സൂറത്തുല്‍ മആരിജ് : 22-44
- إِلَّا ٱلْمُصَلِّينَ ﴾٢٢﴿
- നമസ്കരിക്കുന്നവര്‍ ഒഴികെ,
- إِلَّا الْمُصَلِّينَ നമസ്കരിക്കുന്നവരൊഴികെ
- ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ ﴾٢٣﴿
- അതായത്, തങ്ങളുടെ നമസ്കാരത്തില്‍ നിത്യനിഷ്ഠയുള്ള ആളുകള്‍
- الَّذِينَ അതായത് യാതൊരുകൂട്ടര്‍ هُمْ അവര്‍ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തില്‍ دَائِمُونَ നിത്യനിഷ്ഠക്കാരാണ്
- وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ ﴾٢٤﴿
- തങ്ങളുടെ സ്വത്തുക്കളില്‍ അറിയപ്പെട്ട(നിശ്ചിതമായ) അവകാശം ഉള്ളവരും (ഒഴികെ),-
- وَالَّذِينَ യാതൊരു കൂട്ടരും فِي أَمْوَالِهِمْ അവരുടെ സ്വത്തുക്കളിലുണ്ട് حَقٌّ ഒരവകാശം, കടമ, ബാധ്യത مَّعْلُومٌ അറിയപ്പെട്ട, നിശ്ചിതമായ
- لِّلسَّآئِلِ وَٱلْمَحْرُومِ ﴾٢٥﴿
- (അതെ) ചോദിക്കുന്നവനും (ചോദിക്കുന്നതിന്) മുടക്കം ബാധിച്ചവനും;-
- لِّلسَّائِلِ ചോദിക്കുന്നവന് وَالْمَحْرُومِ തടയപ്പെട്ടവനും, മുടക്കം ബാധിച്ചവനും
ചോദിച്ചാവശ്യപ്പെട്ടു വരുന്നവര്‍ക്കും, അഭിമാനം കൊണ്ടോ, അംഗവൈകല്യം, രോഗം മുതലായ കാരണങ്ങള്‍ നിമിത്തമോ അന്യനോട് ചോദിച്ചുവാങ്ങാന്‍ മുന്നോട്ട് വരാത്തവര്‍ക്കും, തങ്ങളുടെ സ്വത്തില്‍ നിന്ന് അവകാശവും ഓഹരിയും കൊടുക്കേണ്ടതുണ്ടെന്ന ബോധമുള്ളവര്‍ എന്ന്‍ സാരം. സൂറ:ദാരിയാത്ത് 19-ാം വചനത്തിന്‍റെ വിവരണത്തില്‍ വായിച്ചതെല്ലാം ഇവിടെയും സ്മരിക്കുക.
- وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ ﴾٢٦﴿
- പ്രതിഫല നടപടിയുടെ ദിവസത്തെ സത്യമാ(ക്കി വിശ്വസി)ക്കുന്നവരും;-
- وَالَّذِينَ يُصَدِّقُونَ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരും بِيَوْمِ ദിവസത്തെ الدِّينِ പ്രതിഫലത്തിന്‍റെ, നടപടിയുടെ
- وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ ﴾٢٧﴿
- തങ്ങളുടെ റബ്ബിന്‍റെ ശിക്ഷയെക്കുറിച്ച് ഭയപ്പാടുള്ളവരും (ഒഴികെ);-
- وَالَّذِينَ യാതൊരുവരും هُم അവര്‍ مِّنْ عَذَابِ ശിക്ഷയെക്കുറിച്ച് رَبِّهِم തങ്ങളുടെ റബ്ബിന്‍റെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ്
- إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ ﴾٢٨﴿
- (കാരണം) നിശ്ചയമായും, അവരുടെ റബ്ബിന്‍റെ ശിക്ഷ (വരികയില്ലെന്ന്) സമധാനപ്പെട്ടുകൂടാത്തതാകുന്നു;-
- إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ غَيْرُ مَأْمُونٍ സമാധാനപ്പെട്ടു കൂടാത്തതാണ് (വരികയില്ലെന്ന് വിശ്വസിക്കാവതല്ലാത്തതാണ്)
തങ്ങളുടെ നന്മ കൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അല്ലാഹുവിന്‍റെ ശിക്ഷ തങ്ങളില്‍ ബാധിച്ചേക്കുകയില്ലെന്ന് കരുതി അവര്‍ വഞ്ചിതരാവുകയോ അതിനെക്കുറിച്ച് ഭയമില്ലാതെ സമാധാനപ്പെട്ടുകൊണ്ടിരിക്കുകയോ ചെയ്കയില്ല എന്ന് സാരം.
- وَٱلَّذِينَ هُمْ لِفُرُوجِهِمْ حَٰفِظُونَ ﴾٢٩﴿
- തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ);
- وَالَّذِينَ യതൊരുവരും هُمْ لِفُرُوجِهِمْ അവര്‍ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ حَافِظُونَ കാത്തുസൂക്ഷിക്കുന്നവരാണ്
- إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ﴾٣٠﴿
- തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കില്‍ തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവരെയോ സംബന്ധിച്ചല്ലാതെ, കാരണം, അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാത്തവരാകുന്നു
- إِلَّا عَلَىٰ أَزْوَاجِهِمْ തങ്ങളുടെ ഭാര്യമാരില്‍ (ഭാര്യമാരെ സംബന്ധിച്ച്) ഒഴികെ أَوْ مَا مَلَكَتْ അല്ലെങ്കില്‍ ഉടമപ്പെടുത്തിയവരുടെ أَيْمَانُهُمْ തങ്ങളുടെ വലങ്കൈകള്‍ فَإِنَّهُمْ എന്നാല്‍ (കാരണം) അവര്‍ غَيْرُ مَلُومِينَ ആക്ഷേപിക്കപ്പെടാത്ത (ആക്ഷേപിക്കപ്പെട്ടുകൂടാത്ത)വരാണ്
- فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَٰٓئِكَ هُمُ ٱلْعَادُونَ ﴾٣١﴿
- എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും തേടുന്നതായാല്‍ ആ കൂട്ടര്‍ തന്നെയാണ് അതിരുകടന്നവര്‍.
- فَمَنِ ابْتَغَىٰ എന്നാല്‍ ആരെങ്കിലും തേടിയാല്‍, ആവശ്യപ്പെട്ടാല്‍ وَرَاءَ ذَٰلِكَ അതിന്‍റെ അപ്പുറം فَأُولَـٰئِكَ هُمُ എന്നാല്‍ അക്കൂട്ടര്‍ തന്നെയാണ് الْعَادُونَ അതിരുവിട്ടവര്‍
- وَٱلَّذِينَ هُمْ لِأَمَٰنَٰتِهِمْ وَعَهْدِهِمْ رَٰعُونَ ﴾٣٢﴿
- തങ്ങളുടെ അമാനത്ത് [വിശ്വസ്തത]കളെയും, ഉടമ്പടിയെയും പാലിച്ചുവരുന്നവരും,-
- وَالَّذِينَ യതൊരുവരും هُمْ അവര്‍ لِأَمَانَاتِهِمْ തങ്ങളുടെ അമാനത്ത് (വിശ്വസ്തത)കളെ وَعَهْدِهِمْ തങ്ങളുടെ ഉടമ്പടി (പ്രതിജ്ഞ - കരാറ്)യെയും رَاعُونَ പാലിക്കുന്ന (ഗൗനിക്കുന്ന)വരാണ്
- وَٱلَّذِينَ هُم بِشَهَٰدَٰتِهِمْ قَآئِمُونَ ﴾٣٣﴿
- തങ്ങളുടെ സാക്ഷ്യങ്ങളെ (ശരിക്ക്) നിര്‍വഹിക്കുന്നവരും,-
- وَالَّذِينَ യതൊരുവരും هُم അവര്‍ بِشَهَادَاتِهِمْ അവരുടെ സാക്ഷ്യങ്ങളെ قَائِمُونَ നിറുത്തുന്ന (ശരിക്ക് നിര്‍വഹിക്കുന്ന)വരാണ്
- وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ﴾٣٤﴿
- തങ്ങളുടെ നമസ്കാരത്തെപ്പറ്റി സൂക്ഷി (ച്ചു പാലി)ക്കുന്നവരും (ഒഴികെ)
- وَالَّذِينَ യതൊരുവരും هُمْ അവര്‍ عَلَىٰ صَلَاتِهِمْ തങ്ങളുടെ നമസ്കാരത്തെ يُحَافِظُونَ കാത്തുസൂക്ഷിച്ചു (സൂക്ഷ്മത പാലിച്ചു) വരുന്നു
- أُو۟لَٰٓئِكَ فِى جَنَّٰتٍ مُّكْرَمُونَ ﴾٣٥﴿
- അക്കൂട്ടര്‍ (എല്ലാം) സ്വര്‍ഗങ്ങളില്‍വെച്ച് ആദരിക്കപ്പെടുന്നവരാകുന്നു.
- أُولَـٰئِكَ അക്കൂട്ടര്‍ فِي جَنَّاتٍ സ്വര്‍ഗങ്ങളില്‍ مُّكْرَمُونَ ആദരിക്കപ്പെടുന്നവരാണ്
29 മുതല്‍ 32 കൂടിയ വചനങ്ങളും 34-ാം വചനവും ഇതുപോലെ സൂറത്ത് മുഅ്മിനൂനിലും മുമ്പു കഴിഞ്ഞു പോയിട്ടുണ്ട്. അവയുടെ വ്യാഖ്യാനത്തില്‍ അവിടെ വായിച്ച സംഗതികളും ഹദീഥുകളും ഇവിടെയും ഓര്‍ത്തിരിക്കുന്നതാവശ്യമാണ്. ‘വലങ്കൈ ഉടമപ്പെടുത്തിയവര്‍’( مَا مَلَكَتْ أَيْمَٰنُهُمْ) എന്ന വാക്ക് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്തതിനെപ്പറ്റി സൂറ മുഅ്മിനൂനിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും വിവരിച്ചിരിക്കുന്നു. ഇവിടെ അതെല്ലാം വീണ്ടും ആവര്‍ത്തിച്ചു ദീര്‍ഘിപ്പിക്കേണ്ടതില്ലല്ലോ.
സ്വര്‍ഗത്തില്‍ വെച്ച് ആദരിക്കപ്പെടുന്നവരെന്ന് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുകയും, അക്ഷമരും ദുര്‍ബലരുമല്ലാത്തവരെന്ന്‍ അവന്‍ പ്രശംസിക്കുകയും ചെയ്ത ഈ സജ്ജനങ്ങളുടെ സവിശേഷത പലതും ഈ വചനത്തില്‍ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു. അവയില്‍ ഒന്നാമത്തേതായി എണ്ണിയത് നമസ്കരിക്കുന്നവരെയാണ്. നമസ്കരിക്കുന്നവരെന്ന് പറഞ്ഞ് മതിയാക്കാതെ, അതില്‍ നിത്യനിഷ്ഠപാലിക്കുന്നവരെന്നു കൂടി പറഞ്ഞിരിക്കുന്നു. ഏറ്റവും അവസാനമായി എടുത്ത് പറഞ്ഞതും നമസ്കാരത്തെപ്പറ്റി തന്നെ. നമസ്കാരങ്ങളുടെ എണ്ണം പൂര്‍ത്തിയാക്കിയാലും പോരാ, അതിലെ കടമകളും മര്യാദകളും പാലിച്ചുകൊണ്ടും അതിനു വേണ്ടത്ര വിലയും നിലയും കൽപിച്ചുകൊണ്ടും അതില്‍ സൂക്ഷ്മത പാലിക്കുകകൂടി വേണമെന്നാണ് അവസാനം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം നമസ്കാരത്തിന് ഇസ്‌ലാമിലുള്ള പ്രാധാന്യത്തെയാണ് കുറിക്കുന്നത്. ഇവിടെ മാത്രമല്ല, ക്വുര്‍ആനില്‍ പലപ്പോഴും ഇങ്ങനെ നമസ്കാരത്തെപ്പറ്റി വിവിധ വാചകങ്ങളില്‍ ഊന്നിപ്പറഞ്ഞും ആവര്‍ത്തിച്ചും കൊണ്ടിരിക്കുന്നത് കാണാം. ഇന്നത്തെ ചില പുരോഗമനാശയക്കാരും ഇതെല്ലം വളരെ ഗൗരവപൂര്‍വം മനസ്സിരുത്തേണ്ടിയിരിക്കുന്നു.
വിഭാഗം - 2
- فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ ﴾٣٦﴿
- എന്നാല്‍, അവിശ്വസിച്ചവര്‍ക്ക് എന്താണ് (അവര്‍) നിന്‍റെ മുമ്പില്‍ (കഴുത്തു നീട്ടി നോക്കി) പാഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു?-
- فَمَالِ الَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചവര്‍ക്കെന്താണ് قِبَلَكَ നിന്‍റെ മുമ്പില്‍ (നേരെ, അടുക്കല്‍) مُهْطِعِينَ കഴുത്തുനീട്ടി നോക്കി (ബദ്ധപ്പെട്ടു - വിറളിയെടുത്തു പാഞ്ഞു) കൊണ്ടിരിക്കുന്നു
- عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ ﴾٣٧﴿
- വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി (ചിതറി)ക്കൊണ്ട്!
- عَنِ الْيَمِينِ വലഭാഗത്തൂടെ, വലത്തോട്ട് وَعَنِ الشِّمَالِ ഇടഭാഗത്തൂടെയും, ഇടത്തോട്ടും عِزِينَ കൂട്ടങ്ങളായിട്ട്, ചിതറിപ്പിരിഞ്ഞുകൊണ്ട്
- أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ ﴾٣٨﴿
- അവരില്‍ എല്ലാ (ഓരോ) മനുഷ്യനും മോഹിക്കുന്നുണ്ടോ, സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍ അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്ന്?!
- أَيَطْمَعُ മോഹിക്കുന്നുവോ, ആശിക്കുന്നുവോ كُلُّ امْرِئٍ എല്ലാ (ഓരോ) മനുഷ്യനും مِّنْهُمْ അവരില്‍ നിന്നുള്ള أَن يُدْخَلَ അവന്‍ പ്രവേശിപ്പിക്കപ്പെടുമെന്നു, പ്രവേശിക്കപ്പെടുവാന്‍ جَنَّةَ نَعِيمٍ സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍
- كَلَّآ ۖ إِنَّا خَلَقْنَٰهُم مِّمَّا يَعْلَمُونَ ﴾٣٩﴿
- അതു വേണ്ടാ! അവരെ നാം അവര്‍ക്കു അറിയാവുന്ന വസ്തുവില്‍ നിന്നത്രെ സൃഷ്ടിച്ചിരിക്കുന്നത്.
- كَلَّا അതു വേണ്ട, അങ്ങിനെയല്ല, إِنَّا خَلَقْنَاهُم നിശ്ചയമായും നാമവരെ സൃഷ്ടിച്ചിരിക്കുന്നു مِّمَّا يَعْلَمُونَ അവര്‍ക്ക് അറിയാവുന്ന വസ്തുവില്‍ നിന്ന്
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നേരെ വെറുപ്പും അമര്‍ഷവും വെച്ചുകൊണ്ട് തുറിച്ചുനോക്കുക, അവിടുന്ന്‍ പറയുന്ന കാര്യങ്ങളില്‍ അസ്വസ്ഥരായി പ്രതിഷേധപൂര്‍വം ഇടവും വലവും വിറളിയെടുത്ത് പാഞ്ഞുപോകുക, ഇതെല്ലം മക്കായിലെ മുശ്‌രിക്കുകളുടെ പതിവായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സ്വഹാബികളെക്കുറിച്ച് ‘ഇവരൊക്കെ സ്വര്‍ഗത്തില്‍ കടക്കുകയോ’ എന്ന്‍ പരിഹാസത്തോടെ അവര്‍ പറയുകയും ചെയ്യും. ഇങ്ങിനെയുള്ള അവരുടെ ചെയ്തികളെയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അവര്‍ അവരുടെ ആ വ്യാമോഹങ്ങളെല്ലാം അങ്ങ് വിട്ടേക്കട്ടെ. അതൊന്നും നടക്കുവാന്‍ പോകുന്നില്ല. അവര്‍ക്കറിയാമല്ലോ അവരുടെ ഉല്‍ഭവം എന്തില്‍ നിന്നാണെന്ന്. അതെ, കേവലം നിന്ദ്യമായ ഒരു വെള്ളത്തുള്ളിയില്‍ നിന്നാണത്. അപ്പോള്‍ ഉത്ഭവം കൊണ്ട് അവര്‍ ഒരു പരിശുദ്ധ വര്‍ഗമൊന്നുമല്ല. സത്യവിശ്വാസവും സല്‍കര്‍മവും മാത്രമാണ് അല്ലാഹുവിങ്കല്‍ പരിശുദ്ധതക്കുള്ള ഉപാധികള്‍. അത് കൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് അവര്‍ മോഹിച്ചിട്ട് കാര്യമില്ല. അവരെ സൃഷ്ടിച്ചുണ്ടാക്കിയവന്‍ അവരുടെമേല്‍ വേണ്ട നടപടിയും എടുക്കുന്നതാകുന്നു. എന്നൊക്കെയാണ് 39-ാം വചനത്തിലെ ആ ചെറുവാക്യം മുഖേന അവരെ താക്കീത് ചെയ്യുന്നത്.
- فَلَآ أُقْسِمُ بِرَبِّ ٱلْمَشَٰرِقِ وَٱلْمَغَٰرِبِ إِنَّا لَقَٰدِرُونَ ﴾٤٠﴿
- എന്നാല്‍, ഉദയസ്ഥാനങ്ങളുടെയും അസ്തമന സ്ഥാനങ്ങളുടെയും റബ്ബിനെക്കൊണ്ട് ഞാന്‍ (ഇതാ) സത്യം ചെയ്തു പറയുന്നു!—നിശ്ചയമായും നാം കഴിവുള്ളവര്‍ തന്നെയാണ്,-
- فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِرَبِّ الْمَشَارِقِ ഉദയസ്ഥാനങ്ങളുടെ റബ്ബിനെകൊണ്ട് وَالْمَغَارِبِ അസ്തമന സ്ഥാനങ്ങളുടെയും إِنَّا നിശ്ചയമായും നാം لَقَادِرُونَ കഴിവുള്ളവര്‍ തന്നെ
- عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ ﴾٤١﴿
- അവരെക്കാള്‍ ഉത്തമമായവരെ അവര്‍ക്ക് പകരം കൊണ്ടുവരുവാന്‍. നാം മുന്‍കടക്കപ്പെടുന്നവരല്ല താനും [പരാജയപ്പെട്ടു പോകുന്നവരുമല്ല].
- عَلَىٰ أَن نُّبَدِّلَ നാം പകരം കൊണ്ടുവരുവാന്‍ خَيْرًا مِّنْهُمْ അവരെക്കാള്‍ ഉത്തമമായവരെ وَمَا نَحْنُ നാം അല്ലതാനും بِمَسْبُوقِينَ മുന്‍കടക്കപ്പെടുന്നവര്‍, പരാജയപ്പെടുത്തുന്നവര്‍
لَا أُقْسِمُ എന്ന വാക്കിനെക്കുറിച്ച് സൂറ: വാഖിഅ 75ലും ഉദയാസ്തമന സ്ഥാനത്തെക്കുറിച്ച് സൂ: വസ്-സ്വാഫ്-ഫാത്ത് 5ലും വിവരിച്ചത് ഓര്‍ക്കുക. ഈ അവിശ്വാസികളെയെല്ലാം അങ്ങ് നശിപ്പിച്ച് അവരെക്കാള്‍ ഉത്തമമായ ഒരു ജനതയെ രംഗത്തുവരുത്തുവാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. അവന്‍ അങ്ങിനെ ഉദ്ദേശിക്കുന്നപക്ഷം അവനെ പിന്നോക്കമാക്കി പരാജയപ്പെടുത്തുവാന്‍ ആരുമില്ലതാനും. പക്ഷേ, അല്ലാഹു അങ്ങിനെ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടാണ് അവരെ ഒഴിവാക്കിവിട്ടിരിക്കുന്നത്. എന്നൊക്കെയാണ് അല്ലാഹു സത്യം ചെയ്തു പറഞ്ഞതിന്‍റെ സാരം.
- فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ ﴾٤٢﴿
- (നബിയേ) ആകയാല്‍ അവരെ വിട്ടേക്കുക - അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും കളിച്ചും കൊണ്ടിരിക്കട്ടെ, അവരോട് വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന അവരുടെ (ആ) ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും!
- فَذَرْهُمْ ആകയാല്‍ അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകിക്കൊണ്ടിരിക്കട്ടെ وَيَلْعَبُوا കളിച്ചുകൊണ്ടുമിരിക്കട്ടെ حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരേക്കും يَوْمَهُمُ അവരുടെ ദിവസത്തെ الَّذِي يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നതായ
- يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ ﴾٤٣﴿
- അതായത് ഖബറുകളില്‍ നിന്ന് അവര്‍ ബദ്ധപ്പെട്ടവരായി പുറത്തുവരുന്ന ദിവസം; അവര്‍ ഒരു നാട്ടക്കുറിയിലേക്ക് ധൃതിപ്പെട്ടുവരുന്നതു പോലെയിരിക്കും;
- يَوْمَ يَخْرُجُونَ അവര്‍ പുറപ്പെടുന്ന ദിവസം مِنَ الْأَجْدَاثِ ഖബ്റു (ശവക്കുഴി)കളില്‍ നിന്ന് سِرَاعًا ബദ്ധപ്പെട്ട്, വേഗതയുള്ളവരായി كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെ إِلَىٰ نُصُبٍ ഒരു നാട്ടക്കുറി (നാട്ടിയകുറി)യിലേക്ക് يُوفِضُونَ ധൃതിപ്പെട്ടു (പാഞ്ഞു) വരുന്നു (എന്നപോലെ)
- خَٰشِعَةً أَبْصَٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ ﴾٤٤﴿
- -അവരുടെ കണ്ണുകള്‍ (വിനയപ്പെട്ടു) താഴ്മ കാണിച്ചുകൊണ്ട് - നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്. അതത്രെ, അവരോട് വാഗ്ദത്തം [താക്കീതു] ചെയ്യപ്പെട്ടിരുന്ന (ആ) ദിവസം!
- خَاشِعَةً താഴ്മ (വിനയം) കാട്ടികൊണ്ട് أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍, കണ്ണുകള്‍ تَرْهَقُهُمْ അവരെ ആവരണം ചെയ്യും, മൂടും (ബാധിക്കും) ذِلَّةٌ നിന്ദ്യത ذَٰلِكَ അത്, അതത്രെ الْيَوْمُ ദിവസമാണ്, ദിവസം الَّذِي كَانُوا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെട്ടിരുന്ന
ഖിയാമത്തുനാളിലെ രണ്ടാമത്തെ കാഹളം ഊത്തിനെത്തുടര്‍ന്ന് എല്ലാവരും ഖബ്റുകളില്‍ നിന്ന് ഭയവിഹ്വലരായുംകൊണ്ടു എഴുന്നേറ്റ് ‘മഹ്ശറി’ലേക്ക് ഓടിവരുന്നതിനെയാണ് ഒരു നാട്ടക്കുറിയെ ഉന്നംവെച്ച് ധൃതിപ്പെട്ടു പാഞ്ഞുവരുമ്പോലെ എന്നു ഉപമിച്ചിരിക്കുന്നത്. ഇന്നത്തെ ഈ ഊക്കും ധാര്‍ഷ്ട്യവുമെല്ലാം അവസാനിച്ച് അന്ന് അവരെല്ലാം താഴ്മയോടും വിനയത്തോടുംകൂടി നിന്ദ്യമായ നിലയില്‍ അവിടെ സമ്മേളിക്കും. ഇപ്പോള്‍ ഒരു വിധത്തിലും അവര്‍ വഴങ്ങുന്നിലെങ്കില്‍ തല്‍ക്കാലം അവരെ അവരുടെ പാട്ടിന് വിട്ടേക്കുക എന്ന്‍ താല്‍പര്യം.
والله اعلم واليه المرجع والمأب