സൂറത്തുല്‍ ക്വലം : 28-52
- قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ ﴾٢٨﴿
- അവരില്‍ കൂടുതല്‍ മദ്ധ്യമനായ [ഉത്തമനായ] ആള്‍ പറഞ്ഞു: 'ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ, നിങ്ങള്‍ 'തസ്ബീഹ്' [സ്തോത്രകീര്‍ത്തനം] ചെയ്യാത്തതെന്താണ് എന്ന്?'
- قَال പറഞ്ഞു أَوْسَطُهُمْ അവരില്‍ മദ്ധ്യമന്‍ (ഉത്തമന്‍, മിതമായവന്‍) أَلَمْ أَقُل ഞാന്‍ പറഞ്ഞില്ലേ لَّكُمْ നിങ്ങളോട് لَوْلَا تُسَبِّحُون നിങ്ങള്‍ തസ്ബീഹ് ചെയ്യാത്തതെന്ത്, (ചെയ്തുകൂടേ)
- قَالُوا۟ سُبْحَٰنَ رَبِّنَآ إِنَّا كُنَّا ظَٰلِمِينَ ﴾٢٩﴿
- അവര്‍ പറഞ്ഞു: 'നമ്മുടെ രക്ഷിതാവിന് സ്തോത്രകീര്‍ത്തനം [അവന്റെ പരിശുദ്ധിയെ ഞങ്ങളിതാ വാഴ്ത്തുന്നു]! നിശ്ചയമായും നാം അക്രമികളായിത്തീര്‍ന്നിരിക്കുന്നു'.
- قَالُوا അവര്‍ പറഞ്ഞു سُبْحَانَ സ്തുതികീര്‍ത്തനം വാഴ്ത്തുന്നു, പരിശുദ്ധമാക്കുന്നു رَبِّنَا നമ്മുടെ റബ്ബിന്, റബ്ബിനെ إِنَّا كُنَّا നിശ്ചയമായും നാം ആയിരിക്കുന്നു ظَالِمِينَ അക്രമികള്‍
അവരുടെ കൂട്ടത്തില്‍ കൂടുതല്‍ മിതത്വവും മര്യാദയുമുള്ള ഒരാള്‍, താന്‍ നേരത്തെ ഉപദേശിച്ചിരുന്ന ഉപദേശം അവര്‍ ചെവിക്കൊള്ളാതിരുന്നതുകൊണ്ട് നേരിട്ട ഭവിഷ്യത്താണ് ഇതെന്ന് അവരെ ഓര്‍മപ്പെടുത്തുകയാണ്. അല്ലാഹു നിങ്ങള്‍ക്കു തന്ന അനുഗ്രഹത്തിന് നിങ്ങള്‍ കൂറും നന്ദിയും കാണിക്കേണ്ടതാണ്. അവന്റെ മഹത്വം പ്രകീര്‍ത്തനം ചെയ്യേണ്ടതാണ്. അതിനുപകരം നിങ്ങള്‍ കൈകൊള്ളുവാന്‍ പോകുന്ന ഈ നിലപാട് നന്നല്ല എന്നൊക്കെ അദ്ദേഹം ഗുണദോഷിച്ചിരുന്നു. തങ്ങള്‍ ചെയ്തത് അക്രമം തന്നെയാണെന്ന് അവര്‍ക്ക് ഇപ്പോള്‍ ബോധം വന്നു.
- فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَٰوَمُونَ ﴾٣٠﴿
- അങ്ങനെ, പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു.
- فَأَقْبَلَ അങ്ങനെ മുന്നിട്ടു, നേരിട്ടു (തിരിഞ്ഞു) بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍ (നേരെ) يَتَلَاوَمُونَ അന്യോന്യം കുറ്റപ്പെടുത്തി (ആക്ഷേപിച്ചു) കൊണ്ട്
- قَالُوا۟ يَٰوَيْلَنَآ إِنَّا كُنَّا طَٰغِينَ ﴾٣١﴿
- അവര്‍ പറഞ്ഞു: 'നമ്മുടെ കഷ്ടമേ! നിശ്ചയമായും നാം അതിരുകവിഞ്ഞവരായിരിക്കുന്നു'!
- قَالُوا അവര്‍ പറഞ്ഞു يَا وَيْلَنَا നമ്മുടെ നാശമേ, കഷ്ടമേ إِنَّا كُنَّا നിശ്ചയമായും നാമായിരിക്കുന്നു طَاغِينَ അതിരുകവിഞ്ഞവര്‍, ധിക്കാരികള്‍
- عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ ﴾٣٢﴿
- 'നമ്മുടെ റബ്ബ് നമുക്ക് ഇതിനെക്കാള്‍ ഉത്തമമായത് പകരം നല്‍കിയേക്കാവുന്നതാണ്. നിശ്ചയമായും നാം നമ്മുടെ റബ്ബിങ്കലേക്ക് ആഗ്രഹം [അപേക്ഷ] സമര്‍പ്പിക്കുന്നവരാകുന്നു'.
- عَسَىٰ ആയേക്കാം رَبُّنَا നമ്മുടെ റബ്ബ് أَن يُبْدِلَنَا നമുക്കു പകരം തരുക خَيْرًا مِّنْهَا അതിനെക്കാള്‍ നല്ലത്, ഉത്തമമായത് إِنَّا നിശ്ചയമായും നാം إِلَىٰ رَبِّنَا നമ്മുടെ റബ്ബിങ്കലേക്ക് رَاغِبُونَ ആഗ്രഹം സമര്‍പ്പിക്കുന്ന (അപേക്ഷിക്കുന്നവരാണ്)
- كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْءَاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ ﴾٣٣﴿
- അപ്രകാരമാണ് ശിക്ഷ! പരലോക ശിക്ഷയാകട്ടെ, കൂടുതല്‍ വമ്പിച്ചതുതന്നെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!
- كَذَٰلِكَ അപ്രകാരമാണ് الْعَذَابُ ശിക്ഷ وَلَعَذَابُ الأخِرَةِ പരലോക ശിക്ഷയാകട്ടെ أَكْبَرُ ഏറ്റവും വലുത്, വമ്പിച്ചത് (തന്നെ) لَوْ كَانُوا അവരായിരുന്നുവെങ്കില്‍ يَعْلَمُونَ അറിയും
ഇഹത്തില്‍വെച്ച് അവര്‍ക്ക് അനുഭവപ്പെട്ട ദൈവിക ശിക്ഷയാണിത്. ധിക്കാരികള്‍ക്ക് ഇഹത്തില്‍വെച്ച് ലഭിച്ചേക്കാവുന്ന ശിക്ഷ ഇങ്ങിനെയൊക്കെയാണ്. എന്നാല്‍, അതിനെക്കാള്‍ എത്രയോ വമ്പിച്ചതായിരിക്കും പരലോകത്തുവെച്ചു ലഭിക്കുന്ന ശിക്ഷ. ജനങ്ങള്‍ വാസ്തവം മനസ്സിലാക്കിയിരുന്നുവെങ്കില്‍ എത്ര നന്നായേനേ! എന്നാല്‍ അവര്‍ ഒരിക്കലും ഇത്തരം ദുഷ്ചെയ്തികള്‍ക്ക് വശംവദരാകുമായിരുന്നില്ല എന്നു സാരം.
തോട്ടക്കാരുടെ സംഭവം വിവരിച്ചശേഷം, അവിശ്വാസികളുടെ ഒരു പിഴച്ച ധാരണക്ക് അല്ലാഹു അടുത്ത വചനങ്ങളില്‍ മറുപടി പറയുന്നു. ഞങ്ങളാണല്ലോ തോട്ടങ്ങള്‍ മുതലായ ധനസമ്പത്തുകള്‍ ധാരാളമുള്ളവര്‍; മുസ്‌ലിംകള്‍ ഞങ്ങളെക്കാള്‍ ഉത്തമന്മാരാണെങ്കില്‍ അവര്‍ക്കല്ലേ കൂടുതല്‍ സുഖവും സമ്പത്തും ഉണ്ടായിരിക്കേണ്ടത്?! മരണാനന്തരം ഒരു ജീവിതമുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് അവിടെവെച്ചും ഇതുപോലെ ഇവരെക്കാള്‍ സുഖസൗകര്യങ്ങള്‍ ലഭിക്കാതിരിക്കുകയില്ല. എന്നൊക്കെ അവര്‍ പറയാറുണ്ടായിരുന്നു. ഇക്കാലത്ത് ചില ആളുകള്‍, തങ്ങള്‍ക്ക് ലഭിക്കുന്ന ഐഹിക സുഖസൗകര്യങ്ങള്‍ തങ്ങളുടെ നന്മയുടെ ലക്ഷണമായി കരുതാറും, സമര്‍ത്ഥിക്കാറുമുണ്ട്. ഇവരും താഴെ കാണുന്ന വചനങ്ങള്‍ മനസ്സിരുത്തേണ്ടതാണ്.
വിഭാഗം - 2
- إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّٰتِ ٱلنَّعِيمِ ﴾٣٤﴿
- നിശ്ചയമായും ഭയഭക്തന്മാര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ സുഖാനുഗ്രഹത്തിന്റെ തോപ്പുകള്‍ ഉണ്ടായിരിക്കും.
- إِنَّ لِلْمُتَّقِينَ നിശ്ചയമായും സൂക്ഷ്‌മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ട് عِندَ رَبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ جَنَّاتِ النَّعِيمِ സുഖാനുഗ്രഹത്തിന്റെ തോപ്പുകള്‍, സ്വര്‍ഗങ്ങള്‍
- أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ ﴾٣٥﴿
- എന്നാല്‍, 'മുസ്‌ലിം'കളെ നാം കുറ്റവാളികളെപ്പോലെ ആക്കുകയോ?!
- أَفَنَجْعَلُ എന്നാല്‍ (അപ്പോള്‍) നാം ആക്കുകയോ الْمُسْلِمِينَ മുസ്‌ലിംകളെ كَالْمُجْرِمِينَ കുറ്റവാളികളെപ്പോലെ
- مَا لَكُمْ كَيْفَ تَحْكُمُونَ ﴾٣٦﴿
- നിങ്ങള്‍ക്കെന്താണ്, എപ്രകാരമാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?!
- مَا لَكُمْ നിങ്ങള്‍ക്കെന്താണ്, എന്തുപറ്റി كَيْفَ എപ്രകാരമാണ് تَحْكُمُونَ നിങ്ങള്‍ വിധി കല്‍പിക്കുന്നു
- أَمْ لَكُمْ كِتَٰبٌ فِيهِ تَدْرُسُونَ ﴾٣٧﴿
- അഥവാ, നിങ്ങള്‍ക്ക് വല്ല ഗ്രന്ഥവും ഉണ്ടോ, നിങ്ങളതില്‍ (വായിച്ചു) പഠിച്ചുകൊണ്ടിരിക്കുമാറ്?-
- أَمْ لَكُمْ അഥവാ (അതല്ല) നിങ്ങള്‍ക്കുണ്ടോ كِتَابٌ ഒരു ഗ്രന്ഥം, വല്ല വേദഗ്രന്ഥവും فِيهِ അതില്‍ تَدْرُسُونَ നിങ്ങള്‍ പഠിച്ചു (വായിച്ചു) കൊണ്ടിരിക്കുന്നു
- إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ ﴾٣٨﴿
- നിങ്ങള്‍ (യഥേഷ്ടം) തിരഞ്ഞെടുക്കുന്നത് നിശ്ചയമായും അതില്‍ [ആ ഗ്രന്ഥത്തില്‍] നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്!
- إِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ട് (എന്ന്) فِيهِ അതില്‍, (അതുപ്രകാരം) لَمَا تَخَيَّرُونَ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന (ഇഷ്ടപ്പെടുന്ന)ത്
നിങ്ങള്‍ നിങ്ങളുടെ ഈ നിലതന്നെ തുടര്‍ന്നാലും നിങ്ങള്‍ ഇഷ്ടപ്പെടുന്നതും, നിങ്ങള്‍ തിരഞ്ഞെടുക്കുന്നതുമായ പ്രതിഫലം തന്നെയാണ് നിങ്ങള്‍ക്ക് ലഭിക്കുക എന്ന് വിധി കല്‍പിക്കുന്ന വല്ല വേദഗ്രന്ഥവും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ? അങ്ങനെ അത് വായിച്ചു കൊണ്ടാണോ നിങ്ങള്‍ ഇങ്ങിനെയെല്ലാം വാദിക്കുന്നതും? എന്ന് സാരം.
- أَمْ لَكُمْ أَيْمَٰنٌ عَلَيْنَا بَٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ ﴾٣٩﴿
- അഥവാ, ഖിയാമത്തു നാള്‍വരേക്കും എത്തു(മാറ് ബലത്തിലിരിക്കു)ന്ന വല്ല സത്യപ്രതിജ്ഞകളും നമ്മുടെ മേല്‍ (ഉത്തരവാദപ്പെട്ടതായി) നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ വിധി കല്‍പിക്കുന്നതു നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്!
- أَمْ لَكُمْ അതല്ലാ (അഥവാ - അല്ലെങ്കില്‍) നിങ്ങള്‍ക്കുണ്ടോ أَيْمَانٌ വല്ല സത്യങ്ങളും, പ്രതിജ്ഞകള്‍ عَلَيْنَا നമ്മുടെ മേല്‍ ഉത്തരവാദപ്പെട്ട (ബാധ്യസ്ഥമായ) بَالِغَةٌ എത്തുന്നതായ إِلَى يَوْم الْقِيَامَةക്വിയാമതുനാള്‍ വരെ إِنَّ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കുണ്ടെന്ന് لَمَا تَحْكُمُونَ നിങ്ങള്‍ വിധിക്കുന്നതു (തന്നെ)
- سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ ﴾٤٠﴿
- (നബിയേ) അവരോട് ചോദിക്കൂ: അവരില്‍ ഏതൊരുവനാണ് അത് സംബന്ധിച്ച് ഏറ്റു പറയുന്നവന്‍?!
- سَلْهُمْ അവരോട് ചോദിക്കുക أَيُّهُم അവരില്‍ ഏതൊരുവനാണ് بِذَٰلِكَ അതിനെപ്പറ്റി زَعِيمٌ ഏറ്റു പറയുന്നവന്‍, ഉത്തരവാദം വഹിക്കുന്നവന്‍
- أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَٰدِقِينَ ﴾٤١﴿
- അഥവാ, അവര്‍ക്ക് വല്ല പങ്കുകാരും [ആരാധ്യരും] ഉണ്ടോ? എന്നാലവര്‍, തങ്ങളുടെ പങ്കുകാരെ കൊണ്ടുവരട്ടെ, അവര്‍ സത്യവാന്മാരാണെങ്കില്‍!
- أَمْ لَهُمْ അതല്ലാ (അഥവാ) അവര്‍ക്കുണ്ടോ شُرَكَاءُ വല്ല പങ്കുകാരും فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِشُرَكَائِهِمْ അവരുടെ പങ്കുകാരെക്കൊണ്ട്, പങ്കുകാരുമായി إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
കാര്യങ്ങളുടെ അന്തിമതീരുമാനത്തിന്റെ ദിവസം ഖിയാമത്തു നാളാണല്ലോ. അവരുടെ ഹിതവും ഇച്ഛയും അനുസരിച്ചായിരിക്കും അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുക എന്നുള്ളതിന് അതുവരേക്കും ബലത്തിലിരിക്കുന്ന വല്ല ഉറപ്പും അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ളതായി വല്ലവരും വാദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അവര്‍ അതൊന്ന് തെളിയിക്കട്ടെ! അതല്ലെങ്കില്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ സാധിപിച്ചുകൊടുക്കത്തക്ക അധികാരാവകാശങ്ങളോടുകൂടിയ വല്ല പങ്കുകാരും – അഥവാ അല്ലാഹുവിന്റെ പങ്കാളിയായി അവര്‍ ഗണിച്ചുവരുന്ന വല്ല ആരാധ്യവസ്തുക്കളും – അവര്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ അതും ഒന്നു കാണട്ടെ! എന്ന് താല്‍പര്യം.
- يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ ﴾٤٢﴿
- കണങ്കാല്‍ വെളിവാക്കപ്പെടുന്ന [കാര്യം ഗൗരവത്തിലെത്തുന്ന] ദിവസം (ഓര്‍ക്കുക) 'സുജൂദ്' ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടും, അപ്പോള്‍ അവര്‍ക്ക് (അതിനു) സാധ്യമാകുന്നതുമല്ല.
- يَوْمَ يُكْشَفُ തുറക്ക (വെളിവാക്ക - നഗ്നമാക്ക)പ്പെടുന്ന ദിവസം عَن سَاقٍ കണങ്കാലില്‍നിന്ന് وَيُدْعَوْنَ അവര്‍ ക്ഷണിക്കപ്പെടുകയും ചെയ്യും إِلَى السُّجُودِ സൂജുദിലേക്ക് (സുജൂദ് ചെയ്യാന്‍) فَلَا يَسْتَطِيعُونَ അപ്പോള്‍ അവര്‍ക്ക് സാധിക്കുകയില്ല
- خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَٰلِمُونَ ﴾٤٣﴿
- തങ്ങളുടെ കണ്ണുകള്‍ (താഴ്ത്തി) വിനയപ്പെട്ടവരായ നിലയില്‍ നിന്ദ്യത അവരെ ആഹ്വാനം ചെയ്യുന്നതാണ്. അവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സുജൂദ് ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. [അന്ന് അവരത് ചെയ്തിരുന്നില്ല].
- خَاشِعَةً താഴ്മ കാണിച്ചു (ഭക്തി കാട്ടി) കൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ മൂടും, ആവരണം ചെയ്യും, ബാധിക്കും ذِلَّةٌ നിന്ദ്യത, ഹീനത, അപമാനം وَقَدْ كَانُوا അവര്‍ ആയിരുന്നിട്ടുണ്ട് يُدْعَوْنَ അവര്‍ ക്ഷണിക്കപ്പെടുക إِلَى السُّجُودِ സുജൂദ് ചെയ്‌വാന്‍ وَهُمْ അവര്‍ ആയിരിക്കെ سَالِمُونَ സുരക്ഷിതര്‍, രക്ഷപ്പെട്ടവര്‍
മുഴങ്കാലില്‍ നിന്നു വസ്ത്രം പൊക്കി നഗ്നമാക്കപ്പെടുക എന്നത്രെ يُكْشَفُ عَن سَاقٍ എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ഥം. കാര്യം വളരെ ഗൗരവപ്പെട്ട അവസ്ഥയിലെത്തുക എന്ന ഉദ്ദേശ്യത്തില്‍ ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. വലിയ ആപത്ത് നേരിടുമ്പോള്‍ വസ്ത്രം പൊക്കിപ്പിടിച്ച് ഓടിപ്പോകുക പതിവാണല്ലോ. ഇതില്‍നിന്നാണ് ഈ അലങ്കാരപ്രയോഗം ജന്മമെടുത്തിരിക്കുന്നത്. ക്വിയാമത് നാളിലെ അതിഗൗരവഘട്ടമാണ് ഇവിടെ ഉദ്ദേശ്യം. ലോകരക്ഷിതാവായ അല്ലാഹു സൃഷ്ടികളെ വിചാരണക്കെടുക്കുന്ന അവസരത്തില്‍ അവിശ്വാസികള്‍ അങ്ങേയറ്റം നിന്ദ്യരും ഹീനരുമായിക്കൊണ്ട് ലജ്ജിച്ചു തലതാഴ്ത്തി കീഴ്പ്പോട്ട് നോക്കിക്കൊണ്ടിരിക്കും. (സൂറ :ശൂറാ 45-ാം വചനം നോക്കുക) ഈ അവസരത്തില്‍ അവരോട് അല്ലാഹുവിന്റെ മുമ്പില്‍ സുജൂദ് (സാഷ്ടാംഗ നമസ്കാരം) ചെയ്‌വാന്‍ ആവശ്യപ്പെടുമെന്നും, അവര്‍ക്കതിന് സാധിക്കുന്നതല്ലെന്നും അല്ലാഹു പ്രസ്താവിക്കുന്നു. ഇഹത്തില്‍ വെച്ച് അല്ലാഹുവിന് സുജൂദ് ചെയ്യാന്‍ അവരെ പ്രവാചകന്മാര്‍ ക്ഷണിച്ചിരുന്നുവല്ലോ. അപ്പോള്‍ അവര്‍ അതിനു വിസമ്മതിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അവര്‍ അതിന് പരിപൂര്‍ണമായും തയ്യാറാണ്. പക്ഷേ, അവര്‍ക്കതിന് സാധ്യമാകുകയില്ല. അവരോട് ഈ അവസരത്തില്‍ സുജൂദ് ചെയ്‌വാന്‍ ആവശ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം, അവരെ വഷളാക്കലും നിന്ദിക്കലുമാണെന്ന് വ്യക്തമാണല്ലോ.
‘കാര്യം ഗൗരവത്തിങ്കലെത്തുന്ന അവസരത്തില്‍ സത്യവിശ്വാസികളായ ഓരോ പുരുഷനും സ്ത്രീയും അല്ലാഹുവിന് സുജൂദ് ചെയ്യും. ഇഹത്തില്‍ വെച്ച് കീര്‍ത്തിക്കും പ്രശസ്തിക്കും വേണ്ടി സുജൂദ് ചെയ്തുവന്നിരുന്നവര്‍ ബാക്കിയാകും. ഈ അവസരത്തില്‍ അവരും സുജൂദ് ചെയ്‌വാന്‍ ശ്രമിക്കും. എന്നാല്‍ അവരുടെ മുതുക് (വളയാതെ) ഒരേ നട്ടെല്ലായിത്തീരുന്നതാണ്’. എന്നും ബുഖാരിയും മുസ്‌ലിമും (رحمه الله) ഉദ്ധരിക്കുന്ന ഒരു നബിവചനത്തില്‍ വന്നിട്ടുണ്ട്. അവിശ്വാസികളുടെ സ്ഥിതിഗതികള്‍ പലതും വിവരിച്ചശേഷം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു:
- فَذَرْنِى وَمَن يُكَذِّبُ بِهَٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ ﴾٤٤﴿
- ആകയാല്‍, എന്നെയും, ഈ വര്‍ത്തമാനത്തെ [ക്വുര്‍ആനെ] വ്യാജമാക്കുന്നവരെയും വിട്ടേക്കുക. നാം അവരെ അറിയാത്തവിധത്തിലൂടെ പടിപടിയായികൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.
- فَذَرْنِي ആകയാല്‍ എന്നെ വിട്ടേക്കുക وَمَن يُكَذِّبُ വ്യാജമാക്കുന്നവരെയും بِهَـٰذَا الْحَدِيثِ ഈ വര്‍ത്തമാനത്തെ, വിഷയത്തെ سَنَسْتَدْرِجُهُم നാം അവരെ (വഴിയെ) പടിപടിയായി (ക്രമേണ) കൊണ്ടുവരും مِّنْ حَيْث വിധത്തില്‍ لَا يَعْلَمُون അവര്‍ അറിയാത്ത
- وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ ﴾٤٥﴿
- ഞാന്‍ അവര്‍ക്ക് അയച്ചിട്ടുകൊടുക്കുന്നതുമാണ്. നിശ്ചയമായും, എന്റെ തന്ത്രം ബാലവത്തായതത്രെ.
- وَأُمْلِي لَهُمْ അവര്‍ക്ക് നാം അയച്ചിട്ടു (നീട്ടി) കൊടുക്കുകയും ചെയ്യും (ചെയ്യുന്നു) إِنَّ كَيْدِي നിശ്ചയമായും എന്റെ തന്ത്രം, ഉപായം مَتِينٌ ബലവത്താണ്, ശക്തമാണ്
ആ സത്യനിഷേധികളെയെല്ലാം അല്ലാഹു ക്രമേണ ഒതുക്കുകയും, ശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും. തല്‍ക്കാലം അവരെ അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുന്നത് ഒരു തന്ത്രം മാത്രമാണ്. ആ തന്ത്രത്തില്‍ അകപ്പെടാതെ രക്ഷപ്പെടുവാന്‍ അവര്‍ക്ക് യാതൊരു ഗത്യന്തരവുമില്ല. അതുകൊണ്ട് അവരെപ്പറ്റി പരിഭ്രമമോ മനോവേദനയോ ഉണ്ടാകേണ്ടതില്ല എന്ന്‍ സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ‘അക്രമിക്ക് അല്ലാഹു അയച്ചിട്ടുകൊടുക്കും. അങ്ങനെ അവന്‍ അവനെ പിടികൂടുമ്പോള്‍ അവനില്‍നിന്ന് കുതറി രക്ഷപ്പെടുവാന്‍ അവന് കഴിയുകയില്ല.’ (ബു.മു)
- أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ ﴾٤٦﴿
- അതല്ല, (ഒരുപക്ഷേ) നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യത നിമിത്തം ഭാരപ്പെട്ടവരാകുന്നുവോ?!
- أَمْ അതല്ല, പക്ഷേ, അഥവാ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നു(വോ) أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ട് അവര്‍ مِّن مَّغْرَمٍ കടബാധ്യതയാല്‍ مُّثْقَلُونَ ഭാരപ്പെട്ടവരാണ്
- أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ ﴾٤٧﴿
- അതല്ല, അദൃശ്യജ്ഞാനം അവരുടെ പക്കല്‍ ഉണ്ടായിട്ട് അവര്‍ എഴുതുകയാണോ?!
- أَمْ അതല്ല عِندَهُمُ അവരുടെ പക്കലുണ്ട് (ണ്ടോ) الْغَيْبُ അദൃശ്യജ്ഞാനം فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുതുന്നു(വോ)
ഇതും, ഇതുപോലെയുള്ള പല ചോദ്യങ്ങളും സൂറത്ത് -ത്വൂറില്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവയും അവയുടെ വിവരണവും ഓര്‍ക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ലെന്നും, അവരുടെ പക്കല്‍ അദൃശ്യജ്ഞാനമൊന്നുമില്ലെന്നും വ്യക്തമാണല്ലോ.
- فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ ﴾٤٨﴿
- അതുകൊണ്ട് (നബിയേ) നീ നിന്റെ റബ്ബിന്റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. നീ (ആ) മത്സ്യത്തിന്റെ ആളെപ്പോലെ ആയിരിക്കരുത്. അതായത്, അദ്ദേഹം വ്യസനം (അഥവാ കോപം) നിറഞ്ഞവനായ നിലയില്‍ വിളി(ച്ചു പ്രാര്‍ഥി)ച്ച സന്ദര്‍ഭം.
- فَاصْبِرْ ആകയാല്‍ ക്ഷമിക്കുക لِحُكْم رَبِّكَ നിന്റെ റബ്ബിന്റെ വിധിക്ക് وَلَا تَكُن നീ ആകുകയും അരുത് كَصَاحِبِ الْحُوتِ മത്സ്യത്തിന്റെ ആളെപ്പോലെ إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍ وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَكْظُومٌ (കോപം - വ്യസനം) നിറഞ്ഞവന്‍
- لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌ ﴾٤٩﴿
- തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടിലായിരുന്നുവെങ്കില്‍, അദ്ദേഹം (ആ) പാഴ്ഭൂമിയില്‍ ആക്ഷേപിക്കപ്പെട്ടവനായും കൊണ്ട് പുറംതള്ളപ്പെടുമായിരുന്നു!
- لَّوْلَا ഇല്ലായിരുന്നുവെങ്കില്‍ أَن تَدَارَكَهُ അദ്ദേഹത്തെ വീണ്ടെടുക്കുക نِعْمَةٌ ഒരു അനുഗ്രഹം مِّن رَّبِّهِ തന്റെ റബ്ബിങ്കല്‍നിന്ന് لَنُبِذَ അദ്ദേഹം ഇടപ്പെടുമായിരുന്നു (പുറം തള്ളപ്പെടുമായിരുന്നു) بِالْعَرَاءِ പാഴ്ഭൂമിയില്‍, ഒഴിഞ്ഞ സ്ഥലത്ത് وَهُوَ അദ്ദേഹം ആയിക്കൊണ്ട് مَذْمُومٌ ആക്ഷേപിക്കപ്പെട്ടവന്‍
- فَٱجْتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّٰلِحِينَ ﴾٥٠﴿
- എന്നാല്‍, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ (നല്ലവനാക്കി) തിരഞ്ഞെടുത്തു; എന്നിട്ട് അദ്ദേഹത്തെ സദ്‌വൃത്തന്മാരുടെ കൂട്ടത്തില്‍ ആക്കുകയും ചെയ്തു.
- فَاجْتَبَاهُ എന്നാല്‍ (എന്നിട്ട്) അദ്ദേഹത്തെ തിരഞ്ഞെടുത്തു (നന്നാക്കി എടുത്തു) رَبُّهُ തന്റെ റബ്ബ് فَجَعَلَهُ എന്നിട്ട് അദ്ദേഹത്തെ ആക്കുകയും ചെയ്തു مِنَ الصَّالِحِينَ സദ്‌വൃത്തരില്‍, സജ്ജനങ്ങളില്‍
അക്രമികളായ ശത്രുക്കളെ അല്ലാഹു തല്‍ക്കാലം അയച്ചിട്ടിരിക്കുകയാണ്; അവരുടെ പേരില്‍ വഴിയെ ശക്തിമത്തായ നടപടി അവന്‍ എടുക്കുന്നതാണ്. അതുവരെ ക്ഷമിച്ചിരിക്കണം എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഉപദേശിക്കുന്നതോടൊപ്പം ഈ വിഷയത്തില്‍ യൂനുസ് (അ) നബി ചെയ്തതു പോലെ ചെയ്യരുതെന്നു കൂടി തിരുമേനിയെ അല്ലാഹു ഉപദേശിക്കുന്നു. അദ്ദേഹത്തിന്റെ ജനത അവിശ്വാസത്തിലും അനുസരണക്കേടിലും ശഠിച്ചു നിന്നപ്പോള്‍ അദ്ദേഹത്തിന്റെ വ്യസനവും കോപവും സഹിക്കവയ്യാതെ അദ്ദേഹം സ്ഥലംവിട്ടുപോകുകയും, കപ്പല്‍ യാത്രയില്‍വെച്ച് ഒരു വമ്പിച്ച മത്സ്യം അദ്ദേഹത്തെ വിഴുങ്ങുകയും ഉണ്ടായി. മത്സ്യത്തിന്റെ വയറ്റില്‍വെച്ച് അദ്ദേഹം ഖേദിച്ചുമടങ്ങുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. അനന്തരം മത്സ്യം അദ്ദേഹത്തെ സമുദ്രതീരത്തുള്ള ഒരൊഴിഞ്ഞ സ്ഥലത്ത് പുറംതള്ളി. അദ്ദേഹം അങ്ങേയറ്റം അവശനായിട്ടുണ്ടെന്ന് പറയേണ്ടതില്ലല്ലോ. അവിടെ അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടുകിട്ടുമാറുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കികൊടുത്ത് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. വീണ്ടും ജനങ്ങളില്‍ ചെന്ന് ദിവ്യദൗത്യപ്രബോധനം തുടരുവാന്‍ അല്ലാഹു അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു. ഇങ്ങിനെ, ജനങ്ങളുടെ നിഷേധത്തില്‍ അക്ഷമയും നിരാശയും ഉണ്ടാകരുതെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയാണ്. യൂനുസ് (അ) ന്റെ ഈ സംഭവത്തെപ്പറ്റി സൂറ: അമ്പിയാഅ് 87, 88ല്‍ വിവരിച്ചിരിക്കുന്നു. ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല.
- وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ ﴾٥١﴿
- അവിശ്വസിച്ചവര്‍, ഉല്‍ബോധനം (ക്വുര്‍ആന്‍) കേള്‍ക്കുന്ന അവസരത്തില്‍ അവരുടെ ദൃഷ്ടികള്‍ (പതിപ്പിച്ചു) കൊണ്ട് നിന്നെ അവര്‍ വഴുക്കി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവര്‍ പറയുകയും ചെയ്യുന്നു: 'നിശ്ചയമായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെ' എന്ന്.
- وَإِن يَكَادُ നിശ്ചയമായും ആകാറാകുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَيُزْلِقُونَكَ നിന്നെ വഴുക്കിവീഴ്ത്തുക (തന്നെ) بِأَبْصَارِهِمْ അവരുടെ ദൃഷ്ടികള്‍കൊണ്ട് لَمَّا سَمِعُوا അവര്‍ കേള്‍ക്കുന്ന അവസരം الذِّكْرَ ഉല്‍ബോധനം, പ്രമാണം, പ്രബോധനം, സ്മരണ وَيَقُولُونَ അവര്‍ പറയുകയും ചെയ്യും إِنَّهُ നിശ്ചയമായും അവന്‍ لَمَجْنُونٌ ഭ്രാന്തന്‍ തന്നെ
- وَمَا هُوَ إِلَّا ذِكْرٌ لِّلْعَٰلَمِينَ ﴾٥٢﴿
- ഇതാകട്ടെ, ലോകര്‍ക്കു (പൊതുവായു)ള്ള ഒരു ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ലതാനും.
- وَمَا هُوَ അതല്ലതാനും إِلَّا ذِكْرٌ ഉല്‍ബോധനമല്ലാതെ لِّلْعَالَمِينَ ലോകര്‍ക്ക്, ലോകര്‍ക്കുവേണ്ടിയുള്ള
ക്വുര്‍ആന്‍ കേള്‍ക്കുമ്പോള്‍ അവിശ്വാസികളിലുണ്ടാകുന്ന വെറുപ്പിന്റെയും പ്രതിഷേധത്തിന്റെയും കാഠിന്യമാണ് അല്ലാഹു ഈ വചനത്തില്‍ എടുത്തുകാട്ടുന്നത്. കഠിനകോപത്തോടുകൂടി അവര്‍ തിരുമേനിയുടെ നേരെ നോക്കുന്ന നോട്ടം കണ്ടാല്‍, അതിന്റെ ഗൗരവം നിമിത്തം തിരുമേനി സ്തംഭിച്ച് കാല്‍വഴുതി അടിതെറ്റി വീണുപോയേക്കും. അഥവാ അത്രയും കടുത്തതായിരിക്കും അത്. ന്യായംകൊണ്ടും, തെളിവുകൊണ്ടും മറുക്കുവാന്‍ കഴിയാത്ത അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഭ്രാന്തനെന്ന്‍ പറഞ്ഞു തൃപ്തി അടയുകയും ചെയ്യും. അവര്‍ സ്വീകരിക്കുന്നില്ലെന്നുവെച്ച് ക്വുര്‍ആനിന്റെ പ്രബോധനം നിറുത്തിവെക്കേണ്ടതില്ല, നിറുത്തിവെക്കുവാന്‍ നിവൃത്തിയുമില്ല, കാരണം അത് അവരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല. ലോകരെയെല്ലാം പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.
اللهم لك الحمد ولك المنة و الفضل