മാരില്‍ നിന്നു നിലച്ചുപോയിട്ടില്ല. അറാറാത്തു മലഞ്ചരുവില്‍ വളരെ അടി ഉയരത്തില്‍വെച്ച് ഒരു അമേരിക്കന്‍ പുരാവസ്തു ഗവേഷകസംഘം നൂ ഹ് (അ) ന്‍റെ കപ്പലിന്‍റേതെന്നു അനുമാനിക്കപ്പെടുന്ന ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതാ യും അതിന്മേല്‍ അവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതായും പതിനഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പ് വര്‍ത്തമാന പത്രങ്ങളില്‍ (**) നാം കാണുകയുണ്ടായിട്ടുണ്ട്. സൂ: അങ്കബൂത്തില്‍ അല്ലാഹു പ്ര സ്താവിച്ചത് ഇവിടെ ശ്രദ്ധേയമാകുന്നു: ‘….. അദ്ദേഹത്തെയും കപ്പലിലുള്ളവരെയും നാം രക്ഷ പ്പെടുത്തി. അതിനെ നാം ലോകര്‍ക്കു ദൃഷ്ടാന്തമാക്കുകയും ചെയ്തിരിക്കുന്നു.’
فَأَنجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِّلْعَالَمِينَ :العنكبوت: ١٥
———-
(*). സ്ഥലങ്ങളെപ്പറ്റി മനസ്സിലാക്കുവാന്‍ 6ഉം 8ഉം ഭൂപടങ്ങള്‍ നോക്കുക.
(**). പത്രത്തില്‍നിന്നുള്ള ഉദ്ധരണി സൂ: അമ്പിയായിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ ചേര്‍ത്തു കാണാം.
- وَنَادَىٰ نُوحٌ رَّبَّهُۥ فَقَالَ رَبِّ إِنَّ ٱبْنِى مِنْ أَهْلِى وَإِنَّ وَعْدَكَ ٱلْحَقُّ وَأَنتَ أَحْكَمُ ٱلْحَـٰكِمِينَ ﴾٤٥﴿
- നൂഹ് തന്‍റെ റബ്ബിനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു കൊണ്ടു) പറഞ്ഞു: 'എന്‍റെ റബ്ബേ! നിശ്ചയമായും, എന്‍റെ മകന്‍ എന്‍റെ വീട്ടുകാരില്‍ (അഥവാ സ്വന്തക്കാരില്‍)പെട്ടവനും, നിന്‍റെ വാഗ്ദാനം യഥാര്‍ത്ഥ മായുള്ളതുമാണു. നീയാകട്ടെ, വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റം (വലിയ) വിധികര്‍ത്താവുമാകുന്നു (വല്ലോ)!'
- وَنَادَىٰ വിളിച്ചു نُوحٌ നൂഹ് رَّبَّهُ തന്‍റെ റബ്ബിനെ فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنَّ ابْنِي നിശ്ച യമായും എന്‍റെ മകന്‍, പുത്രന്‍ مِنْ أَهْلِي എന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ടവനാകുന്നു وَإِنَّ وَعْدَكَ നിശ്ചയമായും നിന്‍റെ വാഗ്ദാനം الْحَقُّ യഥാര്‍ത്ഥമാണു (താനും) وَأَنتَനീയാകട്ടെ أَحْكَمُ ഏറ്റം (വ ലിയ) വിധികര്‍ത്താവാകുന്നു الْحَاكِمِينَ വിധികര്‍ത്താക്കളില്‍.
- قَالَ يَـٰنُوحُ إِنَّهُۥ لَيْسَ مِنْ أَهْلِكَ ۖ إِنَّهُۥ عَمَلٌ غَيْرُ صَـٰلِحٍ ۖ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهِۦ عِلْمٌ ۖ إِنِّىٓ أَعِظُكَ أَن تَكُونَ مِنَ ٱلْجَـٰهِلِينَ ﴾٤٦﴿
- അവന്‍ [റബ്ബു] പറഞ്ഞു: 'നിശ്ചയമായും, അവന്‍ നിന്‍റെ വീട്ടുകാരില്‍ [സ്വന്തക്കാരില്‍] പെട്ടവന ല്ല. (കാരണം) അവന്‍ നന്നല്ലാത്ത ഒരു പ്രവൃത്തി (ക്കാരന്‍) ആകുന്നു. ആകയാല്‍, നിനക്കു അറിവി ല്ലാത്ത കാര്യം (സംബന്ധിച്ചു) എന്നോട് നീ ചോദിക്കരുതു്. നീ (അറിവില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുമെന്നതിനാല്‍, ഞാന്‍ നിന്നെ ഉപദേശിക്കുകയാണ്.
- قَالَ അവന്‍ പറഞ്ഞു يَا نُوحُ നൂഹേ إِنَّهُ നിശ്ചയമായും അവന്‍ لَيْسَ അല്ല, അവനല്ല مِنْ أَهْلِكَ നിന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ട (വന്‍) إِنَّهُ നിശ്ചയമായും അവന്‍ عَمَلٌ ഒരു പ്രവൃത്തി (പ്രവൃത്തി ക്കാരന്‍) ആകുന്നു غَيْرُ صَالِحٍ നല്ലവനല്ലാത്ത فَلَا تَسْأَلْنِ ആകയാല്‍ എന്നോടു ചോദിക്കരുതു مَا لَيْسَ ഇല്ലാത്തതു لَكَ നിനക്കു بِهِ അതിനെ عِلْمٌ അറിവു, ഒരു വിവരവും إِنِّي നിശ്ചയമായും ഞാന്‍ أَعِظُكَ നി ന്നെ ഉപദേശിക്കുന്നു, നിനക്കു സദുപദേശം നല്‍കുന്നു أَن تَكُونَ നീ ആയിത്തീരുമെന്നതിനാല്‍ مِنَ الْجَاهِلِينَ വിഡ്ഢികളില്‍ (വിവരമില്ലാത്തവരില്‍) പെട്ട(വന്‍).
- قَالَ رَبِّ إِنِّىٓ أَعُوذُ بِكَ أَنْ أَسْـَٔلَكَ مَا لَيْسَ لِى بِهِۦ عِلْمٌ ۖ وَإِلَّا تَغْفِرْ لِى وَتَرْحَمْنِىٓ أَكُن مِّنَ ٱلْخَـٰسِرِينَ ﴾٤٧﴿
- അദ്ദേഹം പറഞ്ഞു: 'എന്‍റെ റബ്ബേ! എനിക്കു അറിവില്ലാത്ത കാര്യം (സംബന്ധിച്ചു) നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു ഞാന്‍ നിന്നോടു ശരണം തേടുന്നു. എനിക്കു നീ പൊറുത്തുതരുക യും, എന്നോടു നീ കരുണ ചെയ്യുകയും ചെയ്യാത്തപക്ഷം, ഞാന്‍ നഷ്ടക്കാരില്‍ പെട്ടവനായിത്തീരും!'
- قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَعُوذُ നിശ്ചയമായും ഞാന്‍ ശരണം (രക്ഷ) തേടുന്നു بِكَ നിന്നില്‍, നിന്നോടു أَنْ أَسْأَلَكَ ഞാന്‍ നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു مَا لَيْسَ ഇല്ലാത്തതു لِي بِهِ എനിക്കു അതിനെപ്പറ്റി عِلْمٌ അറിവു, വിവരം وَإِلَّا تَغْفِرْ നീ പൊറുത്തുതരാത്തപക്ഷം لِي എനിക്കു وَتَرْحَمْنِي എനിക്കു കരുണ ചെയ്യുകയും أَكُن ഞാനായിരിക്കും, ആയിത്തീരും مِّنَ الْخَاسِرِينَ നഷ്ടപ്പെട്ടവരില്‍ പെട്ട(വന്‍).
നിന്‍റെ സ്വന്തക്കാരെയും കപ്പലില്‍ കയറ്റിക്കൊള്ളുക (وَأَهْلَكَ) എന്നു അല്ലാഹു അദ്ദേഹത്തോടു കല്‍പിചിരുന്നതാണ്. അപ്പോള്‍, തന്‍റെ മകനും അതില്‍ ഉള്‍പ്പെടുമെന്നു അദ്ദേഹം കരുതി. കപ്പലി ല്‍ കയറുന്നവരെയെല്ലാം രക്ഷപ്പെടുത്താമെന്നാണല്ലോ ആ കല്‍പനയുടെ അര്‍ത്ഥം. ശിക്ഷയുടെ വാക്ക് മുന്‍കഴിഞ്ഞവരൊഴികെ (إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ) എന്ന ഉപാധിയില്‍ മകന്‍ ഉള്‍പ്പെട്ടിരിക്കുന്നു വെന്നു അദ്ദേഹം അന്നേരം അറിഞ്ഞിരുന്നതുമില്ല. അങ്ങനെ, മകന്‍ രക്ഷപ്പെടാന്‍ മാര്‍ഗ്ഗം കാണാതെവന്നപ്പോള്‍ മകന്‍റെ കാര്യത്തില്‍ അദ്ദേഹം അല്ലാഹുവിനോടു സങ്കടപ്പെട്ടു. വാസ്തവത്തില്‍, അ ദ്ദേഹം ആ കല്‍പന മനസ്സിലാക്കിയതില്‍ അദ്ദേഹത്തിനു പിഴവു പറ്റിയിട്ടുണ്ടെന്നു അല്ലാഹു അദ്ദേ ഹത്തെ മനസ്സിലാക്കി. സ്വന്തം മകനെന്ന നിലക്കു അവന്‍ ബന്ധപ്പെട്ടവനാണെങ്കിലും അവന്‍ ദു൪ വൃത്തനായ – അഥവാ അവിശ്വാസിയായ – ആളാണെന്ന നിലക്കു അദ്ദേഹവുമായി ബന്ധം മുറി ഞ്ഞുപോയിട്ടുണ്ടെന്നും, അവന്‍ അവിശ്വാസികളുടെ കൂട്ടത്തില്‍ നശിച്ചുപോകേണ്ടവന്‍ തന്നെയാ ണെന്നും, അവിശ്വാസികളാരും പ്രവാചകന്‍റെ ആള്‍ക്കരായിരിക്കുകയില്ലെന്നും അല്ലാഹു അദ്ദേഹ ത്തെ അറിയിച്ചു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുടുംബത്തില്‍പെട്ട സ്വന്തക്കാര്‍ക്കെല്ലാം രക്ഷ കിട്ടുമെന്ന് നൂഹ് (അ) ധരിച്ചു. ആ ധാരണ ശരിയല്ലെന്നും, മതബന്ധത്തില്‍ ഉള്‍പ്പെട്ട സ്വന്തക്കാ൪ ക്കു മാത്രമാണു രക്ഷാവാഗ്ദാനമുള്ളതെന്നും അല്ലാഹു അദ്ദേഹത്തെ പഠിപ്പിച്ചു.
അദ്ദേഹത്തിന്‍റെ പക്കല്‍ വന്ന ധാരണപ്പിഴവു തിരുത്തിയതോടൊപ്പം തന്നെ, കാര്യത്തിന്‍റെ യഥാ൪ ത്ഥം മനസ്സിലാക്കാതെ ഇതുപോലെ മര്യാദയില്ലാത്ത ചോദ്യവും അപേക്ഷയും മേലില്‍ നടത്തരു തെന്നും, അതു വിഡ്ഢികളുടെ സ്വഭാവമാണെന്നും, അല്ലാഹു അദ്ദേഹത്തെ ഉപദേശിച്ചു. സംഗതി മനസ്സിലായ അദ്ദേഹം തന്‍റെ പക്കല്‍ വന്നുപോയ അവിവേകത്തെപ്പറ്റി പശ്ചാത്തപിക്കുകയും അല്ലാഹുവിനോടു മാപ്പിനും കരുണക്കും അപേക്ഷിക്കുകയും, മേലില്‍ ഇത്തരം അവിവേകങ്ങള്‍ തന്‍റെ പക്കല്‍ വന്നുപോകാതെ കാത്തുരക്ഷിക്കേണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഈ വചനങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതും, മനസ്സിരുത്തേണ്ടതുമായ ചില കാര്യങ്ങള്‍: (1). നൂഹ് (അ) തന്‍റെ മകനെപ്പറ്റി അല്ലാഹുവിനോടു സങ്കടം ബോധിപ്പിച്ചതു അല്ലാഹുവിന്‍റെ ഏതെങ്കി ലും വിധിവിലക്കുകളെ അദ്ദേഹം ലംഘിച്ചുകൊണ്ടുള്ള ഒരു പാപകൃത്യമായിരുന്നില്ല. അദ്ദേഹം മനസ്സിലാക്കിയതില്‍ വന്നുപോയ ഒരു അബദ്ധം മാത്രമാണത്. എങ്കിലും പ്രവാചകവര്യനും, ദിവ്യ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആളുമായ അദ്ദേഹത്തിന്‍റെ സ്ഥാനപദവിക്കു യോജിച്ചതാ യിരുന്നില്ല ആ ചോദ്യം. ആ നിലക്കു അതൊരു പാപമെന്നോണം ഗണിക്കപ്പെട്ടിരിക്കുകയാണ്. പാപമല്ലെങ്കിലും പ്രവാചകന്‍മാര്‍ ഇങ്ങിനെയുള്ള ന്യൂനതകളില്‍ നിന്നുപോലും പരിശുദ്ധരായി രിക്കണമെന്നതാണു ഇതിലടങ്ങിയ തത്വം. അതുകൊണ്ടാണ് പ്രവാചകന്‍മാരില്‍നിന്നു നിസ്സാര മായ വല്ല പാകപ്പിഴവുകളുണ്ടാകുമ്പോഴേക്കും ശക്തിയായ ഭാഷയില്‍ അല്ലാഹു ഉടനെ തിരുത്തു ന്നത്: (2). ആഭിജാത്യം കൊണ്ടോ, പ്രവാചകന്‍മാരടക്കമുള്ള മഹാന്‍മാരുമായി അടുത്ത ബന്ധമു ള്ളതുകൊണ്ടോ ആര്‍ക്കും അല്ലാഹുവിങ്കല്‍ രക്ഷകിട്ടുകയില്ല. ഓരോ വ്യക്തിയുടെയും രക്ഷാശി ക്ഷകള്‍ക്കു നിദാനം ആ വ്യക്തിയുടെ വിശ്വാസവും കര്‍മ്മവും തന്നെയായിരിക്കും. (3). കുടുംബ പരമായ ചാര്‍ച്ചാ ബന്ധത്തെക്കാള്‍ ശക്തമായ ബന്ധം മത വിശ്വാസം വഴിയുള്ള ബന്ധമാകുന്നു. നൂഹ് (അ) ന്‍റെ മകനും അദ്ദേഹവും തമ്മില്‍ പിതൃപുത്ര ബന്ധമുണ്ടായിരുന്നിട്ടും അവന്‍ തന്‍റെ സ്വന്തക്കാരില്‍ പെട്ടവനല്ല (إِنَّهُ لَيْسَ مِنْ أَهْلِكَ) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഈ അടിസ്ഥാനത്തി ല്‍ തന്നെയാണു മുസ്ലിംകളുടെ വിമതസ്ഥരായ കുടുംബാംഗങ്ങള്‍ക്കു ഇസ്‌ലാമില്‍ പരസ്പരം സ്വ ത്തവകാശം വരെ ഇല്ലാതാക്കപ്പെട്ടിരിക്കുന്നതും.
- قِيلَ يَـٰنُوحُ ٱهْبِطْ بِسَلَـٰمٍ مِّنَّا وَبَرَكَـٰتٍ عَلَيْكَ وَعَلَىٰٓ أُمَمٍ مِّمَّن مَّعَكَ ۚ وَأُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم مِّنَّا عَذَابٌ أَلِيمٌ ﴾٤٨﴿
- പറയപ്പെട്ടു: 'നൂഹേ, നമ്മുടെ പക്കല്‍ നിന്നുള്ള ശാന്തിയോടെ ഇറങ്ങിക്കൊള്ളുക; നിന്‍റെമേ ലും, നിന്‍റെ കൂടെയുള്ളവരില്‍നിന്നു (ണ്ടാകുവാനു)ള്ള സമുദായങ്ങളുടെമേലും അനുഗ്രഹാശിസ്സു കളോടെയും (ഇറങ്ങിക്കൊള്ളുക).
ചില സമുദായങ്ങളാകട്ടെ, അവര്‍ക്കു നാം സൗഖ്യം നല്‍കിയേക്കും; പിന്നീടു അവര്‍ക്കു നമ്മുടെ പക്കല്‍നിന്നു വേദനയേറിയ ശിക്ഷ ബാധിക്കുകയും ചെയ്യും.' - قِيلَ പറയപ്പെട്ട يَا نُوحُ നൂഹേ اهْبِطْ ഇറങ്ങുക,ഇറങ്ങിപ്പോയിക്കൊള്ളുക بِسَلَامٍ സമാധാനത്തോടെ, ശാന്തിയുമായി مِّنَّا നമ്മില്‍ നിന്നുള്ള وَبَرَكَاتٍ ബര്‍ക്കത്തു (അഭിവൃദ്ധി - അനുഗ്രഹാശിസ്സു)കളോടെ عَلَيْكَ നിന്‍റെമേല്‍ (പേരില്‍) وَعَلَىٰ أُمَمٍ ചില സമുദായങ്ങളുടെ മേലും مِّمَّن യതൊരുവരില്‍ നിന്നുള്ള (ഉണ്ടാകുന്ന) مَّعَكَ നിന്‍റെ കൂടെയുള്ള وَأُمَمٌ ചില സമുദായങ്ങളാകട്ടെ سَنُمَتِّعُهُمْ അവര്‍ക്കു നാം സുഖം നല്‍കിയേക്കും ثُمَّ يَمَسُّهُم പിന്നെ അവരെ സ്പര്‍ശിക്കും, ബാധിക്കും مِّنَّا നമ്മില്‍ നിന്നു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ.
പ്രളയം അടങ്ങിയപ്പോള്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള സമാധാനവും ശാന്തിയും ലഭിച്ചവരായും, അ നുഗ്രഹാശിസ്സുകള്‍ക്കു പാത്രമായവരായും കൊണ്ടു ഭൂമിയിലേക്കു ഇറങ്ങിക്കൊള്ളുവാനുള്ള ഉത്തരവാണിത്. കപ്പലിലുണ്ടായിരുന്ന സത്യവിശ്വാസികള്‍ക്കു മാത്രമല്ല, അവരില്‍നിന്നു ഭാവിയി ലുണ്ടാകുവാന്‍ പോകുന്ന സമുദായങ്ങളിലെ സത്യവിശ്വാസികള്‍ക്കു കൂടി ഈ ആശീര്‍വാദം ബാധകമാണെന്നും, അവരിലുണ്ടാകുന്ന അവിശ്വാസികള്‍ക്കു ഈ അനുഗ്രഹം ബാധകമല്ലെന്നും, കുറച്ചുകാലം അവര്‍ക്കു ഭൂമിയില്‍ സുഖാനുഗ്രഹങ്ങള്‍ നല്‍കപ്പെടുമെന്നും, പിന്നീട് ശിക്ഷ തന്നെ യായിരിക്കും ആധാരമെന്നുംകൂടി ഓര്‍മ്മിപ്പിച്ചിരിക്കുന്നു. ഈ ചരിത്രസംഭവത്തെ ചൂണ്ടിക്കൊണ്ട് നബി (സ്വ) യോടായി അല്ലാഹു പറയുന്നു:-
- تِلْكَ مِنْ أَنۢبَآءِ ٱلْغَيْبِ نُوحِيهَآ إِلَيْكَ ۖ مَا كُنتَ تَعْلَمُهَآ أَنتَ وَلَا قَوْمُكَ مِن قَبْلِ هَـٰذَا ۖ فَٱصْبِرْ ۖ إِنَّ ٱلْعَـٰقِبَةَ لِلْمُتَّقِينَ ﴾٤٩﴿
- (നബിയേ) അവ(യൊക്കെ) അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു; അവ നിനക്കു നാം 'വഹ്- യു' നല്‍കുന്നു. നീയാകട്ടെ, നിന്‍റെ ജനതയാകട്ടെ, ഇതിനു മുമ്പു അവ അറിയുമായിരുന്നില്ല. ആക യാല്‍, നീ ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, (ശുഭ) പര്യവസാനം സൂക്ഷമത പാലിക്കുന്നവര്‍ക്കായിരിക്കും.
- تِلْكَ അതു , അവ مِنْ أَنبَاءِ വാര്‍ത്തകളില്‍പെട്ടതാണു الْغَيْبِ അദൃശ്യത്തിന്‍റെ نُوحِيهَا അവ (അതു) നാ വഹ്-യു നല്‍കുന്നു إِلَيْكَ നിനക്കു مَا كُنتَ നീ ആയിരുന്നില്ല تَعْلَمُهَا അവ അറിയും أَنتَ നീ وَلَا قَوْمُكَ നിന്‍റെ ജനതയുമില്ല مِن قَبْلِ മുമ്പു هَـٰذَا ഇതിന്‍റെ فَاصْبِرْ ആകയാല്‍ ക്ഷമിക്കുക إِنَّ الْعَاقِبَةَ നിശ്ചയമായും പര്യവസാനം لِلْمُتَّقِينَ സൂക്ഷമത പാലിക്കുന്നവ൪ക്കാണു.
നബി (സ്വ) തിരുമേനിയും, അവിടുത്തെ ജനതയായ അറബികളും വേദഗ്രന്ഥങ്ങളെപ്പറ്റി മുന്‍ പരി ചയമില്ലാത്തവരാകകൊണ്ട് ഈ സംഭവവും, ഇതുപോലെയുള്ള പ്രാചീനകാല സംഭവങ്ങളും അവ രെ സംബന്ധിച്ചിടത്തോളം തികച്ചും അജ്ഞാതങ്ങളാകുന്നു. അപ്പോള്‍, പ്രസ്തുത സംഭവങ്ങളെ യഥാര്‍ത്ഥ രൂപത്തില്‍ നബി (സ്വ)ക്കു വിവരിക്കുവാന്‍ കഴിയുന്നതു അല്ലാഹുവിങ്കല്‍ നിന്നുള്ള വഹ്-യു കൊണ്ടാണെന്ന് സ്പഷ്ടമാണ്. നൂഹ് (അ)ന്‍റെ ജനത അദ്ദേഹത്തിനെതിരില്‍ നടത്തിയ ധിക്കാരനിഷേധങ്ങളുടെ ഫലം അവര്‍ അനുഭവിച്ചതുപോലെ, ഈ മുശ്രിക്കുകളുടെ ധിക്കാരത്തി നും താമസിയാതെ അറുതി വരുത്തുകയും, സത്യവിശ്വാസികള്‍ക്ക് രക്ഷ നല്‍കുകയും ചെയ്യും. അതുവരെ ക്ഷമയും സഹനവും കൈക്കൊള്ളണം. സത്യപ്രബോധനത്തിനെതിരെ ജനങ്ങളില്‍ നിഷേധവും മല്‍സരവും പ്രകടമാകുന്നത് മുമ്പ് മുതല്‍ക്കേയുള്ള പതിവാണ് എന്നൊക്കെ സാരം.