1. മുഖവുര വായിച്ചു ഗ്രഹിച്ച ശേഷമായിരിക്കണം പരിഭാഷയും വ്യാഖ്യാനവും വായിക്കുവാന്‍ ആരംഭിക്കുന്നത്. വായന കൂടുതല്‍ പ്രയോജനകരമായിരിക്കുവാനും, വായനാവേളയില്‍ തോന്നിയേക്കാവുന്ന പല സംശയങ്ങള്‍ക്കും സ്വയം മറുപടി കണ്ടെത്തുവാനും അത് സഹായകമായിരിക്കും.
2. ആയത്തുകളുടെ പരിഭാഷയില്‍ ( ), [ ] എന്നിങ്ങനെ രണ്ടു തരം ബ്രാക്കറ്റുകള്‍ (വളയങ്ങള്‍) കൊടുത്തുകാണാം. ആയത്തുകളില്‍ അന്തര്‍ഭവിച്ചിട്ടുള്ളതോ, വാചകങ്ങളില്‍ ലോപിച്ചുപോയതോ, ഉദ്ദേശ്യാര്‍ത്ഥം വ്യക്തമാക്കുന്നതോ ആയ വാക്കുകളായിരിക്കും അവയില്‍ കാണുന്നത്. എന്നാല്‍, അര്‍ദ്ധ വൃത്തത്തിലുള്ള ആദ്യത്തെ വിഭാഗം വളയങ്ങളില്‍ കാണുന്ന വാക്കുകള്‍ വാച്യാര്‍ത്ഥം പൂര്‍ത്തിയാക്കുന്നവയും, അര്‍ദ്ധ ചതുരത്തിലുള്ള രണ്ടാമത്ത വിഭാഗത്തില്‍ കാണുന്ന വാക്കുകള്‍ ഉദ്ദേശ്യം സ്പഷ്ടമാക്കുന്നവയുമായിരിക്കും. അതുകൊണ്ട് ആദ്യത്തെ വിഭാഗം വാക്കുകള്‍ വായിക്കുമ്പോള്‍, ബ്രാക്കറ്റുകള്‍ ഇല്ലാതിരുന്നാല്‍ എങ്ങിനെ വായിക്കാമോ അതേ രൂപത്തിലും, രണ്ടാമത്തെ വിഭാഗം വാക്കുകള്‍ വായിക്കുമ്പോള്‍ ബ്രാക്കറ്റിനു മുമ്പായി ‘അതായത്’ എന്നോ ‘അഥവാ’ എന്നോ ചേര്‍ത്തും വായിക്കാവുന്നതാണ്. ആയത്തുകളുടെ പരിഭാഷയില്‍ മാത്രമാണ് ഈ വ്യത്യാസമുള്ളത്. മറ്റുള്ള സ്ഥലങ്ങളിലെ ബ്രാക്കറ്റുകളെല്ലാം സാധാരണപോലെത്തന്നെ.
3. വ്യാഖ്യാന വിവരണങ്ങളില്‍ ഇടക്കിടെ ഉദ്ധരിക്കുന്ന ആയത്തുകളുടെ ശേഷം അവയുടെ സൂറത്തുകളുടെ പേരും-അല്ലെങ്കില്‍ നമ്പറും-ആയത്തിന്റെ നമ്പറും, ഹദീഥുകളുടെ അവസാനത്തില്‍ അവ ഉദ്ധരിച്ച മഹാന്മാരുടെ പേരുകളും കൊടുത്തിരിക്കും. സ്ഥലച്ചുരുക്കം ഓര്‍ത്ത് ഈ ആവശ്യാര്‍ത്ഥം താഴെ കാണുന്ന സൂചനാക്ഷരങ്ങളായിരിക്കും മിക്കപ്പോഴും ഉപയോഗിച്ചിരിക്കുക.
സൂ: = സൂറത്ത് ജ. = ഇബ്നുമാജഃ
സൂറ: = സൂറത്ത് ഹാ. = ഹാകിം.
ബു. = ബുഖാരീ ന. = നസാഈ
മു. = മുസ്ലിം ബ. = ബൈഹക്വി
അ. = അഹ്മദ് ത്വ = ത്വബ്റാനീ
ദാ. = അബൂദാവൂദ് ص= الصفحة (പേജ്)
തി. = തിര്‍മദീ ج = المجلد (വാള്യം)
متفق علىه = ബുഖാരിയും മുസ്ലിമും
4. ഇടക്കിടെ പല അറബിനാമങ്ങളും വാക്കുകളും ഉപയോഗിക്കേണ്ടതുണ്ടായിരിക്കും. അവ അവയുടെ സാക്ഷാല്‍ രൂപത്തില്‍ തന്നെ വായനക്കാര്‍ മനസ്സിലാക്കുന്നത് ആവശ്യവുമായിരിക്കും. പക്ഷേ, അറബി അക്ഷരങ്ങളില്‍ പകുതിയോളം മലയാള ലിപിയില്‍ എഴുതുവാന്‍ സാദ്ധ്യമല്ലാത്തതുകൊ് അത്തരം അക്ഷരങ്ങള്‍ക്കു പകരം ശബ്ദത്തില്‍ അവയോടു കൂടുതല്‍ യോജിപ്പു കാണുന്ന മലയാള അക്ഷരങ്ങള്‍ കൊടുത്തിരിക്കുകയാണ്. എന്നാലും അങ്ങിനെയുള്ള വാക്കുകള്‍ വായിക്കുമ്പോള്‍ മലയാള ലിപിയെ മാത്രം ആസ്പദമാക്കാതെ അവയുടെ സാക്ഷാല്‍ രൂപത്തില്‍ തന്നെ ശരിക്കും ഉച്ചരിക്കുവാന്‍ ശ്രമിക്കേണ്ടതാകുന്നു. എല്ലാവര്ക്കും സുപരിചിതമായതും സാക്ഷാല്‍ ഉച്ചാരണ രൂപം അറിയാവുന്നതുമായ വാക്കുകളില്‍ ഈ നിഷ്കര്‍ഷ സ്വീകരിച്ചിട്ടില്ല താനും. പ്രസ്തുത അറബി അക്ഷരങ്ങളും പകരം സ്വീകരിച്ച മലയാള അക്ഷരങ്ങളും ഇവയാണ്:-
ث = ഥ ص = സ്വഃ غ = ഗ
ح = ഹ ض = ദ്വ ف = ഫ
خ = ഖ ط = ത്വ ق = ക്വ
د = ദ ظ = ള്‍വ ز = സ
ع = അ
5. നബി തിരുമേനി സ്വ യുടെ പേരിനു ശേഷം ‘സ്വലാത്തി’നെ ( الصلوة-അനുഗ്രഹം നേരല്‍)യും, പ്രവാചകന്മാരുടെ പേരുകള്‍ക്കും, മലക്കുകളുടെ പേരുകള്‍ക്കും ശേഷം ‘തസ്ലീമി’നെ ( التسلىم -രക്ഷനേരല്‍)യും, സ്വഹാബികളുടെ പേരുകള്‍ക്ക് ശേഷം ‘തര്ദ്വിയത്തി’നെ ( الترضىة-പൊരുത്തം നേരല്‍)യും മറ്റുള്ള മഹാന്മാരുടെ പേരുകള്‍ക്ക് ശേഷം ‘തറഹ്ഹുമി’നെ ( الترحم- കാരുണ്യം നേരല്‍)യും സൂചിപ്പിച്ചുകൊണ്ട്്
സാധാരണ ഇസ്ലാമിക ഗ്രന്ഥങ്ങളിലെന്നപോലെ ഇതിലും ഏതാനും സൂചനാക്ഷരങ്ങള്‍ കൊടുത്തു കാണാം. സാധാരണക്കാരായ വായനക്കാരെ ഉദ്ദേശിച്ചു പ്രസ്തുത അക്ഷരങ്ങളും, അവയുടെ സാക്ഷാല്‍ രൂപങ്ങളും അര്‍ത്ഥങ്ങളും താഴെ കൊടുക്കുന്നു:-
സൂചനാക്ഷരങ്ങള്‍ |
സാക്ഷാല്‍ രൂപങ്ങള്‍ |
അര്‍ഥങ്ങള്‍ |
(1) സ. (ص) |
صلى الله عليه و سلم (സ്വല്ലല്ലാഹു അലൈഹി വസല്ലം) |
അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹവും സമാധാനശാന്തിയും നല്കട്ടെ. |
(2) അ. (ع) |
عليه السلام (അലൈഹിസ്സലാം) |
അദ്ദേഹത്തിന് സമാധാന രക്ഷയുണ്ടാവട്ടെ. |
(3) റ. (رض) |
رضي الله عنه (റദ്വിയല്ലാഹു അന്ഹു) |
അല്ലാഹു അദ്ദേഹത്തെ കുറിച്ച് തൃപ്തിപ്പെടട്ടെ. |
(4)റ. (رح) |
رحمه الله (റഹിമഹുല്ലാഹു) |
അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. |
പേരുകള്‍ പുരുഷന്മാരുടെതും ഏകവചനരൂപത്തിലുള്ളതാകുമ്പോഴത്തെ രൂപങ്ങളാണിവ. സ്ത്രീകളുടെതാകുമ്പോള് യഥാക്രമം عليها (അലൈഹാ) എന്നും, عنها (അന്ഹാ) എന്നും, رحمها (റഹിമഹാ) എന്നും ഉപയോഗിക്കണം. പുരുഷനാമമായാലും സ്ത്രീനാമമായാലും രണ്ടുപേര്‍ ഒന്നിച്ചുവരുമ്പോള്‍ ها(ഹാ)യുടെ സ്ഥാനത്തെല്ലാം هما (ഹുമാ) എന്നുമായിരിക്കണം. രണ്ടിലധികം നാമങ്ങള്‍ ഒന്നിച്ചുവരുമ്പോള്‍ (പുരുഷനാമങ്ങളില്‍) യഥാക്രമം هم (ഹും) എന്നും (സ്ത്രീനാമങ്ങളില്‍) هن (ഹുന്ന) എന്നും ചേര്‍ക്കണം.
6. പടങ്ങളെല്ലാം നമ്പര്‍ ക്രമത്തില്‍ അവസാനം ഒന്നിച്ചാണ് കൊടുത്തിട്ടുള്ളത്. വായനാ വേളയില്‍ പടങ്ങള്‍ നോക്കെണ്ടുന്ന സ്ഥാനത്ത് അതതിന്റെ നമ്പര്‍ കുറിച്ചിരിക്കുന്നത് കൊണ്ട് ആവശ്യമായ പടം നോക്കുവാന്‍ പ്രയാസം നേരിടുകയില്ല.
7. അച്ചടിസംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ ഒറ്റവാക്കുകള്‍ കൊണ്ട് ‘ഹര്‍ക്കത്ത്’ കൊടുക്കാന്‍ സാധിച്ചിട്ടില്ല. മുകളില്‍ ഹര്‍കത്ത് സഹിതം ആയത്ത് കാണാവുന്നത് കൊണ്ട് വായനക്ക് പ്രയാസം നേരിടുകയില്ല. ഓരോ വാക്കും ഖുര്‍ആനില്‍ ഉപയോഗിച്ച അതേ രൂപത്തില്‍ വായിച്ചുകൊണ്ട് വാക്കര്‍ത്ഥങ്ങള്‍ മനപാഠമാക്കുവാന്‍ കഴിയുന്നതാണ്. (ഇ.അ) അതോടുകൂടി അറബിഭാഷയില്‍ ഒരു പ്രാഥമികജ്ഞാനവും ലഭിക്കുന്നതാണ്.