ജുസ്ഉ് - 26

45:33
  • وَبَدَا لَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٣٣﴿
  • അവര്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്കു വെളിവാകുന്നതാണ്. അവര്‍ യാതൊന്നിനെക്കുറിച്ചു പരിഹാസം കൊണ്ടിരുന്നുവോ അതു [ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്യും.
  • وَبَدَا لَهُمْ അവര്‍ക്കു വെളിവാകും سَيِّئَاتُ തിന്മകള്‍, ദോഷങ്ങള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്റെ وَحَاقَ بِهِم അവരില്‍ വലയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും مَّا യാതൊന്നു كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിക്കും
45:34
  • وَقِيلَ ٱلْيَوْمَ نَنسَىٰكُمْ كَمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَٰذَا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ﴾٣٤﴿
  • (വീണ്ടും അവരോടു) പറയപ്പെടും: 'നിങ്ങളുടെ ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങള്‍ മറന്നതുപോലെ, ഇന്നു നിങ്ങളെ നാം മറന്നുകളയുന്നു; നിങ്ങളുടെ അഭയസ്ഥാനം (അഥവാ വാസസ്ഥലം) നരകവുമാണ്. നിങ്ങള്‍ക്കു സഹായികളായിട്ട് (ആരും തന്നെ) ഇല്ലതാനും.
  • وَقِيلَ പറയപ്പെടും الْيَوْمَ ഇന്നു نَنسَاكُمْ നിങ്ങളെ നാം മറക്കും كَمَا نَسِيتُمْ നിങ്ങള്‍ മറന്നതുപോലെ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസം കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ وَمَأْوَاكُمُ നിങ്ങളുടെ അഭയ (വാസ)സ്ഥാനം النَّارُ നരകമാണുوَمَا لَكُم നിങ്ങള്‍ക്കില്ലതാനും مِّن نَّاصِرِينَ സഹായികളായിട്ട് (ആരും)
45:35
  • ذَٰلِكُم بِأَنَّكُمُ ٱتَّخَذْتُمْ ءَايَٰتِ ٱللَّهِ هُزُوًا وَغَرَّتْكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۚ فَٱلْيَوْمَ لَا يُخْرَجُونَ مِنْهَا وَلَا هُمْ يُسْتَعْتَبُونَ ﴾٣٥﴿
  • 'അതൊക്കെ (സംഭവിച്ചതു), നിങ്ങള്‍ അല്ലാഹുവിന്റെ 'ആയത്തു'കളെ പരിഹാസ്യമാക്കിത്തീര്‍ത്തതു കൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തു.' എനി, ഇന്ന്‍, അവര്‍ അതില്‍ [നരകത്തില്‍] നിന്ന് പുറത്തുവിടപ്പെടുന്നതല്ല; അവരോട് (പശ്ചാത്തപിച്ചു മടങ്ങി) തൃപ്തിപ്പെടുത്തുവാനാവശ്യപ്പെടുകയുമില്ല.
  • ذَٰلِكُم അതു بِأَنَّكُمُ اتَّخَذْتُمْ നിങ്ങള്‍ ആക്കീത്തീര്‍ത്തതുകൊണ്ടാണ് آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ هُزُوًا പരിഹാസ്യം وَغَرَّتْكُمُ നിങ്ങളെ വഞ്ചിക്കയും ചെയ്തു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം فَالْيَوْمَ എനി ഇന്നു لَا يُخْرَجُونَ അവര്‍ പുറത്തു വിടപ്പെടുകയില്ല مِنْهَا അതില്‍നിന്നു وَلَا هُمْ അവര്‍ (അവരോടു) ഇല്ല يُسْتَعْتَبُونَ മടക്കം (ഖേദം, തൃപ്തിപ്പെടുത്തല്‍) ആവശ്യപ്പെടുക (യില്ല)

നരകത്തില്‍നിന്നു രക്ഷയില്ലെന്നു മാത്രമല്ല, പശ്ചാത്തപിച്ചു മടങ്ങിയോ, ഒഴികഴിവുകള്‍ സമര്‍പ്പിച്ചോ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനുള്ള ഒരു സന്ദര്‍ഭം എനി അവര്‍ക്കില്ല. അതിനുണ്ടായിരുന്ന അവസരമെല്ലാം അവര്‍ പാഴാക്കിക്കളഞ്ഞു എന്നു താല്‍പര്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍, ദൃഷ്ടാന്തങ്ങള്‍, മനുഷ്യരുടെ ഉത്ഭവം, പര്യവസാനം തുടങ്ങിയ പലതിനെക്കുറിച്ചും വിവരിച്ചശേഷം, ലോകരക്ഷിതാവായ അല്ലാഹു അവനെത്തന്നെ പുകഴ്ത്തിക്കൊണ്ടും, എല്ലാവിധ പ്രതാപത്തിനും അര്‍ഹന്‍ അവനാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടും ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു:-

45:36
  • فَلِلَّهِ ٱلْحَمْدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلْأَرْضِ رَبِّ ٱلْعَٰلَمِينَ ﴾٣٦﴿
  • അപ്പോള്‍, [കാര്യം ഇങ്ങിനെയിരിക്കെ,] ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും.
  • فَلِلَّـهِ അപ്പോള്‍ അല്ലാഹുവിനാണു الْحَمْدُ സ്തുതി رَبِّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവായ وَرَبِّ الْأَرْضِ ഭൂമിയുടെ രക്ഷിതാവുമായ رَبِّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ
45:37
  • وَلَهُ ٱلْكِبْرِيَآءُ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٣٧﴿
  • ആകാശങ്ങളിലും, ഭൂമിയിലും അവനു തന്നെയാണ് ഗാംഭീര്യവും, പ്രതാപശാലിയും അഗാധജ്ഞനുമായുള്ളവനും അവന്‍ തന്നെ.
  • وَلَهُ അവനാണു الْكِبْرِيَاءُ ഗാംഭീര്യം, മാഹാത്മ്യം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَهُوَ അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞന്‍, തത്വജ്ഞാനി

അല്ലാഹുവില്‍നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്ന (‘ഖുദ്സീ’യായ) ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:

 يَقُولُ اللَّهُ تعالى: الْكِبْرِيَاءُ رِدَائِي، وَالْعَظَمَةُ إِزَارِي، فَمَنْ نَازَعَنِي وَاحِدًا مِنْهُمَا، أسكنته فِي النَّار- احمد و مسلم و ابو داود و ابن ماجةِ

ഗാംഭീര്യം എന്റെ തട്ടമാണ്, മഹത്വം എന്റെ തുണിയുമാണ്. ഈ രണ്ടിലൊന്നിന് ആരെങ്കിലും എന്നോടു വഴക്കു കൂടുന്നപക്ഷം, ഞാനവനെ എന്റെ നരകത്തില്‍ താമസിപ്പിക്കുന്നതാണ്. (അ; മു; ദാ; ജ.)

اللهم لك الحمد أنت رب السموات ورب الأرض رب العالمين

ولك الكبرياء والعظمة والجلال وأنت العزيز الحكيم