77:25
  • أَلَمْ نَجْعَلِ ٱلْأَرْضَ كِفَاتًا ﴾٢٥﴿
  • ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ,-
  • أَلَمْ نَجْعَلِ നാം ആക്കിയില്ലേ الْأَرْضَ ഭൂമിയെ كِفَاتًا ഉള്‍ക്കൊള്ളുന്നതു, ഒരുമിച്ചുകൂട്ടുന്നതു
77:26
  • أَحْيَآءً وَأَمْوَٰتًا ﴾٢٦﴿
  • ജീവനുള്ളവരെയും, മരണപ്പെട്ടവരെയും?!
  • أَحْيَاءً ജീവനുള്ളവരെ وَأَمْوَاتًا മരണപ്പെട്ട (നിര്‍ജ്ജീവമായ) വരെയും
77:27
  • وَجَعَلْنَا فِيهَا رَوَٰسِىَ شَٰمِخَٰتٍ وَأَسْقَيْنَٰكُم مَّآءً فُرَاتًا ﴾٢٧﴿
  • ഉന്നതങ്ങളായി ഉറച്ച് നില്‍ക്കുന്ന പര്‍വതങ്ങളെ നാം അതില്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വച്ഛമായ ജലം നിങ്ങള്‍ക്കു നാം കുടിക്കുവാന്‍ തരുകയും ചെയ്തിരിക്കുന്നു.
  • وَجَعَلْنَا فِيهَا നാമതില്‍ ആക്കു(ഏര്‍പ്പെടുത്തു)കയും ചെയ്തു رَوَاسِيَ ഉറച്ചു നില്‍ക്കുന്ന മലകളെ شَامِخَاتٍ പൊന്തിനില്‍ക്കുന്ന, ഉന്നതങ്ങളായ وَأَسْقَيْنَاكُم നിങ്ങള്‍ക്കു നാം കുടിക്കാന്‍ തരുകയും ചെയ്തു مَّاءً فُرَاتًا സ്വച്ഛമായ (ശുദ്ധ) ജലം
77:28
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٢٨﴿
  • അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാണ്.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

അല്ലാഹുവിന്‍റെ ചില അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും എടുത്തുകാട്ടുകയാണ്. ഇത്തരം കാര്യങ്ങളെപ്പറ്റി ഉറ്റാലോചിക്കുന്നവര്‍ക്കു അല്ലാഹുവിന്‍റെ അപാരമായ കഴിവിനെക്കുറിച്ചും, മരണാനന്തര ജീവിതത്തെക്കുറിച്ചും സംശയമുണ്ടാകുവാന്‍ അവകാശമുണ്ടായിരിക്കയില്ല എന്നു താല്‍പര്യം. ജീവിച്ചിരിക്കുന്നവര്‍ക്കു ഭൂമുഖത്ത് ജീവിക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതുപോലെ, മരണപ്പെട്ടവരെ ഭൂമിക്കുള്ളില്‍ അടക്കം ചെയ്‌വാനുള്ള സൗകര്യവും അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നുവല്ലോ. ഇതിനെപ്പറ്റിയാണ്‌ 25-26 ല്‍ പ്രസ്താവിച്ചിരിക്കുന്നത്. ഇങ്ങിനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചു നിഷേധിക്കുന്നവരെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-

77:29
  • ٱنطَلِقُوٓا۟ إِلَىٰ مَا كُنتُم بِهِۦ تُكَذِّبُونَ ﴾٢٩﴿
  • ‘(ഹേ, വ്യാജമാക്കുന്നവരേ), നിങ്ങള്‍ യാതൊന്നിനെ വ്യാജമാക്കിക്കൊണ്ടിരുന്നുവോ അതിലേക്കു നിങ്ങള്‍ പോയിക്കൊള്ളുവിന്‍!
  • انطَلِقُوا പോയിക്കൊള്ളുവിന്‍ إِلَىٰ مَا യാതൊന്നിലേക്കു كُنتُم بِهِ അതിനെ നിങ്ങളായിരുന്നു تُكَذِّبُونَ വ്യാജമാക്കും
77:30
  • ٱنطَلِقُوٓا۟ إِلَىٰ ظِلٍّ ذِى ثَلَٰثِ شُعَبٍ ﴾٣٠﴿
  • അതായതു, മൂന്നു ശാഖകളുള്ളതായ ഒരു (തരം) തണലിലേക്കു പോയിക്കൊള്ളുവിന്‍!-
  • انطَلِقُوا നിങ്ങള്‍ പോയിക്കൊള്ളുക إِلَىٰ ظِلٍّ ഒരു തണലി (നിഴലി)ലേക്കു ذِي ثَلَاثِ മൂന്നുള്ളതായ شُعَبٍ ശാഖകള്‍, പിരിവുകള്‍
77:31
  • لَّا ظَلِيلٍ وَلَا يُغْنِى مِنَ ٱللَّهَبِ ﴾٣١﴿
  • (അതു ചൂടില്‍ നിന്നു) നിഴല്‍ നല്‍കുന്നതല്ല; (അഗ്നി) ജ്വാലയില്‍ നിന്നു അതു തടുക്കുകയുമില്ല
  • لَّا ظَلِيلٍ തണല്‍ (നിഴല്‍) നല്‍കുന്നതല്ല وَلَا يُغْنِي അതു പര്യാപ്തമാകയുമില്ല (തടുക്കയുമില്ല) مِنَ اللَّـهَب ജ്വാലയില്‍ നിന്നു

77:32
  • إِنَّهَا تَرْمِى بِشَرَرٍ كَٱلْقَصْرِ ﴾٣٢﴿
  • നിശ്ചയമായും അതു, [നരകം] വന്‍കെട്ടിടം പോലെയുള്ള തീപ്പൊരി വീശുന്നതാണ്.
  • إِنَّهَا നിശ്ചയമായും അതു (നരകം) تَرْمِي എറിയും, (വീശും) بِشَرَرٍ തീപ്പൊരിയെ كَالْقَصْرِ മണിമാളിക (വന്‍കെട്ടിടം-കോട്ട) പോലുള്ള
77:33
  • كَأَنَّهُۥ جِمَٰلَتٌ صُفْرٌ ﴾٣٣﴿
  • അതു [തീപ്പൊരി] മഞ്ഞവര്‍ണ്ണമായ ഒട്ടകക്കൂട്ടമെന്നോണമിരിക്കും!'
  • كَأَنَّهُ അതാണെന്നപോലെ جِمَالَتٌ ഒട്ടകങ്ങള്‍, ഒട്ടകക്കൂട്ടം صُفْرٌ മഞ്ഞനിറമുള്ള
77:34
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٣٤﴿
  • അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കാണ്.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

നിങ്ങള്‍ പരലോക ജീവിതത്തെയും നരക ശിക്ഷയെയും വ്യാജമാക്കിത്തള്ളിയിരുന്നുവല്ലോ. ആ ശിക്ഷ ഇതാ ഇപ്പോള്‍ യഥാര്‍ത്ഥമായിത്തീര്‍ന്നിരിക്കുന്നു. അതാ, ആ മൂന്നു ശാഖകളായി പിരിഞ്ഞുയരുന്ന വമ്പിച്ച കരിമ്പുകയുടെ തണലാണ്‌ നിങ്ങള്‍ക്കു എനി ആധാരം. അതിലേക്കു പോയിക്കൊള്ളുക. പക്ഷെ അതു സാധാരണ തണലു പോലെ, ചൂടില്‍ നിന്നു തണുപ്പു നല്‍കുന്നതോ, നരകാഗ്നിയില്‍ നിന്നുയരുന്ന തീപ്പൊരികള്‍ക്കു തടവായിരിക്കുന്നതോ അല്ല. നരകമാകട്ടെ, വന്‍കെട്ടിടങ്ങള്‍ പോലെയുള്ള വമ്പിച്ച തീപ്പൊരികള്‍ പറപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. അവയുടെ ആധിക്യവും, വലുപ്പവും വര്‍ണ്ണവും നോക്കുമ്പോള്‍ മഞ്ഞ വര്‍ണ്ണത്തിലുള്ള ഒട്ടകക്കൂട്ടങ്ങള്‍ ചിന്നിച്ചിതറുകയാണെന്നു തോന്നും. അത്രയും വന്‍തോതിലായിരിക്കും ആ തീപ്പൊരികള്‍ എന്നു സാരം. ഈ കരിമ്പുകയെപ്പറ്റി തണല്‍ (ظل) എന്നു പറഞ്ഞതു കേവലം പരിഹാസ രൂപത്തിലാണെന്നു വ്യക്തമാണ്. സൂ:വാഖിഅ: 43 – 44ലും, അല്‍ കഹ്ഫ് 29ലും വായിച്ചതു ഓര്‍ക്കുക.

77:35
  • هَٰذَا يَوْمُ لَا يَنطِقُونَ ﴾٣٥﴿
  • അവര്‍ മിണ്ടാത്തതായ ദിവസമത്രെ ഇത്.
  • هَـٰذَا يَوْمُ ഇതു ഒരു ദിവസമത്രെ لَا يَنطِقُونَ അവര്‍ മിണ്ടാത്ത, സംസാരിക്കാത്ത
77:36
  • وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ ﴾٣٦﴿
  • (ഒഴികഴിവു പറയുവാന്‍) അവര്‍ക്ക് അനുവാദം നല്‍കപ്പെടുകയുമില്ല, എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു.
  • وَلَا يُؤْذَنُ അനുവാദം നല്‍കപ്പെടുകയുമില്ല لَهُمْ അവര്‍ക്കു فَيَعْتَذِرُونَ എന്നാലവര്‍ക്കു ഒഴികഴിവു പറയാമായിരുന്നു, അങ്ങനെ ഒഴികഴിവു പറയുകയും (ഇല്ല)
77:37
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٣٧﴿
  • അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

സ്ഥിതിഗതികളുടെ ഗൗരവം നിമിത്തം അന്നു അവര്‍ക്കു  സംസാരിക്കുവാന്‍ പോലും കഴിയുന്നതല്ല. വല്ല ഒഴികഴിവും പറഞ്ഞുനോക്കുവാനാണെങ്കില്‍, അതിനു അനുവാദവും ലഭിക്കുകയില്ല.

77:38
  • هَٰذَا يَوْمُ ٱلْفَصْلِ ۖ جَمَعْنَٰكُمْ وَٱلْأَوَّلِينَ ﴾٣٨﴿
  • ‘(ഹേ, വ്യാജമാക്കുന്നവരേ) തീരുമാനത്തിന്‍റെ ദിവസമാണിത്. നിങ്ങളെയും പൂര്‍വികന്മാരെയും നാം (ഇവിടെ) ഒരുമിച്ചു കൂട്ടിയിരിക്കുന്നു.
  • هَـٰذَا ഇതു, ഇതത്രെ يَوْمُ الْفَصْلِ തീരുമാനത്തിന്‍റെ ദിവസം جَمَعْنَاكُمْ നാം നിങ്ങളെ ഒരുമിച്ച് കൂട്ടിയിരിക്കുന്നു وَالْأَوَّلِينَ ആദ്യത്തവരെയും, പൂര്‍വികന്മാരെയും
77:39
  • فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ ﴾٣٩﴿
  • എനി, വല്ല ഉപായ തന്ത്രവും നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്നോടു നിങ്ങള്‍ (അതു) പ്രയോഗിച്ചുകൊള്ളുവിന്‍!’ [എന്നാലതൊന്നു കാണാമല്ലോ!]
  • فَإِن كَانَ എനി ഉണ്ടെങ്കില്‍, എന്നാല്‍ ഉണ്ടായിരുന്നാല്‍ لَكُمْ നിങ്ങള്‍ക്ക് كَيْدٌ വല്ല ഉപായവും, തന്ത്രവും فَكِيدُونِ എന്നാല്‍ എന്നോട് തന്ത്രം പ്രയോഗിച്ചു കൊള്ളുവിന്‍
77:40
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٤٠﴿
  • അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

വിഭാഗം - 2

അവിശ്വാസികളെയും, അവരുടെ ഭാവിയെയും കുറിച്ചു പലതും പ്രസ്താവിച്ചശേഷം – ഖുര്‍ആന്‍റെ പതിവനുസരിച്ചു – സത്യവിശ്വാസികളെയും, അവരുടെ ഭാവിയെയും കുറിച്ചു പറയുന്നു:-

77:41
  • إِنَّ ٱلْمُتَّقِينَ فِى ظِلَٰلٍ وَعُيُونٍ ﴾٤١﴿
  • നിശ്ചയമായും, സൂക്ഷ്മതയുള്ളവര്‍ ചില (മഹത്തായ) തണലുകളിലും, ഉറവു ജലങ്ങളിലുമായിരിക്കും;-
  • إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍‍, ഭയഭക്തന്മാര്‍ فِي ظِلَالٍ ചില നിഴലു(തണലു)കളിലായിരിക്കും وَعُيُونٍ ഉറവുജലങ്ങ(അരുവിക)ളിലും
77:42
  • وَفَوَٰكِهَ مِمَّا يَشْتَهُونَ ﴾٤٢﴿
  • അവര്‍ ഇച്ഛിക്കുന്ന തരത്തിലുള്ള പഴവര്‍ഗങ്ങളിലുമായിരിക്കും (കഴിഞ്ഞു കൂടുക)
  • وَفَوَاكِهَ പഴവര്‍ഗ്ഗങ്ങളിലും مِمّا യാതൊരുതരത്തിലുള്ള يَشْتَهُونَ അവര്‍ ഇച്ഛിക്കുന്ന, ആശിക്കുന്ന
77:43
  • كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ ﴾٤٣﴿
  • ‘നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം, നിങ്ങള്‍ മംഗളമായി തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍!’ (എന്നു പറയപ്പെടും)
  • كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കുകയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, (ആനന്ദത്തോടെ) بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَعْمَلُون പ്രവര്‍ത്തിക്കും
77:44
  • إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾٤٤﴿
  • നിശ്ചയമായും, അപ്രകാരമത്രെ നാം സുകൃതവാന്മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
  • إِنَّا كَذَٰلِكَ നിശ്ചയമായും നാം അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവന്മാര്‍ക്ക്, നന്മ ചെയ്യുന്നവര്‍ക്ക്
77:45
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٤٥﴿
  • അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

അവിശ്വാസികളെ അല്ലാഹു താക്കീത് ചെയ്യുന്നു:-

77:46
  • كُلُوا۟ وَتَمَتَّعُوا۟ قَلِيلًا إِنَّكُم مُّجْرِمُونَ ﴾٤٦﴿
  • ‘നിങ്ങള്‍ അല്‍പം (കാലം) തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തുകൊള്ളുക;- നിശ്ചയമായും, നിങ്ങള്‍ കുറ്റവാളികളാകുന്നു!’
  • كُلُوا തിന്നുകൊള്ളുവിന്‍ وَتَمَتَّعُوا സുഖം (അനുഭവം) എടുക്കയും ചെയ്യുവിന്‍ قَلِيلًا അല്‍പം, കുറച്ചു إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّجْرِمُونَ കുറ്റവാളികളാകുന്നു
77:47
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٤٧﴿
  • അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കാകുന്നു.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്

ഓരോരുത്തന്നും നിശ്ചയിക്കപ്പെട്ട തുച്ഛമായ ആയുഷ്കാലം തീരുന്നതു വരെ നിങ്ങള്‍ക്കിവിടെ യഥേഷ്ടം വിഹരിക്കാം. പക്ഷേ, നിങ്ങളുടെ ഭാവി ഭയാനകമാണെന്നു ഓര്‍ത്തു കൊള്ളുക എന്നു സാരം. ഇവര്‍ ഇത്രയും കടുത്ത പാപികളായിത്തീരുവാന്‍ കാരണം, അല്ലാഹുവിനെ അനുസരിച്ചു കൊണ്ടു അവനു താഴ്മ കാണിക്കുവാനും, അവന്‍റെ മുമ്പില്‍ കുമ്പിട്ടു നമസ്കാരം ചെയ്‌വാനും അവര്‍ വിസമ്മതിച്ചതാണെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

77:48
  • وَإِذَا قِيلَ لَهُمُ ٱرْكَعُوا۟ لَا يَرْكَعُونَ ﴾٤٨﴿
  • ‘നിങ്ങള്‍ കുമ്പിടുവിന്‍’ എന്നു അവരോടു പറയപ്പെട്ടാല്‍ അവര്‍ കുമ്പിടുന്നതല്ല.
  • وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ لَهُمُ അവരോടു ارْكَعُوا നിങ്ങള്‍ കുമ്പിടുവിന്‍, റുകൂഉ് ചെയ്യുവിന്‍ (നമസ്കരിക്കുവിന്‍) لَا يَرْكَعُونَ അവര്‍ കുമ്പിടുകയില്ല
77:49
  • وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٤٩﴿
  • അന്നത്തെ ദിവസം (മഹാ)നാശം വ്യാജമാക്കുന്നവര്‍ക്കാകുന്നു.
  • وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
77:50
  • فَبِأَىِّ حَدِيثٍۭ بَعْدَهُۥ يُؤْمِنُونَ ﴾٥٠﴿
  • എനി, ഇതിനു [ഖുര്‍ആന്നു] ശേഷം ഏതൊരു വര്‍ത്തമാനത്തിലാണ് അവര്‍ വിശ്വസിച്ചേക്കുന്നത്?!
  • فَبِأَيِّ حَدِيثٍ എനി ഏതു വര്‍ത്തമാനത്തിലാണ്, വിഷയം കൊണ്ടാണ് بَعْدَهُ ഇതിനു ശേഷം, ഇതിനു പുറമെ يُؤْمِنُونَ അവര്‍ വിശ്വസിക്കുക

ركوع (റുകൂഉ്) എന്ന വാക്കിനു ‘കുമ്പിടുക, തലകുനിക്കുക, താഴ്മ കാണിക്കുക, ഭക്തി ചെയ്യുക, നമസ്കരിക്കുക’ എന്നൊക്കെ അര്‍ത്ഥം വരാം. നമസ്കാര കര്‍മ്മത്തില്‍ കുമ്പിട്ടു ചെയ്യുന്ന ഭാഗത്തിനു സാധാരണയായി ‘റുകൂഉ്’ എന്നു പറഞ്ഞു വരുന്നു. നമസ്കാര കര്‍മ്മത്തെ ഉദ്ദേശിച്ചു ‘സുജൂദു’ എന്നു പറയാറുള്ളതു പോലെ ‘റുകൂഉ്’ എന്നും പറയാറുണ്ട്. ചുരുക്കത്തില്‍, അല്ലാഹുവിന്‍റെ മുമ്പില്‍ തല കുനിക്കുവാനും അവനെ ആരാധിച്ചു കീഴ്പെടുവാനും അവര്‍ തയ്യാറില്ല. ഗര്‍വും അഹംഭാവവുമായി കഴിയുകയാണ്. ഇത്രയും വ്യക്തവും യുക്തവുമായ ഉപദേശങ്ങളും താക്കീതുകളും ലഭിച്ചു കൊണ്ടിരുന്നിട്ടും ഈ ഖുര്‍ആനില്‍ വിശ്വസിക്കുവാന്‍ അവര്‍ കൂട്ടാക്കുന്നില്ല. എന്നിരിക്കെ എനി ഏതൊന്നിലാണ് അവര്‍ വിശ്വസിക്കുവാന്‍ പോകുന്നത്?! എന്നു താല്‍പര്യം.

ഇമാം അഹ്മദ്, അബൂദാവൂദ്, ഹാകിം (رَحِمَهُمُ الله) മുതലായ മഹാന്മാര്‍ അബൂ ഹുറൈറ: (رضي الله عنه) യില്‍നിന്നു നിവേദനം ചെയ്ത ഒരു നബി വചനത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘സൂറത്തു വത്തീനി ഓതി അവസാനിക്കുമ്പോള്‍, ഓതുന്നവര്‍
بلى و انا على ذلك من الشاهدين (അല്ലാതെ! ഞാനും അതിനു സാക്ഷിയാണ്) എന്നു പറയണം. സൂ: ഖിയാമത്തു അവസാനിക്കുമ്പോള്‍ അവന്‍ بلى (അല്ലാതെ!) എന്നും പറയണം. സൂ: വല്‍ മുര്‍സലാത്തി ഓതി അവസാനിക്കുമ്പോള്‍ امنا بالله (ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു) എന്നും പറയണം.’

ഈ സൂറത്തുകളുടെ അവസാനത്തെ വചനങ്ങളില്‍ അടങ്ങിയ ചോദ്യങ്ങള്‍ക്കു മറുപടിയെന്നോണമത്രെ ആ വാക്കുകള്‍ പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിക്കുന്നത്. ഓരോ വചനത്തിന്‍റെ ഉള്ളടക്കവും, മറുപടിയുടെ സാരവും നോക്കുമ്പോള്‍ അതു വ്യക്തമാകുന്നതാണ്. മാത്രമല്ല ഖുര്‍ആന്‍ പാരായണ വേളയില്‍, സന്തോഷവാര്‍ത്തകള്‍ കാണുന്നിടത്തു അല്ലാഹുവിനോടു അതിനു വേണ്ടി പ്രാര്‍ത്ഥിക്കലും, ഭയവാര്‍ത്തകള്‍ കാണുന്നിടത്തു അല്ലാഹുവിനോടു അതില്‍ നിന്നു രക്ഷതേടലും ആവശ്യമാകുന്നു. ഈ ഒടുവിലത്തെ വചനത്തില്‍ കാണുന്നതു പോലെ ചോദ്യ രൂപത്തിലുള്ള വചനങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ വിനയപൂര്‍വ്വം അതതിനു യോജിച്ച മറുപടി വാക്യങ്ങള്‍ പറയുന്നതും നന്നായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ചര്യകള്‍ പരിശോധിക്കുമ്പോള്‍ കാണാവുന്ന മര്യാദകളാണ് ഇവയെല്ലാം. والله الموفق

امنا بالله و بما انزل و صدق الله و بلغ رسوله و نحن على
ذلك من الشاهدين ولله الحمد والمنة